
വിവരണം
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് തോറ്റതിന് പിന്നാലെ കോൺഗ്രസ് ദേശീയ വക്താവ് ആഹ‌്ളാദം പ്രകടിപ്പിക്കുയും കയ്യടിയുടെ നടുവിലൂടെ നടന്നു വരുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവടിയാടി വരുന്ന ഈ മഹതിയെ മനസിലായോ….?? സുപ്രിയ ശ്രീനേറ്റ്…… 💃💃💃 ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ വക്താവ്…..😜😝 ഡൽഹിയിൽ BJPക്ക് ഭൂരിപക്ഷം ഉറപ്പിച്ചു കൊടുത്തതിലെ സന്തോഷം അണപൊട്ടിയതാണ്…😡🤬 എന്ന തലക്കെട്ട് നല്‍കിയ വീഡിയോ വി ലവ് സിപിഐഎം എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചതിന് നിരവധി ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാതെ ബിജെപി വിജയിച്ചിതിന് ആഹ്ളാദം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് വക്താവ് സുപ്രീയ ശ്രീനേറ്റിന്‍റെ വീഡിയോയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. വണ്‍ ഇന്ത്യാ ഹിന്ദി എന്ന യൂട്യൂബ് ചാനലില്‍ 2024 ജൂണ്‍ 5നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ഇന്ത്യാ സഖ്യത്തിന് കാഴ്ച്ചവയ്ക്കാന്‍ സാധിച്ചതില്‍ അവര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന വീഡിയോയാണിത്.
വീഡിയോ കാണാം –
2025 ഫെബ്രുവരി എട്ടിനായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ഏകദേശം എട്ട് മാസം മുന്‍പുള്ള കോണ്‍ഗ്രസ് വക്തവാവ് സുപ്രിയ ശ്രീനേറ്റിന്‍റെ വീഡിയോയാണ് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഫലപ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാനാവാതെ പരാജയപ്പെട്ടപ്പോഴുള്ള ആഹ്ളാതം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.
നിഗമനം
ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് മികച്ച മുന്നേറ്റം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞു എന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഫലത്തില്‍ ആഹ്ളിക്കുന്ന സുപ്രിയയുടെ വീഡിയോയാണിത്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ദയനീയ പരാജയം നേരിട്ട നിയസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള വീഡിയോ എന്ന പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് വക്തവോ? പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading



