എസ്ഐആറില്‍ നല്‍കിയ ഫോണ്‍ നമ്പറിലേയ്ക്ക് കോളും ഒടിപിയും വരുന്നതിനെതിരെ മുന്നറിയിപ്പ് കേരള പോലിസ് നല്‍കിയിട്ടില്ല, സത്യമറിയൂ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ രണ്ടാഴ്ച മുഴുവന്‍ കേരളം മുഴുവന്‍ എസ്ഐആർ ഫോം പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു. പലര്‍ക്കും  ഇത് മായി ബന്ധപ്പെട്ട് ഉണ്ടായ സംശയങ്ങള്‍ക്കും പരാതികള്‍ക്കും സോഷ്യല്‍ മീഡിയ വഴി തന്നെ പലരും പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി. എസ്ഐആര്‍ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന തരത്തില്‍ ഒരു അറിയിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം 

എസ്ഐആര്‍ ഫോം പൂരിപ്പിക്കുമ്പോൾ നമ്മുടെ ഫോൺ നമ്പർ ചേർക്കാനുള്ള കോളമുണ്ട്. എന്നാൽ നാം  നൽകുന്ന എസ്ഐആർ ഫോമിലെ ഫോൺ നമ്പറിലേയ്ക്ക് കോൾ വരുമെന്നും മൊബൈലിൽ വരുന്ന ഒടിപി നൽകാൻ ആവശ്യപ്പെടുന്നുണ്ടെന്നും അത് കൈമാറരുതെന്നുമുള്ള സൈബർസെല്ലിന്‍റെ മുന്നറിയിപ്പ് എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്ററിന്‍റെ ഉള്ളടക്കം ഇങ്ങനെ:  “പ്രത്യേക മുന്നറിയിപ്പ് സൈബർ സെൽ നമ്മളെല്ലാം SIR ഫോറം പൂരിപ്പിച്ചപ്പോൾ നമ്മുടെ ഫോൺ നമ്പറും അതിൽ നൽകിയിരുന്നു എവിടെ നിന്നെങ്കിലും ഒരു കോൾ വരികയും നിങ്ങളുടെ മൊബൈലിൽ വരുന്ന OTP SIR ന് നൽകാൻ ആവശ്യപ്പെടുകയും ചെയ്‌താൽ ഞാൻ എൻറെ BLO ക്ക് നേരിട്ട് കൊടുത്തോളാം അല്ലെങ്കിൽ ഇലക്ഷൻ ഓഫീസിൽ കൊടുത്തോളാം

ഇതിന് ശേഷം നിങ്ങളുടെ ഫോണിൽ ഇപ്പോൾ വന്ന് OTP തരാൻ ആവശ്യപ്പെട്ടാൻ കൊടുക്കരുത് !! സുഹൃത്തുക്കളിലേ ക്ക് ഷെയര് ചെയ്യുക”

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇങ്ങനെ മുന്നറിയിപ്പ് സൈബര്‍ സെല്‍ നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

കേരളാ പൊലീസ് എന്തെങ്കിലും ഔദ്യോഗിക അറിയിപ്പ് നല്‍കുമ്പോള്‍ അവരുടെ വിവിധ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍  കൂടിയാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. എന്നാൽ പരിശോധനയിൽ ഇത്തരത്തില്‍ അറിയിപ്പുകള്‍ ഒന്നും കണ്ടെത്താനായില്ല. പ്രചരിക്കുന്ന കാർഡിൽ പ്രത്യേക മുന്നറിയിപ്പ് സൈബർസെൽ എന്നു മാത്രമാണ് നൽകിയിരിക്കുന്നത്. 

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ കേരള പോലീസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു പോസ്റ്റര്‍ കേരള പോലിസ് നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

നിഗമനം 

എസ്ഐആർ ഫോമിലെ ഫോൺ നമ്പറിലേയ്ക്ക് കോൾ വരുമെന്നും മൊബൈലിൽ വരുന്ന ഒടിപി നൽകാൻ ആവശ്യപ്പെടുന്നുണ്ടെന്നും അത് കൈമാറരുതെന്നുമുള്ള സൈബർസെല്ലിന്‍റെ മുന്നറിയിപ്പ് എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്ററിന് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. കേരള പോലിസ് ഇങ്ങനെ അറിയിപ്പ് നല്‍കിയിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എസ്ഐആറില്‍ നല്‍കിയ ഫോണ്‍ നമ്പറിലേയ്ക്ക് കോളും ഒടിപിയും വരുന്നതിനെതിരെ മുന്നറിയിപ്പ് കേരള പോലിസ് നല്‍കിയിട്ടില്ല, സത്യമറിയൂ…

Fact Check By: Vasuki S 

Result: False