സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്...
വിവരണം
പാലായിൽ ഏതാണ്ട് രണ്ടു മാസം മുമ്പ് നടന്ന പീഡന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. സ്കൂളിലെ അധ്യാപകനാണ് കുറ്റാരോപിതൻ പീഡന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഏതാണ്ട് രണ്ടു മാസത്തിനു മേല്‍ അദ്ധ്യാപകനെ റിമാൻഡിൽ വെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ അധ്യാപകന് ജാമ്യം ലഭിച്ചതായി വാർത്തകൾ വന്നു.
അധ്യാപകന് ജാമ്യം ലഭിച്ചതോടെ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തുന്നുണ്ട്.
ഇതിനിടയിൽ കുറ്റാരോപിതനായ അധ്യാപകൻ ബിജെപി പ്രവർത്തകനാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ഒപ്പം പീഡനകേസിലെ പ്രതി നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
ചിത്രത്തിൽ മറ്റ് രണ്ടുപേരെയും കാണാനാവുന്നുണ്ട്. എന്നാൽ പി ജയരാജന്‍റെ ഒപ്പം നിൽക്കുന്ന പാലത്തായി പീഡന കേസ് പ്രതി പപ്പൻ മാഷിന്‍റെ ചിത്രം യഥാര്‍ഥത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് ചെയ്തു ചേർത്തതാണ്.
യാഥാർത്ഥ്യം ഇങ്ങനെയാണ്
ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പി ജയരാജനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. ചിത്രത്തില്‍ തന്‍റെ ഒപ്പം നില്‍ക്കുന്നത് പത്തനംതിട്ടയിലെ ഒരു എസ്‌എഫ്‌ഐ നേതാവായിരുന്ന റോബിന്‍ കെ തോമസ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയത് ആണെന്നും ഇതിനെതിരെ പരാതി നല്‍കുന്നുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതേ കുറിച്ചു വിശദീകരണം നല്കിയിട്ടുണ്ട്. സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:
രണ്ടു ചിത്രങ്ങളും താഴെ കൊടുക്കുന്നു:
എഡിറ്റ് ചെയ്ത ചിത്രമാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.
നിഗമനം
പോസ്റ്റിലെ ചിത്രം മോര്‍ഫിങ് ചെയ്തതാണ്. പി ജയരാജന്‍റെ ഒപ്പം പാലത്തായി പീഡന കേസിലെ പ്രതി പപ്പൻ മാഷ് നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. യഥാര്‍ത്ഥ ചിത്രം അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കു വച്ചിട്ടുണ്ട്.
Title:സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്...
Fact Check By: Vasuki SResult: False