റിപബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ നേതാജി ചിത്രമുള്ള 500 രൂപ കറന്‍സി..? പ്രചരിക്കുന്നത് എഐ ചിത്രം…

Altered ദേശീയം | National സാമൂഹികം

റിപ്പബ്ലിക് ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമുള്ള 500 രൂപ നോട്ട് ഇന്ത്യ പുറത്തിറക്കിയെന്ന് അവകാശപ്പെട്ട് ഒരു ചിത്രം  പ്രചരിക്കുന്നുണ്ട്.

പ്രചരണം 

നേതാജിയുടെ ചിത്രം പതിപ്പിച്ച പുതിയ 500 രൂപ കറന്‍സിയുടെ ചിത്രവും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. പുതിയ 500 രൂപയുടെ കരന്സിയാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ: “റിപ്പബ്ലിക് ദിനത്തിൽ, രാജ്യം ‘നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ’ ചിത്രമുള്ള രൂപ പുറത്തിറക്കി 🥰🥰”

threadsarchived link

എന്നാല്‍ പ്രചരിക്കുന്നത് എഐ നിര്‍മിത ചിത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. നേതാജിയുടെ ചിത്രമുള്ള നോട്ട് വിനിമയത്തിന് ഇറക്കിയിട്ടില്ല. 

വസ്തുത ഇതാണ് 

റിപബ്ലിക് ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമുള്ള നോട്ട് വിനിമയത്തിറക്കിയാല്‍ അത് തീര്‍ച്ചയായും വാര്‍ത്ത പ്രാധ്യാന്യം നേടിയേനെ. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും ഇതു സംബന്ധിച്ച വിവരമൊന്നും ലഭിച്ചില്ല. നിലവില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന നോട്ടുകളുടെ വിശദവിവരം വെബ്‌സൈറ്റിലുണ്ട്. 

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ റിസര്‍വ് ബാങ്കിന്‍റെ കൊച്ചി ആസ്ഥാനവുമായി ബന്ധപ്പെട്ടു. നേതാജിയുടെ ചിത്രമുള്ള 500 രൂപ നോട്ട് പുറത്തിറക്കി എന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഇങ്ങനെയൊരു നീക്കം ഇതുവരെ റിസര്‍വ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി

പ്രചരിക്കുന്നത് എഐ നിര്‍മ്മിത 500 രൂപ നോട്ടാണെന്ന് എഐ ഡിറ്റക്ഷന്‍ ടൂള്‍ അറിയിക്കുന്നു. 

നേതാജിയുടെ ചിത്രം പതിച്ച 10 രൂപയുടെ നോട്ട് എന്നൊരു വ്യാജ പ്രചാരണം മുമ്പ് വന്നപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു: 

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പടമുള്ള 10 രൂപയുടെ നോട്ടിന്‍റെ ഇന്നത്തെ മൂല്യം 50000 രുപയാണോ? സത്യാവസ്ഥ അറിയൂ…

നിഗമനം 

റിപബ്ലിക് ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ചിത്രമുള്ള 500 രൂപ കറന്‍സി ഇന്ത്യ പുറത്തിറക്കി എന്നത് വ്യാജപ്രചാരണമാണ്. തെറ്റായ പ്രചാരണമാണെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നത് എഐ  ചിത്രമാണ്

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റിപബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ നേതാജി ചിത്രമുള്ള 500 രൂപ കറന്‍സി..? പ്രചരിക്കുന്നത് എഐ ചിത്രം…

Fact Check By: Vasuki S 

Result: Altered

Leave a Reply