സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്തതിനാലാണോ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്?
വിവരണം
കൊടും ചാര്‍ജ് വാങ്ങി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഇന്ത്യുടെ വിമാനങ്ങള്‍ ഖത്തറിലേക്ക വരേണ്ടതില്ലെന്ന് ഖത്തര്‍ സര്‍ക്കാര്‍.. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഇന്ത്യന്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ അവരെ ഞങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് മെയ് 11 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോമ്രേഡ് എന്ന ഗ്രൂപ്പില്‍ ശ്രീഹര്‍ഷന്‍ വാസു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 190ല്‍ അധികം ഷെയറുകളും 522ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ വിമാനങ്ങള്‍ വിടുന്നതുമായി ബന്ധപ്പെട്ട് ഇത്തരമൊരു തര്‍ക്കം നിലനിന്നിരുന്നോ? സൗജന്യ യാത്രയല്ല കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്ന പേരില്‍ ഖത്തര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചോ? എന്താണ് പോസ്റ്റില്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഖത്തര്‍ സര്‍ക്കാര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക് ലഭിച്ചു. മെയ് 10ന് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദ് ചെയ്തതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് 10ന് വിമാനം റദ്ദ് ചെയ്തതെന്ന വിശദീകരണം ഖത്തര്‍ ഇതുവരെ നല്‍കിയിരുന്നില്ല എന്നതാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. മലയാളത്തില്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള പ്രധാന മാധ്യമങ്ങള്‍ ഇതെകുറിച്ച് വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എവിടെയും യാത്രാക്കൂലി സംന്ധിച്ച തര്‍ക്കത്തെ കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
ഏറ്റവും ഒടുവില്‍ ഇന്ത്യ ഇന്‍ ഖത്തര്‍ (എമ്പസി ഓഫ് ഇന്ത്യ, ദോഹ) എന്ന എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഫ്ലൈറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തെ കുറിച്ചുള്ള വിവരങ്ങളും അവര്‍ പങ്കുവെച്ചു. അതായത് 10ന് പുറപ്പെടേണ്ട വിമാനം 12ന് വൈകിട്ട് 4.30ന് ദോഹയില്‍ നിന്നും പുറപ്പെടുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സാങ്കേതിക തടസങ്ങള്‍ നീക്കി ഖത്തര്‍ ഈ വിമാന സര്‍വീസ് അടുത്ത ദിവസം തന്നെ പുറപ്പെടാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായിട്ടാണ് പ്രവാസികളെ ഇത്തരത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്-
എംബസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
പോസ്റ്റില്‍ ആരോപിച്ചത് പോലെ വിമാനയാത്ര കൂലിയുമായി ഫ്ലൈറ്റ് റദ്ദ് ചെയ്യലിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല റദ്ദാക്കിയ ഫ്ലൈറ്റ് അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്തതായും ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്തതിനാലാണോ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്?
Fact Check By: Dewin CarlosResult: False