
ലോകബാങ്കില്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും ഇന്ത്യ വീട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുകയാണ്. വൈറല്‍ പോസ്റ്റ് പ്രകാരം 70 വര്‍ഷമായി കൂട്ടിവച്ച എല്ലാ കടങ്ങളിൽ നിന്നും ഇന്ത്യയെ നരേന്ദ്ര മോദി മുക്തമാക്കി. 5 ഫെബ്രുവരി 2020 മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ആയിരത്തിനെക്കാൾ അധികം ഷെയരുകളാണ്. പക്ഷെ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂർണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഭാരതം ഇനി ലോകബാങ്കിന്‍റെ കടക്കാരനല്ല…70 വര്‍ഷമായി കടത്തിലായിരുന്ന ഇന്ത്യയെ മുക്തമാക്കാന്‍ നരേന്ദ്രമോദി വരേണ്ടി വന്നു.”
വസ്തുത അന്വേഷണം
ലോകബാങ്ക് പല ആഗോള സാമ്പത്തിക സംഘടനകളുടെ ഒരു സഖ്യമാണ്. ഇതില്‍ രണ്ട് പ്രമുഖ സംഘടനകൾ അതായത് ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്റ്റ്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് (ഐ.ബി.ആര്‍.ഡി)യും ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ (ഐ.ഡി.എ.) എന്നി രണ്ട് സംഘടനകളാണ് രാജ്യങ്ങള്‍ക്ക് കടങ്ങള്‍ നല്‍കുന്നത്. വേള്‍ഡ് ബാങ്കിനെ കുറിച്ച് താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
ഐ.ബി.ആര്‍.ഡി. മധ്യമ അല്ലെങ്കില്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വിവിധ വികസന പദ്ധതികള്‍ക്ക് വേണ്ടി വായ്പ നല്‍കുന്ന ഒരു സംഘടനയാണ്. ഐ.ബി.ആര്‍.ഡിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയുക : International Bank for Reconstruction and Development (IBRD)
ഐ.ഡി.എ പാവപെട്ട രാജ്യങ്ങള്‍ ധനസഹായവും വായ്പയും നല്‍കുന്ന ഒരു സംഘടനയാണ്. ഐ.ആര്‍.ഡി.എ പോലെ തന്നെ ഈ സംഘടനയും ലോകബാങ്ക് സംഘത്തിലെ അംഗമാണ്. ഐ.ഡി.എ. കുറിച്ച് കുടുതല്‍ അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയുക: International Development Association (IDA)
ഇന്ത്യയ്ക്ക് ലോകബാങ്കിൽ നിന്നും എത്ര കടമുണ്ട് എന്ന് അറിയാന്‍ ഞങ്ങള്‍ ലോകബാങ്കിന്‍റെ വെബ്‌സൈറ്റില്‍ പരിശോധിച്ചു. ലോകബാങ്കിന്‍റെ വെബ്സൈറ്റ് പ്രകാരം ഇന്ത്യക്ക് ജൂലൈ 31, 2019 വരെ ഇന്ത്യക്ക് ഐ.ബി.ആര്‍.ഡിക്ക് 19.646 ബില്ല്യന്‍ ഡോളര്‍ മൂലധനമായി ബാക്കിയുണ്ട്. അതു പോലെ ഐ.ഡി.എക്ക് ഇന്ത്യക്ക് 12.197 ബില്ല്യന്‍ ഡോളര്‍ മൂലധനം ബാക്കിയുണ്ട്. ലോകബാങ്കിന്‍റെ വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

World Bank Summary | World Bank Data |
ഇതിനെ മുമ്പേയും ഇന്ത്യ UNല്‍ നിന്ന് വാങ്ങിയ എല്ല കടങ്ങള്‍ വിട്ടി എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണത്തിന്‍റെ മുകളില്‍ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് താഴെ നല്‍കിട്ടുണ്ട്.
ഇന്ത്യ UNല്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും വീട്ടി എന്ന തരത്തില്‍ വ്യാജ പ്രചരണം…
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂർണമായി തെറ്റാണ്. ഇന്ത്യ ഇത് വരെ ലോകബാങ്കില്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങള്‍ പൂർണമായി വീട്ടിയിട്ടില്ല.

Title:FACT CHECK: ഇന്ത്യ ലോകബാങ്കില്‍ നിന്ന് വാങ്ങിച്ച എല്ലാം കടങ്ങളും വീട്ടിയോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
