2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..
ഡിജിറ്റല്‍ പണമിടപാട് രീതികളാണ് ഇപ്പോള്‍ രാജ്യത്ത് പലരും അധികമായി ഉപയോഗിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപ്രാര മേഖലകളില്‍ വരെ യുപിഐ പണമിടപാടാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന 2000 രൂപയില്‍ അധികമുള്ള പണമിടപാടുകള്‍ക്ക് 1.1% ചാര്‍ജ്ജ് ഈടാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ 24 ന്യൂസ് ചാനലും ഇതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്സല്‍ പാണക്കാട് എന്ന വ്യക്കിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ്-
24 ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ 1.1% ചാര്‍ജ്ജ് ഈടാക്കുമോ? എന്താണ് വസ്‌തുത?
വസ്‌തുത വിശകലനം
നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) തന്നെ ഇതെ കുറിച്ചുള്ള വിശദീകരണം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്.
അവരുടെ വിശദീകരണത്തിന്‍റെ മലയാളം പരിഭാഷ ഇങ്ങനെയാണ്-
ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഇടപാടുകളെല്ലാം തന്നെ സൗജന്യമായി തുടരും. മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലാ. ഡിജിറ്റല്‍ വാലറ്റോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന പണമിടപാടിന് മാത്രമാണ് നിലവില്‍ 1.1% ചാര്‍ജ്ജ് ഇടാക്കുന്നത്. അതായത് ഇത്തരം ഇടാപടുകള്‍ക്ക് (പ്രിപ്പെയ്ഡ് പെയ്മെന്‍റ് ഇന്‍സ്ട്രമെന്‍റ്) പിപിഐ ട്രാന്‍സാക്ഷന്‍ എന്നാണ് പറയുന്നത്. ഫോണ്‍പേ, പേ ടിഎം, ആമസോണ്‍ പേ, ഫ്രീചാര്‍ജ്ജ് തുടങ്ങിയ ആപ്പുകളിലില്‍ അതിവേഗം പണമിടപാടിനായി ഉപയോഗിക്കുന്ന രീതിയാണ് ഡിജിറ്റല്‍ വാലറ്റ് സംവിധാനം. ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഉപയോഗിച്ച് അക്കൗണ്ടിലെ പണം വാലറ്റിലേക്ക് ആഡ് ചെയ്യാന്‍ കഴിയും. ബാങ്ക് സെര്‍വര്‍ തകരാര്‍ മൂലം യുപിഐ ഇടപാട് നടത്താന്‍ കഴിയാതെ അങ്കലാപ്പിലാകാതിരിക്കാനാണ് പലരും ഡിജിറ്റല്‍ വാലറ്റിലേക്ക് പണം നിറയ്ക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിലെ ഇടാപാട് നടത്തുന്നതിനാണ് ഇപ്പോള്‍ നിരക്ക് ബാധകമാകുന്നത്. എന്നാല്‍ വ്യക്തിഗത ഇടപാടുകള്‍ക്ക് ഇത് ബാധകമല്ലാ. ക്രെഡിറ്റ് ഉപയോഗിച്ചും ഷോപ്പിങ് നടത്തുന്നതിനും 1.1% ചാര്‍ജ്ജ് ഈടാക്കും.
എന്‍സിപിഐയുടെ ട്വീറ്റ്-
നിഗമനം
ഒരു ഉപഭോക്താവ് ഒരു കടയില്‍ നിന്നും സാധനം വാങ്ങാൻ ക്രെഡിറ്റ് കാര്‍ഡോ വാലറ്റ് സംവിധാനമോ ഉപയോഗിക്കുമ്പോഴെല്ലാം വ്യാപാരിയുടെ ബാങ്ക് അക്കൗണ്ട് പ്രൊവൈഡര്‍ അടയ്‌ക്കേണ്ട ഇടപാട് ഫീയാണ് ഇന്‍റര്‍ ചേഞ്ച് ഫീസ്. ഇന്‍റര്‍ചേഞ്ച് ഫീയാണ് നിലവില്‍ ഈടാക്കാന്‍ എന്‍പിസിഐ തീരുമാനിച്ചിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളില്‍ സാധരണ ഗതിയില്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന യുപിഐ ഇടാപടിനെ ഇത് യാതൊരു വിധത്തിലും ബാധിക്കുന്നതല്ല. മാത്രമല്ലാ ഉദാഹരണത്തിന് വ്യാപാരിയുടെ ക്വിആര്‍ കോഡ് പ്രൊവൈഡ് ചെയ്തിരിക്കുന്ന അതെ ബാങ്കിന്‍റെ മൊബൈല്‍ ആപ്പിലെ വാലറ്റില്‍ നിന്നുമാണ് ഇടപാട് നടത്തുന്നതെങ്കിലും അധികം ചാര്‍ജ് ഈടാക്കുകയില്ലാ.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading