നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ ഉടൻ തന്നെ ചുമതലയേൽക്കും. നാലിടത്ത് ബിജെപിയും പഞ്ചാബില്‍ ആദ്മി പാർട്ടിമാണ് സർക്കാര്‍ രൂപീകരിക്കുക. വോട്ടെണ്ണലിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാവുന്നുണ്ട്. ഗോവയിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന ദൃശ്യമാണ് എന്നാണ് പ്രചരണം.

പ്രചരണം

ലഗേജ് ബാഗുകളുമായി എംഎൽഎമാർ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഗൾഫിൽ പോകുന്നതല്ല....

ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്.

അവസ്ഥ 😂😂

archived linkFB post

അതായത് ഗോവയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകാതിരിക്കാൻ റിസോർട്ടിലേക്ക് അവരെ മാറ്റുന്നു എന്നാണ് സൂചന. ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഗുജറാത്തിൽ നിന്നുള്ള പഴയ ഒരു ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.

വസ്തുത ഇങ്ങനെ

പലരും ഇതേ ചിത്രം ഇതേ വിവരണത്തോടെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2020 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി. ചിത്രം ഗുജറാത്തിൽ നിന്നുള്ളതാണ്. എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന ദൃശ്യം തന്നെയാണിത് എങ്കിലും ഗോവയിൽ നിന്നുള്ളതല്ല. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ടൈംസ് ഓഫ് ഇന്ത്യ 2020 ജൂണില്‍ ഈ ചിത്രം ഉൾപ്പെടുത്തി വാർത്ത നൽകിയിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടി അവരുടെ 65 എംഎൽഎമാരെ രാജസ്ഥാനിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റി എന്നാണ് വാർത്ത അറിയിക്കുന്നത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു കൂടുതൽ എംഎൽഎമാർ വിട്ടു പോകാതിരിക്കാനാണ് ഇത്തരത്തിൽ പാർട്ടി നടപടി സ്വീകരിച്ചത്.

ഗുജറാത്തിൽ നിന്നുള്ള പഴയ ചിത്രമാണ് ഗോവയിലെ കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2020 രാജ്യസഭ ഇലക്ഷൻ സമയത്ത് അത് ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്ന ചിത്രമാണിത് ഗോവയുമായോ ഇപ്പോൾ ഗോവയിൽ നടന്ന തെരഞ്ഞെടുപ്പുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോണ്‍ഗ്രസ്സ് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്ന ചിത്രം 2020 ല്‍ ഗുജറാത്തില്‍ നിന്നുള്ളതാണ്... ഗോവയുമായി യാതൊരു ബന്ധവുമില്ല...

Fact Check By: Vasuki S

Result: Misleading