
കര്‍ണാടകയിലെ ബിജെപിയുടെ മന്ത്രി ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റിപ്പോര്‍ട്ടര്‍ ന്യുസിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടകയിലെ ബികെപി മന്ത്രി; ‘ചരിത്രം’ #Karanataka #BJP”
ഇതേ പ്രചരണം നടത്തുന്ന നിരവധി പോസ്റ്റുകള്‍ ഫെസ്ബൂക്കിലുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടിലും കാണാം.

പക്ഷെ ബിജെപി മന്ത്രി ശരിക്കും ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തുവോ? ഈ ചോദ്യത്തിന്‍റെ മറുപടി നേടാന്‍ നമുക്ക് ഈ വാര്‍ത്ത ഒന്ന് പരിശോധിച്ച് നോക്കാം.
വസ്തുത അന്വേഷണം
ഈ അടുത്ത കാലത്ത് കര്‍ണാടകയുടെ മുഖ്യമന്ത്രിയെ മാറ്റുകയുണ്ടായി. മുതിര്‍ന്ന ബിജെപി നേതാവായ ബി.എസ്. യെദ്ദുറപ്പ മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജി വെക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ഓഗസ്റ്റ് നാലിന് സത്യപ്രതിജ്ഞ ചെയ്തു.
ഈ സത്യപ്രതിജ്ഞയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായത്, പ്രഭു ചൌഹാന്‍ എന്ന മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ഗോമാതാവിന്‍റെ നാമത്തിലാണ്. കൂടാതെ മുരുഗേഷ് നിറാനി ലിംഗായത് സമാജത്തിലെ ദൈവങ്ങളുടെയും കര്‍ഷകരുടെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിമാരില്‍ ആരും ഗോമുത്ര നാമത്തില്‍ സത്യപ്രതിഞ്ഞ ചെയ്തു എന്ന് വാര്‍ത്തകളില്‍ പറയുന്നില്ല.

വാര്‍ത്ത വായിക്കാന്‍-News 18 | Archived Link
ഞങ്ങള്‍ കൂടതല്‍ അന്വേഷിച്ചപ്പോള്‍ യുട്യൂബില്‍ ഞങ്ങള്‍ക്ക് സത്യപ്രതിജ്ഞയുടെ വീഡിയോ TV9 കന്നഡയുടെ യുട്യൂബ് ചാനലില്‍ ലഭിച്ചു. പ്രഭു ചൌഹാനിന്‍റെ സത്യപ്രതിജ്ഞ നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കേള്‍ക്കാം അദ്ദേഹം ഗോമാത എന്നാണ് പറയുന്നത് എന്ന് വ്യക്തമാകുന്നു.
പല മലയാള മാധ്യമങ്ങള്‍ ഗോമാതയുടെ നാമത്തില്‍ സത്യപ്രതിജ്ഞ എടുത്ത കര്‍ണാടക മന്ത്രിയുടെ വാര്‍ത്ത ‘ഗോമുത്ര നാമത്തില്‍ കര്‍ണാടക ബിജെപി മന്ത്രി സത്യപ്രതിജ്ഞ എടുത്തു’ എന്ന തരത്തില്‍ പ്രസിദ്ധികരിച്ചു. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ നമുക്ക് താഴെ കാണാം.

റിപ്പോര്‍ട്ടര്‍ ന്യൂസും ഈ കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ ഈ വാര്‍ത്ത തെറ്റാണ് എന്ന് മനസിലാക്കിയതിന് ശേഷം അവര്‍ അവരുടെ വാര്‍ത്ത തിരുത്തി. ഫെസ്ബൂക്കിലെ എഡിറ്റ് ഹിസ്റ്ററിയില്‍ നമുക്ക് പഴയ അടികുറിപ്പ് ഇപ്പോഴും കാണാം.

ഞങ്ങളുടെ പ്രതിനിധി റിപ്പോര്‍ട്ടര്‍ ലൈവുമായി ബന്ധപെട്ടപ്പോള്‍, “വാര്‍ത്ത തെറ്റാണ് എന്ന് മനസിലായതിന് ശേഷം തിരുത്തിയതാണ്” എന്ന് അവര്‍ വ്യക്തമാക്കി.
നിഗമനം
കര്‍ണാടകയില്‍ ബിജെപി മന്ത്രി ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്ന വാര്‍ത്ത തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു. ഗോമതാവിന്‍റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക മന്ത്രി പ്രഭു ചൌഹാന്‍റെ വാര്‍ത്തയാണ് ഗോമുത്ര നാമത്തില്‍ കര്‍ണാടക മന്ത്രി സത്യപ്രതിജ്ഞ ചെയ്തു എന്ന തരത്തില്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കര്‍ണാടകയിലെ ബിജെപി മന്ത്രി ‘ഗോമുത്ര’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
