
വിവരണം
Thambhuran Tsy എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Janam TV Club എന്ന പേജിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.”ഷെയർ മാക്സിമം.
/////////////////////////
മുത്തലാഖ്.370 വകുപ്പ്.ചരിത്ര
തീരുമാനങ്ങളുമായി ജന പ്രിയ
മോദി സർക്കാർ.
അടുത്ത ചിത്രമായ നീക്കവുമായി
കേന്ദ്ര സർക്കാർ വീണ്ടും
ഇതിഹാസം രചിയ്ക്കാനൊരുങ്ങുന്നു.
ഇനി ഇന്ത്യയിൽ ജാതി
സംവരണത്തിന് പകരം സാമ്പത്തിക
സംവരണം നടപ്പിലാക്കാനൊരുങ്ങി
കേന്ദ്ര സർക്കാർ.
പിന്നോക്കം നിൽക്കുന്ന മുന്നോക്ക
സമുദായത്തിൽ പ്പെട്ടവർക്ക്
10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത്
നരേന്ദ്ര മോദിയുടെ തെരഞ്ഞടുപ്പ്
അജണ്ടയുടെ ഭാഗമാണ്.
സർക്കാരിന്റെ അടുത്ത ലക്ഷ്യം
ഇതായിരിക്കുമെന്ന വ്യക്തമായ
സൂചനയാണ് ആർഎസ്എസ് മേധാവി
മോഹൻജി വ്യക്താക്കിയിരിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങളിൽ
സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാരിലും
സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പടെ
വിദ്യാഭ്യാസത്തിലും പത്ത് ശതമാനം
സംവരണം ഏർപ്പെടുത്താൻ
വ്യവസ്ഥ ചെയ്യുന്ന ഭരണ ഘടനാ
ബേദഗതി ബിൽ ലോക്സഭാ
പാസാക്കിയിരുന്നു.
തമ്പുരാൻ Tsy.” എന്ന അടിക്കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും “ചരിത്രപരമായ തീരുമാനങ്ങളുമായി മോഡി സർക്കാർ. ഇനി ഇന്ത്യയിൽ ജാതി സംവരണമല്ല. സാമ്പത്തിക സംവരണം. പുതിയ ബില്ലുമായി കേന്ദ്ര സർക്കാർ” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived link | FB POST |
അതായത് ജാതി സംവരണം കേന്ദ്രസർക്കാർ നിർത്തലാക്കുന്നുവെന്നും പകരം സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നുവെന്നും പോസ്റ്റിലൂടെ അറിയിക്കുന്നു. ഈ വിവരം സത്യമാണോ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ വാർത്തകൾ തിരഞ്ഞു നോക്കി. എന്നാൽ ജാതിസംവരണം കേന്ദ്ര സർക്കാർ നിർത്തലാക്കുന്നുവെന്നും സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോകുന്നുവെന്നും ഇതുവരെ ഒരു വാർത്തയും പുറത്തു വന്നിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം ഏർപ്പാടാക്കുന്ന ബിൽ പോസ്റ്റിൽ പറയുന്നതുപോലെ
ലോക്സഭ ജനുവരിയിൽ ഈ ബിൽ പാസ്സാക്കിയിരുന്നു.

archived link | business today |
മുസ്‌ലിം സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി മുത്തലാഖ് ബിൽ ഇത്തവണത്തെ കേന്ദ്ര സർക്കാർ പാസ്സാക്കിയിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 എടുത്തു നീക്കി എന്ന് പോസ്റ്റിൽ പറയുന്നതും യാഥാർഥ്യമാണ്. എന്നാൽ ജാതി സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം ഏർപ്പാടാക്കുന്ന ചർച്ചയോ തീരുമാനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. പോസ്റ്റിലെ ആ വാദഗതി തെറ്റാണ്.
ഇത് സംബന്ധിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സർക്കാരിന് നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം. അദ്‌ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം എൻഡിടിവി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിന്‍റെ പരിഭാഷ ഇപ്രകാരമാണ്. “സംവരണത്തെ അനുകൂലിക്കുന്നവരും അതിനെതിരായവരും തമ്മിൽ യോജിപ്പുള്ള അന്തരീക്ഷത്തിൽ സംഭാഷണം നടത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) മേധാവി മോഹൻ ഭഗവത് പറഞ്ഞു”.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) ആർഎസ്‌എസ് അഫിലിയേറ്റഡ് ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് സംഘടിപ്പിച്ച മത്സരപരീക്ഷകളെക്കുറിച്ചുള്ള പ്രോഗ്രാം ആയ ഗ്യാനോത്സവിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”
archived link | ndtv video |
archived link | ndtv |
പോസ്റ്റിൽ ചിത്രരൂപത്തിൽ നൽകിയിരിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. വിവരണത്തിൽ നൽകിയിരിക്കുന്ന കാര്യം അതേസമയം സത്യവുമാണ്. പോസ്റ്റിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന ഭാഗം ചിത്രരൂപത്തിൽ നൽകിയ ഭാഗം തന്നെയാണ്. അവിടെ നൽകിയിരിക്കുന്ന വാർത്ത വസ്തുതാപരമായി തെറ്റാണ്.
നിഗമനം
ഈ പോസ്റ്റിൽ ചിത്രത്തിന്‍റെ രൂപത്തിൽ നൽകിയിരിക്കുന്ന ഭാഗത്തുള്ള വാർത്ത പൂർണ്ണമായും തെറ്റാണ്. കേന്ദ്ര സർക്കാർ ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നു എന്ന കാര്യത്തിൽ സർക്കാർ ഭാഗത്തു നിന്ന് ഇതുവരെ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ പോസ്റ്റിലെ വിവരണത്തിൽ നൽകിയിട്ടുള്ള കാര്യങ്ങൾ സത്യമാണ്. പോസ്റ്റിൽ യഥാർത്ഥ വാർത്തയോടൊപ്പം തന്നെ തെറ്റായ വാർത്തയും നൽകിയിട്ടുണ്ട്. അതിനാൽ ഞങ്ങൾ ഈ പോസ്റ്റ് മിശ്രിത വിഭാഗത്തിൽ പെടുത്തുന്നു

Title:കേന്ദ്ര സർക്കാർ ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചോ …?
Fact Check By: Vasuki SResult: Mixture
