
വിവരണം
Archived Link |
“ലഖ്നൗവിലെ ഒരു പോലീസ് സ്റ്റേഷനിലെ കോണ്‍സറ്റബില്‍ ഒരു യുവാവിനെ കൊണ്ട് കാല്‍ തിരുമിക്കുന്നു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 24, ന് വേടത്തി എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോയിന് വെറും മൂന്ന് മണിക്കുറില്‍ ലഭിച്ചിരിക്കുന്നത് 230 ക്കാളധികം ഷെയറുകളാണ്. പോസ്റ്റിന്‍റെ ഒപ്പം ചേര്‍ത്തിയ വീഡിയോയില്‍ കാണുന്ന സംഭവം എപ്പോഴാണ് നടന്നത് എന്ന വിവരം പോസ്റ്റില്‍ നല്കിയിട്ടില്ല. കമന്റ് ബോക്സില്‍ പലരും യുപിയിലെ നിലവിലുള്ള ബിജെപി സർക്കാരിനെ ആക്ഷേപിക്കുന്നു. നിലവില്‍ യുപി ഭരിക്കുന ബിജെപി സര്‍കാരിന്‍റെ കിഴിയില്‍ ഉള്ള പോലീസ് ഇങ്ങനെയുള്ള ധാർഷ്ട്യം കാനിക്കുന്നു എന്ന് കരുതി പലരും കമന്റ് ചെയ്തിട്ടുണ്ട്. അതില്‍ ചില കമന്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ബിജെപി ഭരിക്കുന്ന യുപി സർക്കാരിന്‍റെ കിഴില്‍ പ്രവ൪ത്തിക്കുന്ന പോലീസ് ആണോ ഇങ്ങനെ ചെയ്തത്? ഈ സംഭവം എപ്പോഴാണ് നടന്നത്? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പ്രസ്തുത വീഡിയോയില്‍ കാണിക്കുന്ന സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ Aaj Tak ചെയ്ത ആ വാ൪ത്തെ കണ്ടെത്താനായി യൌടുബില്‍ അന്വേഷിച്ചു. വാ൪ത്തെ സംബന്ധിച്ച കീ വേർഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോല്‍ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളിൽ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ വിവിധ മാധ്യമങ്ങൾ ഈ വാ൪ത്ത പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. പക്ഷെ സംഭവം രണ്ട് കൊല്ലം പഴയതാണ്.
പരാതി എഴുതാന്‍ വന്ന യുവാവിനോട് ഹെഡ് കോണ്‍സ്റ്റബില്‍ രാം യഗ്യ യാദവ് തന്‍റെ കാല്‍ തിരുമിക്കുന്ന സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഓഗസ്റ്റ് 2016ല്‍ ആണ്. ദേശിയ തരത്തില്‍ പ്രവ൪ത്തിക്കുന്ന പല മീഡിയ സ്ഥാപനങ്ങൾ ഇതിനെ കുറിച്ച് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെ തുടർന്ന് ആരോപിതനായ ഹെഡ് കോണ്‍സ്റ്റബില്‍ റാം യാഗ്യ യാദവിനെ യുപി പോലീസ് സസ്പെന്റ് ചെയ്തിരുന്നു. അന്നത്തെ ലക്നൌ SSP മനസില്‍ സയിനി ഇയാല്‍ക്കെതിരെ വകുപ്പുതല അന്വേഷനത്തിന് നി൪ദേശം നല്കിയിട്ടുണ്ടായിരുന്നു.
Aaj Tak രണ്ട് കൊല്ലം മുമ്പെയാണ് അവരുടെ യൌടുബ് ചാനലില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ചിരുന്നത്

പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ സംഭവത്തിനെ കുറിച്ച് അവരുടെ വെബ്‌സൈറ്റില്‍ വാ൪ത്ത പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകൾ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Zeenews | Archived Link |
DNA | Archived Link |
Uttarpradesh.org | Archived Link |
അന്ന് യുപി ഭരിച്ചിരുന്നത് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്വാദി പാ൪ട്ടിയുടെ സര്‍ക്കാര്‍ ആയിരുന്നു. പഴയ വാര്‍ത്ത വിണ്ടും പ്രചരിപ്പിച്ച് നിലവിലുള്ള യുപി സ൪ക്കാരിനെതിരെ തെറ്റിദ്ധാരണയാണ് പോസ്റ്റ് സ്രിഷ്ടിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വാ൪ത്ത മൂന്ന് കൊല്ലം പഴയതാണ്. പോസ്ടിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോ ഈയടെയായി നടന്നതാണ് എന്ന് തെറ്റിധരിച്ച് പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയ൪ ചെയരുതെന്ന് ഞങ്ങല്‍ പ്രിയ വായനക്കാരോട് അഭ്യർത്തിക്കുന്നു.

Title:യുപിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നൽകാൻ എത്തിയ ആളിനേക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന വാ൪ത്ത ഇപ്പോഴത്തേതാണോ…?
Fact Check By: Harish NairResult: False
