
പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഒരു കഴുത കയറിയതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു കഴുത പാകിസ്ഥാനിൻ്റെ പാർലമെൻ്റ അതായത് നാഷണൽ അസംബ്ലിയിൽ കയറി വരുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പാകിസ്ഥാൻ പാർലമെന്റിൽ കഴുത കയറി.. ഭാഗ്യം പോലെ പന്നി കയറിയില്ല…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ടിക്റ്റോക്കിൽ കണ്ടെത്തി. 4 ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഈ പോസ്റ്റിന് 34.3 മില്യൺ വ്യൂസ് ഉണ്ട്.

പോസ്റ്റ് കാണാൻ – Tiktok | Archived
ഈ വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണ്. ഈ യൂസറിൻ്റെ അക്കൗണ്ടിൽ ഇതേ പോലെ പല വീഡിയോകള്‍ ഉണ്ട്. താഴെ നൽകിയ വീഡിയോയിൽ ഒരു വിദേശ പാർലമെൻ്റിൽ ഒരു കുതിര കയറിയത് കാണാം.

പോസ്റ്റ് കാണാൻ – Tiktok | Archived
താഴെ നൽകിയ ചിത്രത്തിൽ ഇതേ പോലെ പാർലമെൻ്റുകളിൽ ഓരൊരു മൃഗങ്ങൾ കയറി വരുന്നത്തിൻ്റെ നിരവധി വിഡിയോകൾ ഈ അക്കൗണ്ട് പോസ്റ്റ് ചെയ്തത് നമുക്ക് കാണാം.

Sightengine എന്ന AI പരിശോധന വെബ്സൈറ്റ് പ്രകാരവും ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണെന്നത്തിൻ്റെ 75% സാധ്യതയുണ്ട്.

നിഗമനം
പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഒരു കഴുത കയറിയത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ AI നിർമ്മിതമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഒരു കഴുത കയറിയതിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതാണ്
Fact Check By: K. MukundanResult: Altered


