ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ തലയില്‍ പരിക്കേറ്റു വെന്ന് നടിക്കുന്നു എന്ന് അവകാശപ്പെട്ട് രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി മമത ബാനര്‍ജീയുടെ നെറ്റിയുടെ നടുവില്‍ മുറിവ് നമുക്ക് കാണാം പക്ഷെ ബാന്‍ഡ്-ഐഡ് ഒട്ടിച്ച് വെച്ചിരിക്കുന്നത് നെറ്റിയുടെ വശത്തിലാണ്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ മമത ബാനര്‍ജീയുടെ നെറ്റിയുടെ വശത്ത് നമുക്ക് ബാന്‍ഡ്-ഐഡ് ഒട്ടിച്ചതായി കാണാം. അതെ സമയം രണ്ടാമത്തെ ചിത്രത്തില്‍ ബാനര്‍ജീയുടെ നെറ്റിയുടെ നടുവിലാണ് പരിക്കെറ്റത് എന്ന് കാണാം. അങ്ങനെ മമത ബാനര്‍ജീ പരിക്കെറ്റതായി അഭിനയിക്കുകയാണ് എന്നാണ് പ്രചരണം.

എന്നാല്‍ ഈ പ്രചരണത്തില്‍ എത്ര സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഗൂഗിളില്‍ ആദ്യത്തെ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ലോകമത് ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍യില്‍ നമുക്ക് ആദ്യത്തെ ചിത്രം കാണാം.

വാര്‍ത്ത‍ വായിക്കാന്‍ - Lokmat | Archived

വാര്‍ത്ത‍ പ്രകാരം ജനുവരി 24ന് ബര്‍ധമാനില്‍ നിന്ന് കൊല്കത്തയില്‍ വരുന്നത്തിനിടെ മമത ബാനര്‍ജീയുടെ വണ്ടി അപകടത്തില്‍ പെട്ടിരുന്നു. ഈ അപകടത്തില്‍ മമത ബാനര്‍ജീയുടെ നെറ്റിയില്‍ ചെറുതായി പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം അവരെ കൊല്‍ക്കത്തയില്‍ കൊണ്ട് വന്നു ചികിത്സ നല്‍കി. ഇതിന് ശേഷം അവര്‍ മാധ്യമങ്ങളെ അഭിസംബോധനം ചെയ്തു. ആദ്യത്തെ ചിത്രം ഈ സമയത്താണ് എടുത്തത്.

NDTVയുടെ ഒരു വാര്‍ത്ത‍യിലും നമുക്ക് മമത ബാനര്‍ജീയെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യുന്നതായി കാണാം. അവരുടെ നെറ്റിയുടെ വശത്തില്‍ ബാന്‍ഡ്-ഐഡും കാണാം.

രണ്ടാമത്തെ ചിത്രം മമത ബാനര്‍ജീ കുറിച്ച് ദിവസം മുമ്പ് കാലിഘാട്ടിലെ അവരുടെ വസതിയിൽ‍ വീണപ്പോള്‍ സംഭവിച്ച പരിക്കിന്‍റെതാണ്.

വാര്‍ത്ത‍ വായിക്കാം – India Today | Archived

മാര്‍ച്ച്‌ 15നാണ് ഈ സംഭവമുണ്ടായത്. അങ്ങനെ ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മമത ബാനര്‍ജീയുടെ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ ബന്ധമില്ല. രണ്ട് വ്യത്യവസ്ഥ സാഹചര്യങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ വെച്ചിട്ടാണ് മമത ബാനര്‍ജീ പരിക്കെറ്റു എന്ന തരത്തില്‍ അഭിനയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം...

Written By: Mukundan K

Result: False