ഈ വീഡിയോ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതല്ലാ.. വസ്‌തുത അറിയാം..
വിവരണം
വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് എത്തിയതെന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹന വ്യൂഹത്തിന് ചെലവായ തുകയുണ്ടായിരുന്നെങ്കില്‍ 5 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കമായിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ജനകീയ കോടതി 𝙿𝙴𝙾𝙿𝙻𝙴'𝚂 𝙲𝙾𝚄𝚁𝚃 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സത്യമേവ ജയതേ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നരിവധ റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ സംസ്ഥാന പോലീസ് മീഡിയ സെന്‍ററുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ വീഡിയോ പരിശോധിച്ച ശേഷം ഇത് വയനാട് സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ വാഹനങ്ങളാണ് ഒപ്പമുള്ളതെന്നും മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ട്കര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
യൂട്യൂബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വയനാട് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും സമാനമായ യൂട്യൂബ് ഷോട്ട് വീഡിയോസ് കണ്ടെത്താന്‍ കഴിഞ്ഞു.
റിപ്പോര്‍ട്ട് ചാനല്‍ പങ്കുവെച്ച വീഡിയോ-
എഡിറ്റര്‍ ലൈവ് എന്ന യൂട്യൂബ് ചാനല്‍ പങ്കുവെച്ച വീഡിയോ-
നിഗമനം
വീഡിയോയിലുള്ളത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമല്ലായെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശനത്തിന് വന്നപ്പോഴുള്ള വീഡിയോയാണിതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ഈ വീഡിയോ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതല്ലാ.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False