വിവരണം

കാണാന്‍ നല്ല രസമുണ്ട്.. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച.. മാറുന്ന കേരളം.. മാറ്റുന്ന സര്‍ക്കാര്‍.. പിണറായി സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു റീല്‍ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മനോഹരമായി ഡ്രോണ്‍ കൊണ്ട് ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്തരത്തിലൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. ആറ് വരി പാതയിലായി കടന്നു പോകുന്ന ഫ്ലൈ ഓവറിന്‍റെ ദൃശ്യമാണിത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അഷ്റഫ് തോപ്പയില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 219ല്‍ അധികം റിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കേരളത്തിലെ പുതിയ ഫ്ലൈ ഓവറിന്‍റെ വീഡിയോ തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വീഡിയോയില്‍ വാട്ടര്‍മൈര്‍ക്ക് ആയി നല്‍കിയിരുന്ന eagle_pixs എന്ന ഇന്‍സ്റ്റാഗ്രാം ഐഡി പരിശോധിച്ചതില്‍ നിന്നും വീഡിയോ ചിത്രീകരിച്ച വ്യക്തിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇത് കേരളത്തിലെ റോഡിന്‍റെ വീഡിയോയല്ലായെന്നതാണ് വസ്‌തുത. 2023 മെയ് 15ന് പങ്കുവെച്ച വീഡിയോയ്ക്ക് സേലം ടു കോയമ്പത്തൂര്‍ ഫ്ലൈ ഓവര്‍ എന്നാണ് തലക്കെട്ട് തന്നെ നല്‍കിയിരിക്കുന്നത്. 108,384 ലൈക്കുകള്‍ ഇപ്പോള്‍ തന്നെ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്-

ഇന്‍സ്റ്റാഗ്രാം വീഡിയോയുടെ തലക്കെട്ട്-

യഥാര്‍ത്ഥ വീഡിയോയുടെ പൂര്‍ണ്ണരൂപം-

Instagram Video

സേലം-കോയമ്പത്തൂര്‍ ദേശീയപാതയിലെ ഈ മേല്‍പാതയുടെ പേര് ബട്ടര്‍ഫ്ലൈ ബ്രിഡ്‌ജ് (Butterfly Bridge) എന്നാണ് ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍റെ സ്ക്രീന്‍ഷോട്ട്)-

ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൃത്യമായി സ്ഥലം കാണാം-

നിഗമനം

സേലം-കോയമ്പത്തൂര്‍ ദേശീയ പാതയിലെ ഫ്ലൈ ഓവറിന്‍റെ വീഡിയോയാണ് കേരളത്തിലെ വീഡിയോ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പദ്ധതിയെന്ന അവകാശവാദത്തോടെ പങ്കുവെച്ചിട്ടുള്ളതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ വീഡിയോയില്‍ കാണുന്ന മേല്‍പ്പാലം കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ലാ.. വസ്തുത അറിയാം..

Written By: Dewin Carlos

Result: Misleading