FACT CHECK: ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിലെ മുഴുവന്‍ 70 തൂണുകളും നിലത്ത് മുട്ടില്ലേ…? സത്യാവസ്ഥ അറിയൂ…

കൌതുകം

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലേപക്ഷി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വീരഭാദ്ര ക്ഷേത്രത്തിലെ 70 തൂണുകളും നിലം സ്പര്‍ശിക്കാതെ  നില്‍ക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ലേപക്ഷിയിലെ ഈ ക്ഷേത്രത്തിലെ അത്ഭുത തൂണിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു ക്ഷേത്രത്തില്‍ തൂണിന്‍റെ അടിയില്‍ ചിലര്‍ തുണി ഇട്ട് കാണിക്കുന്നതായി കാണാം. തൂണ് നിലത്ത് മുട്ടുന്നില്ല എന്ന് നമുക്ക് കാണാം. ഈ ഒരു തൂണ് വളരെ അത്ഭുതകരമാണ് പക്ഷെ ഈ ക്ഷേത്രത്തിലുള്ള എല്ലാ തൂണുകളും ഇതേ പോലെയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ആന്ധ്രപ്രദേശിലെ അനന്ത്പൂരിലെ ഒരു മഹാ ക്ഷേത്രം.

70 ൽ പരം കൽ തുണകളാൽ നിർമ്മിതമാണ് ഈ ക്ഷേത്രം. പക്ഷെ ആ തൂണുകളിൽ ഒന്നു പോലും നിലത്ത് സ്പർശിച്ചിട്ടില്ല. ആധുനിക വാസ്തു ശാസ്ത്രത്തെപ്പോലും അൽഭുതപ്പെടുത്തി കൊണ്ട് ആ തൂണുകളെല്ലാം നിലം തൊടാതെയാണ് സ്ഥിതി ചെയ്യുന്നത്. ചിത്രത്തിൽ കാണുന്നത് പോലെ ഒരു തുണി നമുക്ക് ഈ തൂണുകൾക്കടിയിലൂടെ നിഷ്പ്രയാസം ചലിപ്പിക്കുവാൻ സാധിക്കും .

പുരാതന ഭാരതീയ വാസ്തു ശാസ്ത്രത്തെ സാഷ്ടാംഗം നമിക്കുന്നു.

Courtesy

Believe Or Not”

ഈ പ്രചരണം ഈ ഒരു പോസ്റ്റിലുടെ മാത്രമല്ല നടക്കുന്നത്, ഇത്തരത്തില്‍ പല പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എല്ലാ തൂണുകളും കാറ്റിലുണ്ടായിട്ടും എങ്ങനെയാണ് ഈ തൂണുകള്‍ മേല്‍കൂരക്ക് ആധാരം നല്‍കുന്നത് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ലേപക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഈ ക്ഷേത്രത്തില്‍ 70 തൂണുകളുണ്ട് എന്നത് സത്യമാണ് പക്ഷെ ഈ 70 തൂണുകളില്‍ വെറും ഒരണ്ണം മാത്രമേ നിലത്ത് മുട്ടാതെയുള്ളൂ  മറ്റു തൂണുകള്‍ എല്ലാം നിലത്ത് മുട്ടും. 

ലേഖനം വായിക്കാന്‍-Times Now | Archived Link

ടൈംസ്‌ നവ് പ്രസിദ്ധികരിച്ച ലേഖനത്തില്‍ 70 തൂണുകളില്‍ വരും ഒരണ്ണം മാത്രം നിലം തൊടുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ ഒരു തൂണ് ‘ഹാങ്ങിങ്ങ് പിലര്‍’ (Hanging Pillar) എന്ന പേരില്‍ പ്രസിദ്ധമാണ്. ഈ തൂണും ക്ഷേത്രത്തിന്‍റെ തറയും തമ്മില്‍ ചില സെന്‍റിമീറ്ററുടെ ചെറിയ ഒരു ഗാപ്പ് ഉണ്ട്. ഈ ഗാപ്പ് എങ്ങനെയാണ് വന്നത് എന്നതിനെ കുറിച്ച് യാതൊരു വിവരമില്ല. 

താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് മറ്റു തൂണുകള്‍ നിലത്ത് മുട്ടുന്നത് വ്യക്തമായി കാണാം. ഈ ഒരു തൂണ് മാത്രമാണ് നിലത്ത് മൂട്ടാതെ നില്‍കുന്നത്.

ലേഖനം വായിക്കാന്‍-Tribune | Archived Link

ലേപക്ഷി ക്ഷേത്രത്തിന്‍റെ മുഖ്യ അമ്പലത്തിന്‍റെ മുന്നിലുള്ള മണ്ഡപത്തിലാണ് ഈ 70 തൂണുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം 16ആം നൂറ്റാണ്ടില്‍ വിജയനഗരം സാമ്രാജ്യത്തിലെ ഗവര്‍ണര്‍മാരായ വീരുപ്പന്നയും വീറന്നയുമാണ്‌ നിര്‍മിച്ചത്. 

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണ്. ആന്ധ്രപ്രദേശിലെ ലേപക്ഷി വീരഭദ്ര ക്ഷേത്രത്തിലെ മണ്ഡപത്തിലെ 70 തൂണുകള്‍ നിലത്ത് സ്പര്‍ശിക്കുന്നില്ല എന്ന വാദം തെറ്റാണ്. ഇതില്‍ ഹാങ്ങിങ്ങ് പിലര്‍ എന്ന പേരില്‍ അറിയപെടുന്ന ഒരു തൂണ് മാത്രമാണ് നിലം സ്പര്‍ശിക്കാതെ നില്‍കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിലെ മുഴുവന്‍ 70 തൂണുകളും നിലത്ത് മുട്ടില്ലേ…? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Partly False

1 thought on “FACT CHECK: ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിലെ മുഴുവന്‍ 70 തൂണുകളും നിലത്ത് മുട്ടില്ലേ…? സത്യാവസ്ഥ അറിയൂ…

  1. Thanks for your valuable facts.I got this fault information from some FB friends. I apologise for this. Sorry.

Comments are closed.