ഒളിമ്പിക്സ് 2024 പാരീസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മനു ഭക്കറിന് ഷൂട്ടിംഗില്‍ രണ്ട് വെങ്കല മെഡല്‍ ലഭിച്ചു. ഒളിമ്പിക് മല്‍സരങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും സ്പോര്‍ട്ട്സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഫ്രാൻസും റഷ്യയും തമ്മിലുള്ള ബാസ്ക്കറ്റ് ബോള്‍ മത്സരമാണ് എന്നവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

വനിതകളുടെ ബാസ്‌ക്കറ്റ്ബോൾ മത്സരത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ചുവന്ന ഷർട്ടിട്ട ഉയരമുള്ള ഒരു കളിക്കാരി നിയമലംഘനങ്ങൾ ചോദ്യം ചെയ്ത റഫറിയെ ബാസ്ക്കറ്റിലേക്ക് എറിയുന്നത് കാണാം. റഫറി കുട്ടയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിക്കുന്നത്.

വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ:

“* റഷ്യയും ഫ്രാൻസും തമ്മിലുള്ള വനിതാ ബാസ്കറ്റ്ബോൾ മത്സരത്തിൽ റഫറി തെറ്റായ തീരുമാനം നൽകി. കോപാകുലനായ റഷ്യൻ കളിക്കാരി റഫറിയെ ഉയർത്തി കൊട്ടയിലേക്ക് എറിഞ്ഞു!*

😁😃🤣

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ഇത് യഥാര്‍ത്ഥ മല്‍സരമല്ലെന്നും സിനിമയിലെ ദൃശ്യങ്ങളാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ വൈറൽ വീഡിയോയിൽ നിന്നുള്ള വിഷ്വലുകൾക്കൊപ്പം വോസ്മോ ചൂഡോ സ്വെറ്റ (എട്ടാമത്തെ ലോകാത്ഭുതം) എന്ന പേരിൽ ഇറങ്ങിയ സിനിമയുള്ള വെബ്സൈറ്റ് ലഭിച്ചു.

ചാനൽ റഷ്യൻ ഭാഷയിലുള്ള സിനിമയുടെ മുഴുവനായി പോസ്റ്റു ചെയ്തിട്ടുള്ള ഒരു യൂട്യൂബ് ചാനലില്‍ വീഡിയോയുടെ 33:36 മിനിറ്റ് ടൈംസ്റ്റാമ്പിൽ, വനിതാ ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരിയുടെ വേഷം ചെയ്യുന്ന നടി റഫറിയെ ബാസ്‌ക്കറ്റ്‌ബോൾ ബാസ്ക്കറ്റിലേക്ക് എറിയുന്നത് കാണാം.

1981-ൽ പുറത്തിറങ്ങിയ ദ എയ്റ്റ്ത്ത് വണ്ടർ ഓഫ് ദി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു കോമഡി ചിത്രമാണിതെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. ഹീരാ കപ്പിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന സോവിയറ്റ് ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. വ്‌ളാഡിമിർ കപിറ്റാനോവ്‌സ്‌കി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സാംസൺ സാംസോനോവ് ആണ്. ലിയ അഖെദ്‌സാക്കോവ, ടാറ്റിയാന ക്രാവ്‌ചെങ്കോ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത അഭിനേതാക്കളാണ് സിനിമയില്‍ അഭിനയിച്ചത്.

നിഗമനം

മല്‍സരത്തിനിടെ ബാസ്ക്കറ്റ് ബോള്‍ കളിക്കാരി റഫറിയെ ബാസ്‌ക്കറ്റ്‌ബോൾ ബാസ്ക്കറ്റിലേക്ക് എറിയുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ല. 1981-ല്‍ സോവിയറ്റ് കാലഘട്ടത്തില്‍ റിലീസായ റഷ്യൻ ചിത്രമായ എട്ടാം ലോകാത്ഭുതത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മല്‍സരത്തിനിടെ കളിക്കാരി റഫറിയെ ബാസ്ക്കറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങള്‍ സിനിമയിലെതാണ്, യഥാര്‍ത്ഥമല്ല...

Fact Check By: Vasuki S

Result: MISLEADING