
സമുഹ മാധ്യമങ്ങളില്‍ മഹാത്മാഗാന്ധി ഒരു വിദേശ വനിതക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് മഹാത്മാഗാന്ധിയല്ല. സത്യാവസ്ഥ അറിയാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്‍റെയും ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസം പണ്ഡിറ്റ് നെഹ്‌റുവിന്‍റെയും എഡിറ്റ് ചെയ്ത് നിര്‍മിച്ച ചിത്രം തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. ഈ വ്യാജപ്രചരണത്തെ കുറിച്ച് താഴെ നല്‍കിയ ഫാക്ട-ചെക്ക് റിപ്പോര്‍ട്ടില്‍ വായിക്കാം.
Also Read | പണ്ഡിറ്റ് ജവാഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ വ്യാജ ചിത്രങ്ങള്‍ വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
ഇതേ പോലെ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഒരു ചിത്രം ഈ പോസ്റ്റിലും യാതൊരു വിവരണമില്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒപ്പം മഹാത്മാഗാന്ധി ഒരു വനിതക്കൊപ്പം നൃത്തം ചെയ്യുന്നതും മറ്റേ ചിത്രത്തില്‍ കാണാം. എന്നാല്‍ എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ചിത്രം ഇതിനെ മുമ്പും അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം മറ്റു ചിത്രങ്ങള്‍ക്കൊപ്പം പണ്ഡിറ്റ് നെഹ്‌റുവിനെ ഒരു സ്ത്രിലമ്പടനായി ചിത്രികരിക്കാന്‍ നടത്തിയ പ്രചരണത്തിന്‍റെ ഭാഗമായിരുന്നു.
Also Read | പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം…
ചിത്രത്തില്‍ അമേരിക്കയുടെ മുന്‍ രാഷ്‌ട്രപതി ജോണ്‍ കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡിയുടെ നെറ്റിയില്‍ കുങ്കുമ കുറി തൊട്ട് ഹോളി ആഘോഷിക്കുന്ന പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ചിത്രമാണിത്. ഈ ചിത്രം അമേരിക്കയുടെ എംബസ്സിയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൌഹാര്‍ദം കാണിക്കാന്‍ ട്വീറ്റ് ചെയ്തത്.
മഹാത്മാഗാന്ധിയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന അടുത്ത ചിത്രത്തില്‍ നാം കാണുന്നത് മഹാത്മാഗാന്ധിയെയല്ല. ഇത് 2012 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു വ്യാജപ്രചരണമാണ്. ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റ് 2012ലാണ് ഇതിനെ കുറിച്ച് ഫാക്റ്റ് ചെക്ക് നടത്തിയിരുന്നു. ഫോട്ടോയില്‍ കാണുന്നത് മഹാത്മാഗാന്ധിയല്ല ഒരു ഓസ്ട്രേലിയന്‍ കോസ്റ്റ്യൂം അര്‍ടിസ്റ്റ് ആണ്. വീഡിയോ സുക്ഷിച്ച് നോക്കിയാല്‍ മഹാത്മാഗാന്ധിയും ഈ നടനും തമ്മിലുള്ള വ്യത്യാസങ്ങള്‍ നമുക്ക് വ്യക്തമായി കാണാം.

2018ല്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ ഫാക്റ്റ്-ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | FactCheck: Mahatma Gandhi Fake Images Being Circulated
നിഗമനം
മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്‌റുവിനെ കുറിച്ച് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ആദ്യ ചിത്രം മഹാത്മാഗാന്ധിയുടെ വേഷം ധരിച്ച ഒരു ഓസ്ട്രേലിയന്‍ കോസ്റ്റ്യൂം ആര്‍ടിസ്റ്റിന്‍റെതാണ് അടുത്ത ചിത്രം പണ്ഡിറ്റ് നെഹ്‌റു അമേരിക്കന്‍ രാഷ്‌ട്രപതി ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യയെ കുങ്കുമകുറി തൊടുവിക്കുന്നതിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൈറല്‍ ചിത്രത്തില്‍ വിദേശ വനിതക്കൊപ്പം നൃത്തം ചെയ്യുന്നത് മഹാത്മാഗാന്ധിയല്ല…
Fact Check By: K. MukundanResult: False
