രാഹുൽ ഗാന്ധി ഒരു തീവ്രവാദിയെ ആലിംഗനം ചെയ്യുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

രാഹുൽ ഗാന്ധി ഒരു സിഖ് വ്യക്തിയെ ആലിംഗനം ചെയ്യുന്നതായി നമുക്ക് മുകളിൽ നൽകിയ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “തീവ്രവാദിയും പപ്പുവും”. പോസ്റ്റിന്റെ അടിക്കുറിപ്പ് പ്രകാരം രാഹുൽ ഗാന്ധി ആലിംഗനം ചെയ്യുന്നത് ഒരു ഖാലിസ്ഥാൻ തീവ്രവാദിയെയാണെന്ന് തോന്നും. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കോൺഗ്രസ് അധികാരത്തിൽ വന്നാൽ പണ്ട് ഭാരതം മുറിച്ച് പാകിസ്താൻ ഒണ്ടാക്കിയതുപോലെ പഞ്ചാബ് കാലിസ്ഥാനായി മാറും ഇൻഡ്യയെ ഇല്ലിതാക്കുകയാണ് ANDII സഖ്യത്തിന്റെ ലക്ഷ്യം

എന്നാൽ രാഹുൽ ഗാന്ധിയോടൊപ്പം നമുക്ക് ചിത്രത്തിൽ കാണുന്ന വ്യക്തി ഒരു ഖാലിസ്ഥാനി തീവ്രവാദിയാണോ? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ നിന്ന് ലഭിച്ച ഫലങ്ങൾ പ്രകാരം ഈ ചിത്രം 2023 ജനുവരി മാസത്തിൽ യൂത്ത് കോൺഗ്രസ് അവരുടെ ആധികാരിക X അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് പഞ്ചാബിയത്തിനെ ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല. ഇത് പോലെയുള്ള സ്നേഹം വേറെ എവിടെയുമില്ല എന്ന തരത്തിലാണ്.

മാധ്യമങ്ങളും ഈ ചിത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകൾ പ്രകാരം രാഹുൽ ഗാന്ധിയോടൊപ്പം ഈ ചിത്രങ്ങളിൽ കാണുന്നത് നിഹാംഗ്‌ സിഖുകളാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി പഞ്ചാബിലെ ഗുരുദാസ്‌പുറിൽ എത്തിയപ്പോഴാണ് ഈ രണ്ട് നിഹാംഗ്‌ സിഖുകൾ രാഹുൽ ഗാന്ധിയെ സന്ദർശിക്കുന്നത്.

വാർത്ത വായിക്കാൻ - Pro Kerala | Archived

ഇതിൽ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. നിഹാംഗ്‌ സിഖുകൾ ഖാലിസ്ഥാനി തീവ്രവാദികളല്ല. പതിനേഴാം നൂറ്റാണ്ടിൽ സിഖ് മതത്തിലെ അവസാനത്തെ ഗുരു ഗോബിന്ദ് സിംഗ് സ്ഥാപിച്ച ഖാൽസ പന്തിൽ നിന്ന് ഉണ്ടായതാണ് നിഹാംഗ്‌ സിഖ് സമുദായം. ഈ സമുദായം യോദ്ധാക്കളുടെ സമുദായമാണിത്. ഗുരു ഗോബിന്ദ് സിംഗിന്റെ കാലത് മുഗളൻമാരുമായും പിന്നീട് ബ്രിട്ടീഷ് കാരുമായും ഇവർ യുദ്ധം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ശേഷവും ഇവർ സിഖ് മതത്തിനെ രക്ഷിക്കുന്നവരാണ്. ഇവർ ഗുരു ഗോബിന്ദ് സിംഗ് തന്ന നീല വസ്ത്രം ധരിക്കുകയുള്ളൂ കൂടാതെ ഗുരു തന്ന എല്ലാം ആയുധങ്ങളും ഇവരുടെ കൈവശമുണ്ടാകും.

ഖാലിസ്ഥാൻ ചലനം 80കളിൽ ജർണേൽ സിംഗ് ഭിദ്രൻവാലെ തുടങ്ങിയതാണ്. ഇന്നും ഖാലിസ്ഥാൻ സമര പ്രവർത്തകർ നമുക്ക് കാനഡ, യു.കെ. പോലെയുള്ള സ്ഥലങ്ങളിൽ സക്രീയമായി പ്രവർത്തിക്കുന്നതായി കാണാം. ഇന്ത്യയിലും അമൃത്പാൽ സിംഗ് എന്ന ഖാലിസ്ഥാൻ നേതാവ് ഖാലിസ്ഥാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടിച്ച് അസമിൽ ജയിലിൽ ആക്കിയിരുന്നു. പക്ഷെ ജയിലിൽ ഇരുന്നു ഇയാൾ പഞ്ചാബിലെ ഖണ്ഡൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് ലോക്സഭാ തെരെഞ്ഞെടുപ്പ് വിജയിച്ച് എം.പിയായി.

നിഹാംഗ്‌ സിഖുകൾ ഖാലിസ്ഥാനിനെ പിന്തുണയ്ക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിഹാംഗ്‌ സിഖ് നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട് അവരെ സന്ദർശിച്ചിട്ടുണ്ട്.


Source: TOI

നിഗമനം

രാഹുൽ ഗാന്ധി ഒരു നിഹാംഗ്‌ സിഖിനൊപ്പം എടുത്ത ചിത്രത്തിനെ രാഹുൽ ഗാന്ധി ഖാലിസ്ഥാൻ തീവ്രവാദിക്കൊപ്പം എടുത്ത ചിത്രം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഒരു നിഹാംഗ്‌ സിഖിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു…

Written By: Mukundan K

Result: Misleading