
2025 ഫെബ്രുവരി 13 വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങൾ പുണ്യരാത്രികളിൽ ഒന്നായ ശബ്-ഇ-ബറാത്ത് ആചരിച്ചു. ഇസ്ലാമിക ചാന്ദ്രവർഷത്തിലെ എട്ടാം മാസമായ ശഅബാൻ 15 മത്തെ രാത്രിയിലാണ് “ക്ഷമയുടെ രാത്രി” എന്ന് വിളിക്കപ്പെടുന്ന രാത്രി ആചരിക്കുന്നത്. വിശ്വാസികൾ ഈ രാത്രി പ്രാർത്ഥനയിലും പാപമോചനം തേടുന്നതിലും ചെലവഴിക്കുന്നു. ഈ ദിവസം ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തടിച്ചു കൂടിയ ഇസ്ലാം മത വിശ്വാസികള്‍ വിശ്വാസികള്‍ യാത്രാക്കൂലിയില്‍ വെട്ടിപ്പ് നടത്തുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഡൽഹി മെട്രോ സ്റ്റേഷനിൽ തടിച്ചുകൂടിയ യുവാക്കൾ AFC (ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ) ഗേറ്റുകൾ ഘോശാരവത്തോടെ ചാടിക്കടക്കുന്നതും സന്തോഷം പങ്കിട്ട് സെല്‍ഫികള്‍ പകര്‍ത്തുന്നതും ദൃഷ്യങ്ങളില്‍ കാണാം. ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മുസ്ലിങ്ങള്‍ ടിക്കറ്റ് എടുക്കാതെ വെട്ടിപ്പ് നടത്തി യാത്ര ചെയ്യുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ വീഡിയോ ഡൽഹിയിൽ നിന്നുള്ളതാണ്, last വെള്ളിയാഴ്ച devil worship യ്ക്ക് ശേഷം ഇന്ത്യൻ jihadi ങ്ങൾ, indi alliance crooks ,സമാധാനപരമായി ഡൽഹി മെട്രോ സ്റ്റേഷനിൽ, വൻതോതിലുള്ള violent യാത്രാക്കൂലി വെട്ടിപ്പ് നടത്തി. ഇന്ത്യയിലെ ഒരു മെട്രോ സ്‌റ്റേഷനിൽ , jihadi congi , രീതിയിലുള്ള യാത്രാക്കൂലി വെട്ടിപ്പ്, ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
ഇതാണ് വരാനിരിക്കുന്ന, gazwa al hind , pappu khans , ഇന്ത്യയുടെ ചിത്രം, ഭരണഘടനയ്ക്കും മതേതരത്വത്തിനും വേണ്ടിയുള്ള ഈ ആഹ്വാനം, ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ളിടത്തോളം മാത്രമേ സാധുതയുള്ളൂ! Pak Jihadi ങ്ങൾ ഭൂരിപക്ഷമാകുന്ന ദിവസം, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും സമാനമായ ഒരു anarchy ചിത്രം ഉയർന്നുവരും! ഈ jihadi സമൂഹമാണ് ഇപ്പോഴത്തെ khangress ഭൂതം!
..
Support bjp ,Modiji Jai hindustan….”
യാത്രാക്കൂലി വെട്ടിപ്പ് നടത്തി സൌജന്യ യാത്ര ചെയ്യാനുള്ള യുവാക്കളുടെ ശ്രമമാണിതെന്ന ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചില വാർത്താ ലേഖനങ്ങൾ ലഭിച്ചു.
ന്യൂസ്എക്സ് ലേഖനം അനുസരിച്ച്, ഡൽഹി മെട്രോ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒരു കൂട്ടം യുവാക്കൾ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എഎഫ്‌സി) ഗേറ്റുകൾ ചാടുന്ന വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു എന്ന് അറിയിക്കുന്നു.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) അവരുടെ X പ്ലാറ്റ്ഫോമില്‍ നല്‍കിയ വിശദീകരണം ലഭിച്ചു. സംഭവം വര്‍ഗീയ തലങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിച്ചതിനു പിന്നാലെയാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതികരണം.
“2025 ഫെബ്രുവരി 13 ന് വൈകുന്നേരം വയലറ്റ് ലൈനിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ നിന്ന് ചില യാത്രക്കാർ പുറത്തേക്ക് ചാടിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ പരാമർശിച്ച്, ഡിഎംആർസി അറിയിപ്പ്.
കുറച്ച് സമയത്തേക്ക് യാത്രക്കാരുടെ എണ്ണത്തിൽ താൽക്കാലിക വർദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ചില യാത്രക്കാർ എഎഫ്‌സി ഗേറ്റ് മറികടന്ന് പുറത്തേക്ക് ചാടി. അത്തരം യാത്രക്കാരെ നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു. സാഹചര്യം ഒരിക്കലും നിയന്ത്രണാതീതമായിരുന്നില്ല. മറിച്ച്, എഎഫ്‌സി ഗേറ്റുകളിൽ പെട്ടെന്നുള്ള തിരക്ക് കാരണം ചില യാത്രക്കാരുടെ ഒരു താൽക്കാലിക പ്രതികരണമായിരുന്നു അത്.”
ആജ് തക് അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോഅന്വേഷണത്തില്‍ ലഭിച്ചു.
2025 ഫെബ്രുവരി 13 ന് (വ്യാഴാഴ്ച) രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഒരേ സമയം രണ്ട് ട്രെയിനുകൾ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. എ.എഫ്.സി ഗേറ്റുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രയാസമായിരുന്നു. അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സൈഡ് ഗേറ്റിലൂടെ പുറത്തുകടക്കാൻ അനുവദിച്ചു. സൈഡ് ഗേറ്റിലൂടെ ആളുകൾ സ്റ്റേഷൻ വിടുമ്പോൾ, ചില യുവാക്കൾ ഗേറ്റുകൾ ചാടിക്കടക്കുകയുണ്ടായി. മെട്രോ റെയില്‍ അധികൃതരുടെ വിശദീകരണം ഉള്‍പ്പെടുത്തി ANI ന്യൂസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടു.”ഫെബ്രുവരി 13 വ്യാഴാഴ്ച ആണ് സംഭവം നടന്നത്, വെള്ളിയാഴ്ച്ചയല്ല. രണ്ടു ട്രെയിനുകള്‍ ഒരേപോലെ വന്നപ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായ തിരക്ക് ഉണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ പെട്ടെന്ന് നിയന്ത്രിച്ചു. എന്നാല്‍ അതിനോടകം ആരോ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയുണ്ടായി. എഎഫ്‌സി ഗേറ്റ് ചാടിക്കടന്ന സംഭവം എക്സിറ്റ് ഗേറ്റിലാണ് നടന്നത്. ടിക്കറ്റ് വെട്ടിപ്പ് അല്ലെങ്കിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന പ്രചരണം തെറ്റാണ്. നിലവില്‍ ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയും പോലിസ് FIR ഇട്ട് അന്വേഷണം അരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് വര്‍ഗീയ ഛായ വന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിരുന്നു.” മെട്രോ റെയില്‍ ഉദ്യോഗസ്ഥന്‍ ഞങ്ങളെ അറിയിച്ചു.
മുകളിൽ പറഞ്ഞ മാധ്യമ റിപ്പോർട്ടുകളുടെയും ഡിഎംആർസിയുടെ വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമല്ല വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് അനുമാനിക്കുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മുസ്ലിങ്ങള്‍ യാത്രാ ടിക്കറ്റ് എടുക്കാതെ വെട്ടിപ്പ് നടത്തി യാത്ര ചെയ്തു എന്ന പ്രചരണം തെറ്റാണെന്ന് മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നില്ല, വ്യാഴാഴ്ച ആയിരുന്നു സംഭവം. അകത്തേയ്ക്ക് കയറുന്ന ഗേറ്റല്ല, പുറത്തേയ്ക്ക് ഇറങ്ങുന്ന ഗേറ്റാണ് യുവാക്കള്‍ ചാടിക്കടന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രാര്‍ത്ഥനാ ദിനത്തില്‍ മുസ്ലിങ്ങള്‍ ഡല്‍ഹി മെട്രോ യാത്രാക്കൂലി വെട്ടിപ്പ് നടത്തി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
