പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവില്‍ വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയകരമായപ്പോള്‍ കോണ്‍ഗ്രസ്സ് അനുകൂലികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് സൂചിപ്പിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ വിഴിഞ്ഞം തുറമുഖം ഉല്‍ഘാടനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാര്‍ത്തകളും പലരും ആഹ്ലാദത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കപ്പലില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ചിരിക്കുന്നത് കാണാം. ചൈനയുടെ കപ്പലില്‍ തുറമുഖ നിര്‍മ്മാണത്തിന് തുടക്കമിട്ട ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ചിരിക്കുകയാണ് എന്നാണ് വിവരണം. “ഇന്നലെ വിഴിഞ്ഞത്ത് ആദ്യമായി വന്ന ചൈനീസ് കപ്പലിൽ കണ്ട ഒരു അതിമനോഹര കാഴ്ച. ചൈനീസ് ഭാഷയിൽ Zhen hua എന്നാൽ thank you ser എന്നാണ് അർത്ഥം..

വിഴിഞ്ഞം പോർട്ട്‌ യഥാർഥ്യമാക്കാൻ കാരണക്കാരൻ ആയ ഒരാളെ കമ്മികളുടെ ചൈന തന്നെ ആദരിക്കുന്ന മനോഹര കാഴ്ച?

archived linkFB post

എന്നാല്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്ന് വ്യക്തമായി. കപ്പലിന്‍റെ വശത്ത് ZHEN HUA 15 എന്ന എഴുത്ത് കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ നിരവധി വാര്‍ത്താ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ ഇതേ എഴുത്തുള്ള കപ്പലിന്‍റെ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു. വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പല്‍ എന്നാണ് വിവരണം. മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടില്‍ നല്കിയ ചിത്രം കോപ്പി ചെയ്തശേഷം എഡിറ്റ് ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം കൂട്ടി ചേര്‍ത്തിരിക്കുകയാണ്.

കപ്പലിന്‍റെ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ദൃശ്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിയുടെ ചിത്രം കാണാനില്ല എന്നത് ശ്രദ്ധേയമാണ്. വാര്‍ത്താ വീഡിയോ ശ്രദ്ധിക്കുക:

കൂടാതെ ZHEN HUA എന്ന വാക്ക് ചൈനയിലെ കപ്പല്‍ കമ്പനിയുടെ പേരാണ്. ഷാങ്ഹായ് ഷെൻഹുവ ഹെവി ഇൻഡസ്ട്രീസ് കമ്പനി ലിമിറ്റഡ് (ZPMC; ചൈനീസ്: പഴയ പേര് ഷാങ്ഹായ് ഷെൻഹുവ പോർട്ട് മെഷിനറി കമ്പനി, ചുരുക്കത്തിൽ ഷാങ്ഹായ് ഷെൻഹുവ, ഒരു ചൈനീസ് ബഹുരാഷ്ട്ര എഞ്ചിനീയറിംഗ് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ക്രെയിനുകളുടെയും വലിയ സ്റ്റീൽ ഘടനകളുടെയും നിർമ്മാതാക്കളിൽ ഒന്നാണ് എന്നാണ് വിക്കിപീഡിയ വിവരണം.

യഥാര്‍ത്ഥ ചിത്രവും എഡിറ്റഡ് ചിത്രവും താഴെ കാണാം:

വിഴിഞ്ഞത്ത് ആദ്യം വന്നടുത്ത കപ്പലിന്‍റെ ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.

നിഗമനം

പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. കപ്പലിന്‍റെ ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിഴിഞ്ഞം തുറമുഖത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച കപ്പല്‍- പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം

Written By: Vasuki S

Result: ALTERED