
സാമുഹ്യ മാധ്യമങ്ങളില്‍ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ മതം മാറി അന്യ മതം സ്വീകരിക്കുന്നത്തിന്‍റെ വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സാധാരണമായി നമ്മള്‍ കാണാറുണ്ട്. സ്വന്തം മതം വിട്ടു അന്യ മതത്തിലേക്ക് വന്നവരെ ആ മതക്കാര്‍ സ്വാഗതം ചെയ്യുന്ന പോസ്റ്റുകളാണ് ഇവ. ഇത്തരത്തിലൊരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിന് 3000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു പാര്‍ലമെന്‍റ് അംഗം ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റില്‍ മതം മാറി ഇസ്ലാമിലേക്ക് വന്ന ഈ വ്യക്തിയുടെ ചിത്രവും നല്‍കിട്ടുണ്ട്. എന്നാല്‍ കൊറോണവൈറസ് ബാധയുമായി പോരാടുന്ന ഇറ്റലിയില്‍ പാര്‍ലമെന്‍റ് അംഗം മതം മാറുന്നത് വലിയൊരു വാര്‍ത്തയാണ്. അതിനാല്‍ ഞങ്ങള്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ സ്ത്രി ഇസ്ലാമിലേക്ക് മതം മാറി എന്ന് സത്യമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. പക്ഷെ ഈ സ്ത്രി പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗമല്ല. യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ എഴുത്തിയ വാചകം: “അല്ലാഹു അക്ബര്‍…ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗം ഇസ്ലാം സ്വീകരിച്ചു..”
വസ്തുത അന്വേഷണം
പോസ്റ്റില്‍ പങ്ക് വെച്ച ചിത്രത്തില്‍ തന്നെ ഒരു ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് നല്‍കിട്ടുണ്ട്. ഇംഗ്ലീഷില്‍ നല്‍കിയ തലകെട്ട് പ്രകാരം ഇറ്റലിയിലെ പാര്‍ലമെന്‍റ് അംഗത്തിന്‍റെ മകളാണ് ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ കൂടതല്‍ വിവരങ്ങള്‍ അറിയാനായി പോസ്റ്റില്‍ നല്‍കിയ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എ.ആര്‍.വൈ ന്യൂസ് എന്ന പാകിസ്ഥാനിലെ മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.

മുന്‍ ഇറ്റലിയന്‍ എം.പിയുടെ മകള്‍ ഇസ്ലാമിലേക്ക് മതം മാറി എന്നാണ് വാര്‍ത്തയുടെ തലകെട്ട്. ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത് രണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്ന് എ.ആര്‍.വൈയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഞങ്ങള്‍ ഈ രണ്ട് വാര്‍ത്തകള്‍ അന്വേഷിച്ച് കണ്ടെത്തി. വാര്‍ത്തകളില്‍ നിന്ന് മനസിലായത് സംഭവം നാലു കൊല്ലം പഴയതാണ്. ഇറ്റലിയിലെ ഒരു രാഷ്ട്രിയക്കാരനായ ഫ്രാങ്കോ ബാര്‍ബാതോയുടെ മകള്‍ മന്യുവേല ഫ്രാങ്കോ ബാര്‍ബാതോ മതം മാറി ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന്‍ തന്‍റെ പേര് മാറ്റി ആയേഷ എന്ന് വെച്ചു. ഒരു ഇന്ത്യകാരനെയാണ് ആയേഷ വിവാഹം ചെയ്തത് പിന്നീട് തന്‍റെ ഭര്‍ത്താവിന്‍റെ ഒപ്പം ഇന്ത്യയിലേക്ക് ആയേഷ താമസം മാറ്റി. ആയേഷക്ക് രണ്ട് കുട്ടികളാണുള്ളത്.

ആയേഷയുടെ പിതാവ് ഫ്രാങ്കോ ബാര്‍ബാതോ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തന്‍റെ മകളുടെ ഈ തിരുമാനത്തിനോട് യോജിപ്പില്ല എന്ന് അറിയിച്ചിരുന്നു എന്ന് ഹഫിംഗ്റ്റന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിഗമനം
പോസ്റ്റില്‍ പറയുന്ന പോലെ ഇറ്റലിയിലെ പാര്‍ലമെന്‍റ് അംഗമല്ല ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. ഒരു ഇറ്റാലിയന്‍ രാഷ്ട്രിയ ക്കാരന്‍റെ മകള്‍ കൊല്ലങ്ങള്‍ക്ക് മുമ്പേ ഇസ്ലാം മതം സ്വീകരിച്ച വാര്‍ത്തയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നത്.

Title:ഈ ചിത്രം ഇസ്ലാമിലേക്ക് മതംമാറിയ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെതല്ല, സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
