വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ...
മതങ്ങൾ ദൈവങ്ങൾ ഭക്തി ഇവയുമായി ബന്ധപ്പെട്ട നിരവധി പ്രചരങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഭക്തി പ്രചരിപ്പിക്കുന്ന ഒരു എഡിറ്റഡ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു
പ്രചരണം
ഉയർന്ന തിരമാലകളെ നേരിടാനായി കടൽ ഭിത്തി കെട്ടിയ ഒരു ബീച്ചില്‍ വലിയ ഒരു പാമ്പിന്‍റെ തല ഉയർന്നു വരുന്നതും പാമ്പിന്‍റെ ചലനം കടലില്‍ വലിയ തിരമാലകൾ സൃഷ്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ആളുകൾ ഇത് കണ്ടു മാറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: "#പരീക്ഷിക്കുമെങ്കിലും മഹാദേവൻ കൈവിടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവർ ഒരുനിമിഷം വന്ദിച്ചെഴുതൂ_____🙏🙏🙏🙏🙏
💙💙ഓം നമഃശിവായ💙
ഷെയർ...... Pls🙏....."
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. എഡിറ്റഡ് വീഡിയോ ആണ് ഇതെന്ന് വ്യക്തമാവുകയും ചെയ്തു.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകള്‍ ആക്കിയ ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ വീഡിയോ പങ്കുവച്ച നിരവധി ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. എന്നാല്‍ ഒന്നിലും പാമ്പിന്‍റെ സാന്നിധ്യമില്ല. കിഴക്കൻ ചൈനയിലെ ബീച്ചിലെ ഭയാനക തിരമാലകള്‍ എന്ന വിവരണത്തോടെയാണ് ദൃശ്യങ്ങൾ പങ്കു വെച്ചിട്ടുള്ളത്.
ഭയാനകമായ തിരമാലകളുടെ ദൃശ്യങ്ങൾ ഒരുമിച്ച് ചേർത്ത് ഇറങ്ങിയിട്ടുള്ള നിരവധി വീഡിയോകളിൽ ഇതേ ബീച്ചും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും കൂറ്റൻ തിരമാലകൾ വരുന്ന സ്ഥലമാണ് ഈ ബീച്ച് എന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള വീഡിയോയില്‍ നിന്നും ഒരു പ്രത്യേക ഭാഗം എഡിറ്റ് ചെയ്ത് പാമ്പിന്‍റെ ദൃശ്യങ്ങൾ കൂടി ചേർത്താണ് പോസ്റ്റിലെ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക
രണ്ടും ഒരേ സന്ദർഭത്തിലെ തന്നെയാണ് എന്ന് മനസ്സിലാകും.
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. അതിനുള്ള പാമ്പിനെ ചിത്രം ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. യഥാർത്ഥ വീഡിയോ2020 മുതൽ ഫേസ്ബുക്കിൽ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ...
Fact Check By: Vasuki SResult: Altered