രാജ്യമെമ്പാടും കോവിഡ്‌-19 വ്യാപകമായി പകരുന്ന ഈ കാലഘട്ടത്തില്‍ സാമുഹ്യ മാധ്യമങ്ങള്‍ അതും പ്രത്യേകിച്ച് വാട്സാപ്പിലൂടെ കോവിഡിനെ കുറിച്ചുള്ള പല വ്യാജപ്രചാരണങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള പല സന്ദേശങ്ങള്‍ ഞങ്ങളുടെ ഫാക്റ്റ് ലൈന്‍ നമ്പറിലേക്ക് (9049053770) ഞങ്ങളുടെ വായനക്കാര്‍ അയക്കാറുണ്ട്. കോവിഡ്‌ രോഗം വിട്ടില്‍ കിട്ടുന്ന സാധാരണ മസാലകള്‍ ഉപയോഗിച്ച് മാറ്റാം എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോക്കുന്നത്. ഫെസ്ബൂക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, “എല്ലാവരും കരിഞ്ജീരകം ഇഞ്ചി വെളുത്തുള്ളി മല്ലി നാരങ്ങാ അല്പം മഞ്ഞൾ പൊടിഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോട് കൂടി കുടിക്കൂ...ഇവിടെ പോസിറ്റീവ് ആയ പലർക്കും ഇത് മാത്രം കുടിച്ച് ആണ് നെഗറ്റീവ് ആയത്..വായിച്ചു തള്ളി കളയാതെ കുടുംബത്തിലെ എല്ലാവർക്കും കൊടുക്കുകയും കുടിക്കുകയും ചെയ്യ്..🙏”

പല സാമുഹ്യ മാധ്യമ പ്ലാറ്റഫോമുകളില്‍ പ്രചരണം നമുക്ക് താഴെ കാണാം...

വാട്സാപ്പില്‍ പ്രചരണം

ഫെസ്ബൂക്കില്‍ പ്രചരണം

ഈ സന്ദേശത്തില്‍ പറയുന്നത്തില്‍ എത്ര വസ്തുതയുണ്ട് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മന്ത്രാലയം ഇറക്കിയ ഒരു കുറിപ്പ് ലഭിച്ചു. ഈ കുറിപ്പില്‍ കോവിഡിനെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാനുള്ള സാധനങ്ങളെ കുറിച്ചുള്ള ഒരു ലിസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്.

PIB AYUSH Archived Link

രോഗം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി സാധാരണ ചെയ്യാവുന്ന ചില കാര്യങ്ങളില്‍ മഞ്ഞള്‍, കരിഞ്ജീരകം, മല്ലി, വെള്ളുത്തുള്ളി പോലെയുള്ള മസാലകള്‍ ഉപയോഗിക്കാം എന്ന് ഈ കുറിപ്പില്‍ പറയുന്നുണ്ട്. ഈ കുറിപ്പില്‍ എഴുത്തിയ കാര്യങ്ങള്‍ രാജ്യത്തിലെ പ്രമുഖ ആയുര്‍വേദ ശാലകല്‍ ഉപദേശിക്കുന്നതാണ്. എന്നാലും ഈ കാര്യങ്ങള്‍ ചെയ്താല്‍ രോഗം മാറും എന്ന് ഇതില്‍ പറയുന്നില്ല. കുടാതെ ഈ കാര്യങ്ങള്‍ ചെയ്‌താല്‍ രോഗം ഒരിക്കലും വരില്ല എന്നും ഇതില്‍ പറയുന്നില്ല. പക്ഷെ ആയുര്‍വേദ പ്രകാരം ഈ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ പ്രതിരോധ ശേഷിയില്‍ വര്‍ധനയുണ്ടാകും.

ഡബ്ല്യു.എച്ച്.ഓയുടെ വെബ്‌സൈറ്റില്‍ കൊറോണയെ പ്രതിരോധിക്കാനോ മാറ്റാനോ ഒരു മരുന്ന്‍ ഇത് വരെ തയ്യാര്‍ ആയിട്ടില്ല എന്ന് വ്യക്തമായി എഴുത്തിയിട്ടുണ്ട്. പല മരുന്നുകളും ഇപ്പോഴും പരിക്ഷണത്തിലാണ്. ഈ മരുന്നുകളുടെ പരീക്ഷണം ഉടനെ പൂര്‍ത്തിയാക്കാന്‍ ഡബ്ല്യു.എച്ച്.ഓ. സഹായിക്കുന്നുണ്ട് എന്നും ഡബ്ല്യു.എച്ച്.ഓ. വ്യക്തമാക്കുന്നുണ്ട്.

WHO

കുടാതെ കോവിഡിന്‍റെ ആയുര്‍വേദ ചികിത്സയെ ഡബ്ല്യു.എച്ച്.ഓ. അംഗീകാരം നല്‍കി എന്നതുള്ള യാതൊരു വാര്‍ത്ത‍യില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ചില ആയുര്‍വേദ മരുന്നകളുടെ പരീക്ഷണത്തിന് വേണ്ടി അനുവാദം നല്‍കിട്ടുണ്ട്. ഇതില്‍ രാംദേവ് ബാബായുടെ കോറോനില്‍ മരുന്നും ഉള്‍പ്പെടും. പക്ഷെ ആയുര്‍വേദ മരുന്നുകള്‍ക്ക് പരീക്ഷണത്തിന് അംഗീകാരം നല്‍കരുത് എന്ന് ആവശ്യപെട്ടു പല ആരോഗ്യ രംഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്തിനെതിരെ കത്തും എഴുത്തിയിട്ടുണ്ട്.

The HinduArchived Link

കുടാതെ മഞ്ഞള്‍ പൊടി, പെരിന്ജീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തലപ്പിച്ച വെള്ളം കുടിച്ച് കോവിഡ്‌ രോഗികളുടെ ചികിത്സ നടത്തിയതിനെ കുറിച്ച് യാതൊരു പഠനം കണ്ടെത്തിയിട്ടില്ല. ഞങ്ങള്‍ കോവിഡ്‌ രോഗികളെ ചികിത്സിക്കാനുള്ള ഗോവെര്‍ന്മേറ്റ് ആശുപത്രിയിലെ കോവിഡ്‌ വാര്‍ഡില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെ, “ഇവിടെ ഞങ്ങള്‍ രോഗികള്‍ക്ക് പ്രോട്ടീന്‍ നിറഞ്ഞ ആഹാരം മാത്രമേ കൊടുക്കാറുള്ളു. രോഗികള്‍ക്ക് ആഹാരത്തോടൊപ്പം വിറ്റാമിന്‍ ബി,സി,ഡിയും സിങ്ക് സപ്ലിമെന്‍റും നല്കാറുണ്ട്. ഇത് അല്ലാതെ വേറെ ഒന്നും ഞങ്ങള്‍ രോഗികള്‍ക്ക് കൊടുക്കാറില്ല.”

നിഗമനം

മഞ്ഞള്‍ പൊടി, പെരിഞ്ചീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തലപ്പിച്ച വെള്ളം കുടിച്ച് കോവിഡ്‌ രോഗം മാറ്റിയതായി യാതൊരു തെളിവ് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡബ്ല്യു.എച്ച്.ഓയുടെ വെബ്‌സൈറ്റില്‍ ഇതിനെ കുറിച്ച് യാതൊരു വിവരമില്ല. ഈ സാധനങ്ങള്‍ സാധാരണമായി രോഗങ്ങള്‍ക്ക് എതിരെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് ആയുഷ് മന്ത്രാലയം പറയുന്നു. പക്ഷെ ഇതോടെ കോവിഡ്‌ പ്രതിരോധിക്കാണോ മാറ്റാനോ സാധിക്കില്ല.

Avatar

Title:കരിഞ്ചീരകം ഇഞ്ചി വെളുത്തുള്ളി മല്ലി നാരങ്ങാ മഞ്ഞൾ പൊടിഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോടെ കുടിച്ചാല്‍ കോവിഡ്‌ മാറ്റാന്‍ പറ്റില്ല...

Fact Check By: Mukundan K

Result: False