നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിലെ ദൃശ്യങ്ങൾ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

False അന്തര്‍ദേശിയ൦ | International

ഇറാൻ ഇസ്രായേലിൽ നടത്തുന്ന മിസൈൽ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ നെന്മാറയിലേതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് സ്ഫോടനങ്ങൾ നടക്കുന്നത് ജനങ്ങൾ അവരുടെ ഫോണിൽ അത് റെക്കോർഡ് ചെയ്യുന്നതും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ ഇറാൻ കയറി നിറങ്ങആൺ തുടങ്ങി മക്കളെ 🔥.

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയ്ക്ക് ലഭിച്ച കമൻ്റുകൾ പരിശോധിച്ചപ്പോൾ ഈ വീഡിയോ നെന്മാറ പൂരത്തിൻ്റെതാണെന്ന് പലരും കമന്‍റ് ചെയ്തതായി കണ്ടെത്തി. ഞങ്ങൾ വീഡിയോ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ നെന്മാറ-വല്ലങ്ങി വേലയിൽ നടന്ന വെടിക്കെട്ടിൻ്റെതാണെന്ന്  അവകാശപ്പെടുന്ന ചില പോസ്റ്റുകൾ ലഭിച്ചു.

പോസ്റ്റ് കാണാൻ – Instagram | Archived

മുകളിൽ നൽകിയ പോസ്റ്റ് പോലെ തന്നെ ഈ ദൃശ്യങ്ങൾ നെന്മാറയിലേതാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഇൻസ്റ്റാ പോസ്റ്റ് കൂടി കണ്ടെത്തി. ഈ പോസ്റ്റും മുകളിൽ നൽകിയ പോസ്റ്റിൻ്റെ പോലെ തന്നെ 4 ഏപ്രിൽ 2025നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് നിലവിൽ ഇസ്രായേലും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധം തുടങ്ങുന്നതിന്  മുൻപുള്ളതാണ് ഈ വീഡിയോ.

പോസ്റ്റ് കാണാൻ – Instagram | Archived

ഈ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ നെന്മാറ വല്ലങ്ങിവേല നടക്കുന്ന നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെ പൂരപറമ്പിലാണ്. ഞങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു. ഈ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ, ക്ഷേത്ര ജീവനക്കാരൻ മനു  ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്, “ഈ വീഡിയോ ഇവിടെ നടന്ന വേലയുടെ തന്നെയാണ്. നെന്മാറ  വല്ലങ്ങി എന്ന രണ്ട് ദേശങ്ങൾ മാറി മാറി സംഘടിപ്പിക്കുന്ന വേല ഉത്സവത്തിൽ നടന്ന വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ ആണിത്. ഏത് വർഷത്തെയാണെന്ന് ഉറപ്പായി പറയാൻ പറ്റില്ല.

മലയാള മാസം മീനം ഒന്ന് മുതൽ ഇരുപത് വരെയാണ് ഈ ഉത്സവം നടക്കുന്നത്. ഈ കൊല്ലം മീനം ഒന്ന് മാർച്ച് 15നാണ്  ഉണ്ടായിരുന്നത്. മീനം 20 ഏപ്രിൽ 2നാണ് ഉണ്ടായിരുന്നത്. മീനം ഇരുപത് കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷമാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാം  പോസ്റ്റ് ചെയ്തിരിക്കുന്നത്.       

നിഗമനം

ഇറാൻ ഇസ്രായേലിൽ നടത്തുന്ന മിസൈൽ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് നെന്മാറയിൽ നടന്ന നെന്മാറ വല്ലങ്ങിവേലയിലെ വെടിക്കെട്ടിൻ്റെ വീഡിയോയാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിലെ ദൃശ്യങ്ങൾ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *