
സിറിയൻ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്‌ഡിഎഫ്) തമ്മിലുള്ള വെടിനിർത്തൽ കരാർ നടപ്പിലായതായി സ്ഥിതിഗതികളില്‍ നിന്ന് വിലയിരുത്തപ്പെടുന്നു. നിബന്ധനകൾ ലംഘിച്ചുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചിട്ടുണ്ടെങ്കിലും. ഈ പശ്ചാത്തലത്തില്‍ സിറിയയിൽ യസിദി സ്ത്രീകളെ ജിഹാദികൾ അടിമ ലേലം നടത്തുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബുർഖ ധരിച്ചിരിക്കുന്ന സ്ത്രീകളെ നിരത്തി നിർത്തിയിരിക്കുന്നത് കാണാം. ഒരു സ്ത്രീയുടെ മുഖാവരണം ലേലം നടത്തുന്നയാൾ ഉയർത്തി കാണിക്കുന്നു. സ്ത്രീയുടെ മുഖം ഭയചകിതമാണ്. സിറിയയിലെ ലൈംഗിക അടിമളുടെ ലേലമാണ് ഇതെന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “#സിറിയയില്‍ നടക്കുന്ന അടിമ ലേലം.യസീദികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഈ പൈശാചികത വ്യക്തമായ ഒരു മുന്നറിയിപ്പാണ് : ജൂതന്മാർക്കും, കുർദുകൾക്കും, ഡ്രൂസിനും, അലവൈറ്റുകൾക്കും, മിഡിൽ ഈസ്റ്റിലുടനീളമുള്ള മറ്റെല്ലാ അമുസ്ലിം ന്യൂനപക്ഷങ്ങൾക്കും ഇതേ വിധി തന്നെയായിരുന്നു കാത്തിരിക്കുന്നത്
ഇവിടെയും ഇങ്ങനെയൊക്കെ നടക്കുമെന്ന് സ്വപ്നം കാണുന്ന സുടാപ്പി ജിഹാദികൾ ഉണ്ട്,.. അതിനായി കാത്തിരിക്കുന്നവരാണ് ഇസ്ലാമിസ്റ്റുകൾ.. ഹിന്ദുക്കൾ ഇതൊന്നും നമ്മുടെ പ്രശ്നമല്ല മറ്റെവിടെയോ നടക്കുന്നതല്ലേ എന്ന് ചിന്തിച്ചു രോമാഞ്ചം കൊള്ളുന്നു..
ലോകത്തിന് മൊത്തം ശാപമായ ഈ വർഗ്ഗത്തെ എങ്ങനെയും അകറ്റി നിർത്തുക… ഇല്ലങ്കിൽ കാശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതുപോലെ, ഇന്ന് മതേതരം പറഞ്ഞു നിങ്ങളുടെ തോളിൽ കയ്യിട്ടു നടക്കുന്നവർ തന്നെ നിങ്ങളുടെ ജീവനെടുക്കും.. നിങ്ങളുടെ ഭാര്യമാരെയും പെണ്മക്കളെയും അടിമകളാക്കാൻ അവർ കൊണ്ട് പോകും.. കരുതിയിരിക്കുക
നിങ്ങളോട് ചിരിച്ചു സ്നേഹത്തോടെ സംസാരിക്കുന്ന ഏത് ജിഹാദിയുടെയും പിന്നിൽ ഒരു പൈശാചികത ഉളിഞ്ഞിരുപ്പുണ്ട്…”
എന്നാൽ, ദൃശ്യങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും യഥാർത്ഥ സംഭവത്തിന്‍റെതല്ലെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന വീഡിയോ ഒരു ഇൻസ്റ്റഗ്രാം പേജിൽ 2025 നവംബർ 26ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. ഓപ്പറേഷൻ റാഖ 2024 എന്ന ചിത്രത്തിലെ രംഗമാണ് ഇതെന്ന് പേർഷ്യൻ ഭാഷയില്‍ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

ഓപ്പറേഷൻ: റാഖയെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ലഭിച്ചു. യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന ട്രെയിലറിൽ വീഡിയോയിലെ അടിമ കച്ചവടത്തിന്‍റെ രംഗം കാണാം.
സ്ത്രീയുടെ മുഖപടം ഉയര്‍ത്തുന്നതും മറ്റൊരു കഥാപാത്രത്തിന്‍റെ ക്ലോസ് അപ്പ് ഷോട്ടും ട്രെയിലറിലും കാണാം.
ജെറാർഡോ ഹെരേരോ സംവിധാനം ചെയ്ത ഓപ്പറേഷൻ: റാഖ 2024ലാണ് പുറത്തിറങ്ങിയത്. ഐസിസ് നേതാവിനെ പിടികൂടാനെത്തുന്ന ചാര വനിതയുടെ കഥയാണിത്. ‘റാഖ: സ്പൈ vs സ്പൈ’ എന്ന പേരിൽ സ്പാനിഷ് ഭാഷയിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ടോമസ് ബാർബുലോയുടെ 2019 നെ നോവല്‍ ‘വിർജിൻസ് ആൻഡ് എക്സിക്യൂഷനേഴ്‌സ്’ നെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചത്. സ്പാനിഷ്, മൊറോക്കൻ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
സിനിമയുടെ പോസ്റ്ററും കഥാപാത്രങ്ങളുടെ വിവരങ്ങളും ഐഎംഡിബി വെബ്സൈറ്റിലുണ്ട്.

നിഗമനം
സിറിയയിൽ നടക്കുന്ന അടിമലേലം എന്ന് പ്രചരിക്കുന്നത് 2024ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ: റാഖ എന്ന സിനിമയിലെ രംഗമാണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
xa



