മെസ്സിയെ ‘മെഴ്സി’ എന്ന തരത്തില്‍ എഴുതിയ മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ്‌ എഡിറ്റഡാണ്…

രാഷ്ട്രീയം | Politics

മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്‍റെ ഒരു ഇന്‍റര്‍വ്യൂ സമുഹ മാധ്യമങ്ങളില്‍ ഈയിടെ വളരെ വൈറല്‍ ആയിട്ടുണ്ട്. ഇന്‍റ൪വ്യൂയില്‍ ഇ.പി. ജയരാജന്‍ അര്‍ജന്‍റിനയുടെ ഫുട്ബോള്‍ താരം ലിയോണേല്‍ മെസ്സിയെ ‘മേഴ്സി’ എന്ന തരത്തില്‍ സംബോധനം ചെയ്തിരുന്നു. 

ഈ വീഡിയോ പലരും ഷെയര്‍ ചെയ്ത് അദ്ദേഹത്തെ ട്രോളും ചെയ്തിരുന്നു. ഇതിനിടെ ഇന്‍റ൪വ്യൂ എടുത്ത മീഡിയവണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴും ‘മെഴ്സി’ എന്ന തരത്തിലാണ് റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. 

പക്ഷെ ഈ പ്രചരണത്തില്‍ ഉപയോഗിക്കുന്ന ന്യൂസ്‌ കാര്‍ഡ്‌ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് മീഡിയവണ്ണിന്‍റെ ഒരു ന്യൂസ്‌ കാര്‍ഡ് കാണാം. ന്യൂസ്‌ കാര്‍ഡില്‍ മെസ്സിയെ മെഴ്സി എഴുതിയതായും നമുക്ക് കാണാം. താഴെ മുന്‍ മന്ത്രി മെഴ്സികുട്ടിയമ്മയുടെയും ചിത്രം വെച്ച് ഇ.പി. ജയരാജനെ ട്രോള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഈ ന്യൂസ്‌ കാര്‍ഡ് ശരിക്കും മീഡിയവണ്‍ പോസ്റ്റ്‌ ചെയ്തതാണോ? നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അറിയാന്‍ മീഡിയവണ്ണിന്‍റെ സമുഹ മാധ്യമങ്ങളിലുള്ള അക്കൗണ്ടുകള്‍ പരിശോധിച്ചു. പക്ഷെ അതില്‍ ഇത്തരത്തില്‍ യാതൊരു ന്യൂസ്‌ കാര്‍ഡ് ഞങ്ങള്‍ കണ്ടെത്തിയില്ല. പക്ഷെ യഥാര്‍ത്ഥ ന്യൂസ്‌ കാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചു.

പോസ്റ്റ്‌ കാണാന്‍ – Facebook

ഞങ്ങള്‍ മീഡിയവണ്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ മൊഹമ്മദ്‌ ഷാഫിയുമായി ബന്ധപെട്ടു. ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. “ന്യൂസ്‌ കാര്‍ഡ് ശ്രദ്ധിച്ച് നോക്കിയാല്‍ ‘മെഴ്സി’ എന്ന വാക്കും മറ്റു വാക്കുകളും തമ്മില്‍ ഫോണ്ടിന്‍റെ വ്യത്യാസം നമുക്ക് വ്യക്തമായി കാണാം.” എന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

 ഈ വ്യാജ ചിത്രവും ഒറിജിനലും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. മെഴ്സി എന്ന വാക്കിന്‍റെ ഫോണ്ട് വ്യത്യസ്തമാണെന്ന് നമുക്ക് മനസിലാകും. 

നിഗമനം

മെസ്സിയെ മെഴ്സി എന്ന തരത്തില്‍ സംബോധനം ചെയ്യുന്ന മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ് എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മെസ്സിയെ ‘മെഴ്സി’ എന്ന തരത്തില്‍ എഴുതിയ മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ്‌ എഡിറ്റഡാണ്…

Fact Check By: K. Mukundan 

Result: Altered