
ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
കുടാതെ ചരിത്രത്തില്‍ ആദ്യമായി തന്നെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടത്തിനെ ഇന്ത്യയുടെ പതാകയുടെ ത്രിവര്‍ണ്ണ നിറത്തില്‍ പ്രകാശിപ്പിക്കും എന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവമുണ്ടാവുന്നത് ചരിത്രത്തില്‍ ആദ്യമായി അല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യന്‍ ദേശിയ പതാക ന്യുയോര്‍ക്ക് ടൈം സ്ക്വറില്‍ പ്രദര്‍ശിപ്പിക്കും ചരിത്രത്തില്‍ ആദ്യമായി…ഈ സ്വാതന്ത്ര ദിനത്തിലാണ് ത്രിവര്‍ണ പതാക ഉയര്‍ത്തുക…സന്ദര്‍ഭം പ്രകാശിപ്പിക്കുന്നതിലുടെ എമ്പായര്‍ സ്റ്റേറ്റ് കെട്ടിടംകാവിയും വെള്ളയും പച്ചയും നിറങ്ങള്‍ പ്രകാശപുരിതമാകും…ഇന്തോ-യുഎസ് ബന്ധങ്ങളുടെ ഏറ്റവും ശക്തമായ സാക്ഷ്യപ്രതവും ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള നിലവാരത്തിന്‍റെ പ്രതിഫലനവുമാണ് ഇതുവഴി കാണിക്കുന്നത് ”
പോസ്റ്ററില്‍ എഴുതിയ വാചക പ്രകാരം ഇത് ആദ്യമായിയാണ് ഇങ്ങനെയുണ്ടാകാന്‍ പോകുന്നത് എന്ന് തോന്നുന്നു. കൂടാതെ ഇന്‍ഡോ-യു.എസ് ബന്ധങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇത് ചെയ്യാന്‍ പോകുന്നത് അമേരിക്കയിലെ സര്‍ക്കാരാണ് എന്നൊരു ധാരണയും ഉണ്ടാകാം. പക്ഷെ ഈ വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ വല്ല വാര്‍ത്തയുമുണ്ടോ എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ടൈംസ് സ്ക്വയറില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്താനുള്ള പരിപാടി ഒരുക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ് എന്ന് മനസിലായി. പക്ഷെ ഇത് ചെയ്യാന്‍ പോകുന്നത് അവിടെയുള്ള ഇന്ത്യകാരും ഇന്ത്യന്‍ വംശജരും കൂടിയാണ് എന്നും വ്യക്തമായി.

വാര്‍ത്ത വായിക്കാന്‍- HT | Archived Link
എഫ്.ഐ.എ. (FIA) എന്ന ഒരു പ്രസ്ഥാനമാണ് ഈ പരിപാടി സംഘടിപിക്കാന്‍ പോക്കുന്നത്. ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (FIA) കഴിഞ്ഞ കൊല്ലവും ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തിയിരുന്നു. ആദ്യമായി കഴിഞ്ഞ കൊല്ലമാണ് ടൈംസ് സ്ക്വയറില്‍ ആദ്യമായി ഇന്ത്യയുടെ ദേശിയ പതാക ഉയര്‍ത്തിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച ഔട്ട്‌ലൂക്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട് നമുക്ക് താഴെ കാണാം.
വാര്‍ത്ത വായിക്കാന്‍-Outlook | Archived Link
എമ്പായര്‍ സ്റ്റേറ്റ് കെട്ടിടത്തിനെ ഇന്ത്യയുടെ ദേശിയ പതാകയുടെ ത്രിവര്‍ണ്ണ നിറങ്ങളില്‍ പ്രകാശിപ്പിക്കുന്നത് ഇത് ആദ്യ സംഭവം ആയിരിക്കില്ല. ഇതിനെ മുമ്പേയും ഇങ്ങനെ നടന്നിട്ടുണ്ട്. 2015ലെ വന്‍ ഇന്ത്യയുടെ ഒരു വാര്‍ത്ത നമുക്ക് താഴെ കാണാം. ഇന്ത്യയുടെ സ്വതന്ത്രദിനത്തിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി എമ്പയര്‍ സ്റ്റേറ്റ് കെട്ടിടം ഇന്ത്യയുടെ ദേശിയ പതാകയുടെ ത്രിവര്‍ണ്ണ നിറങ്ങളില്‍ പ്രകാശിപ്പിച്ചു എന്ന് വാര്‍ത്തയില്‍ പറയുന്നു.

നിഗമനം
ഈ സ്വതന്ത്ര ദിനത്തില്‍ ന്യു യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചരിത്രത്തില്‍ ആദ്യം ആയിരിക്കില്ല. കഴിഞ്ഞ കൊല്ലവും ടൈംസ് സ്ക്വയറില്‍ FIA എന്ന അമേരിക്കയില്‍ ഇന്ത്യകാരുടെ സംഘടന ദേശിയ പതാക ഉയര്‍ത്തിയിരുന്നു. എമ്പയാര്‍ സ്റ്റേറ്റ് കെട്ടിടം ഇന്ത്യയുടെ പതാകയില്‍ നിറങ്ങളില്‍ പ്രകാശിപ്പിക്കുന്നതും ആദ്യത്തെ പ്രാവശ്യം ആയിരിക്കില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചരിത്രത്തില്‍ ആദ്യമായിട്ടാണോ ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത്…?
Fact Check By: Mukundan KResult: Misleading



