ചിത്രത്തിലുള്ളത് ഷൈസ്ത അംബരല്ല, പൗരത്വ ബില്ലിനെ ന്യായീകരിച്ച് ഷൈസ്ത ഒന്നും പറഞ്ഞിട്ടില്ല....
വിവരണം
ആർഎസ്എസിനെ ഞങ്ങൾ തെറ്റിദ്ധരിച്ചു. ആർഎസ്‌എസിനെ കുറിച്ച് തെറ്റിദ്ധാരണകളാണിന്ന് പ്രചരിക്കപ്പെടുന്നത്. അവർ രാഷ്ട്രത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അല്ലാതെ ഒരു മതത്തെക്കുറിച്ചല്ല -മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബർ. എന്ന ഒരു പ്രസ്താവന ഫേസ്‌ബുക്കിൽ 2020 ജനുവരി 27 മുതൽ പ്രചരിച്ചു പോരുന്നുണ്ട്. പോസ്റ്റിനു ഇതുവരെ 3200 റോളം ഷെയറുകളുമുണ്ട്. പോസ്റ്റിനു അടിക്കുറിപ്പായി 🚩നമസ്തേ 🚩
പൗരത്വ ബില്ലിനെ ന്യായികരിച്ചു വനിതബോർഡ് അധ്യക്ഷ ഷെയ്സ്ത ആംബർ...
ഇനിയെങ്കിലും ഈ കാപട്യങ്ങളുടെ മുഖമൂടി അഴിച്ചു വയ്ക്കു 🚩🚩💪💪🕉️🔯🕉️
എന്ന് നൽകിയിട്ടുണ്ട്.
archived link | FB post |
നമുക്ക് ഈ വാർത്തയുടെ യാഥാർഥ്യമെന്താണെന്നു അറിയാം
വസ്തുതാ വിശകലനം
ഈ ചിത്രത്തിൽ കാണുന്നത് മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബറല്ല. ചിത്രം മിയ ഖാലിഫ എന്ന പോൺ താരത്തിന്റേതാണ്. ഷൈസ്ത അംബറുടെ ചിത്രം ഇതാണ് :
ചിത്രം :കടപ്പാട്
ഷൈസ്ത ആംബർ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് എന്താണ് പറഞ്ഞതെന്നറിയാൻ ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു. ഷൈസ്ത ആംബർ പൗരത്വ ഭേദഗതി നിയമത്തെ പറ്റിയോ ബില്ലിനെ പറ്റിയോ യാതൊരു കമന്റും ഇത്യുവരെ പറഞ്ഞിട്ടില്ല എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്. 2018 ൽ മുത്തലാഖ് നിരോധിച്ചപ്പോൾ അവർ അതിനെ പിന്താങ്ങിയിരുന്നു. അതേപ്പറ്റി മാധ്യമ വാർത്തകളുണ്ട്. എന്നാൽ പൗരത്വ നിയമത്തെ ന്യായീകരിച്ച് അവർ ഇതുവരെ യാതൊരു അഭിപ്രായങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല.
മാത്രമല്ല, അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെ അവർ പിന്തുണയ്ക്കുന്നില്ല എന്ന് നമുക്ക് വ്യക്തമാകും. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുകൊണ്ട് അവർ നടത്തുന്ന പ്രസ്താവന അവർ ഫേസ്‌ബുക്ക് പേജിലുണ്ട്.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവരവരുടെ വാഗ്ദാനങ്ങൾ പാലിക്കണം. “എല്ലാവരുടെയും വിശ്വാസം, വളർത്തിയെടുക്കണം.” രാജ്യത്ത് സിഎഎയുടെയും എൻആർസിയുടെയും ആവശ്യമില്ലായിരുന്നു ., കേന്ദ്രസർക്കാരിന്റെ പ്രയോജനകരമായ പദ്ധതികൾക്കായി ഞങ്ങൾക്ക് ആധാർ കാർഡ് ഉണ്ട്, ഞങ്ങൾ വോട്ട് ചെയ്യുന്നു, താങ്ങാനാവുന്ന വിദ്യാഭ്യാസം, മികച്ച തൊഴിൽ, സുരക്ഷ, നീതി. ഇവയ്ക്ക് പ്രാഥമിക പരിഗണന നൽകണം.
ബലാത്സംഗ കൊലപാതകം, മനുഷ്യക്കടത്ത് നിർത്തുക, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, എന്നീ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രസർക്കാർ നൽകണം. ചില വ്യാജ കമ്പനികൾ രാജ്യത്തെയും പൊതു പണത്തെയും കൊള്ളയടിച്ച് പുറത്തുപോയിട്ടുണ്ട്, " എന്ന വിവരണത്തോടെ അവർ തന്റെ അഭിപ്രായം പറയുന്നതിന്റെ ഒരു ചെറിയ വീഡിയോ നൽകിയിട്ടുണ്ട്.
മാത്രമല്ല, അവർ പങ്കു വച്ചിരിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിച്ചാൽ അവർ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തമാകും. കാരണം പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെയും വേർതിരെയുള്ള വാർത്തകളുടെയും പോസ്റ്റുകൾ അവർ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബറിന്റെതല്ല. പൗരത്വ ബില്ലിനെ അനുകൂലിച്ച് ഷൈസ്ത ആംബർ ഒരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടുമില്ല
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിലെ ചിത്രം മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബറിന്റേതല്ല. പൗരത്വ ബില്ലിനെ ന്യായീകരിച്ച് അവർ ഇതുവരെ പ്രസ്താവന നടത്തിയിട്ടുമില്ല.
Title:ചിത്രത്തിലുള്ളത് ഷൈസ്ത അംബരല്ല, പൗരത്വ ബില്ലിനെ ന്യായീകരിച്ച് ഷൈസ്ത ഒന്നും പറഞ്ഞിട്ടില്ല....
Fact Check By: Vasuki SResult: False