
അവകാശവാദം
എല്‍ഡിഎഫ് വിട്ടത് ജീവതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പോരാളി ഷാജി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 6,800 ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കൊല്ലം എംപിയും യുഡിഎഫ് ഖടകകക്ഷിയായ ആര്‍എസ്‌പി പ്രതിനിധിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എന്‍.കെ.പ്രേമചന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ഏഷ്യാനെറ്റ് ന്യൂസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഞാന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് വിട്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വാക്കുകള്‍ വളച്ചൊടിച്ച് സിപിഎം ഇതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കി ഉപയോഗിക്കുകയാണെന്നും കൃത്യമായ മറുപടി ഇന്നലെ തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ നല്‍കിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
എന്‍.കെ.പ്രേമചന്ദ്രന്‍റെ ലൈവ് പരിശോധിച്ചതില്‍ നിന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്-
വീണ്ടും ചില വോട്ട് കാര്യങ്ങള്‍ എന്ന ഏഷ്യാനെറ്റിലെ പരിപാടിയില്‍ അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദര്‍ഭം എന്തായിരുന്നു. ഉത്തരം നല്‍കിയത് ഇപ്രകാരമാണ് 2014ല്‍ 35 വര്‍ഷത്തോളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരകനായും പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശേഷം മുന്നണി മാറി മറ്റൊരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കൊല്ലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട വന്ന ആ ഒരു സന്ദര്‍ഭത്തെയയിരുന്നു ഏറ്റവും വലിയ പ്രതിസന്ധിയായി കാണുന്നതെന്നും ഈ സാഹചര്യം കടന്നു പോകുകയെന്നതാണ് താന്‍ ജീവിതത്തില്‍ അനുഭവിച്ച വലിയ പ്രതിസന്ധിയെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ഇതിനെയാണ് വളച്ചൊടിച്ച് എല്‍ഡിഎഫ് വിട്ടതാണ് തന്‍റെ ജീവതത്തിലെ തെറ്റായ തീരുമാനമെന്നും പ്രതിസന്ധിയുമെന്നുമെല്ലാം പറഞ്ഞ് സൈബര്‍ പ്രചരണം നടത്തുന്നതെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ-
വീണ്ടും ചില വോട്ട് കാര്യങ്ങള്‍ എന്ന പരിപാടിയുടെ യൂട്യൂബ് വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇത് വാക്കുകള്‍ തന്നെയാണ് അവതാരകയുടെ മറുപടിയായി പ്രേമചന്ദ്രന്‍ പറഞ്ഞതെന്നും വ്യക്തമായി. വീഡിയോയുടെ പ്രസക്‌ത ഭാഗം കാണാം-
നിഗമനം
35 വര്‍ഷം പ്രവര്‍ത്തിച്ച മുന്നണിയില്‍ നിന്നും മാറി മറ്റൊരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അനുഭവപ്പെട്ട പ്രതിസന്ധി തരണം ചെയ്യുന്നതിനെ കുറിച്ചാണ് പ്രേമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. ഈ വാചകങ്ങള്‍ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് മിസ് ലീഡിങ് അഥവ തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

Title:എല്‍ഡിഎഫ് വിട്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
