
വിവരണം
സംഘപരിവാർ ഇളംഗമംഗലം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ” പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് ” എന്ന വിവരണത്തോടെ എൻഎസ്എസ് പ്രസിഡണ്ട് സുകുമാര നായരുടെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിപ്പിച്ചു വരുന്നു. മാർച്ച് 25 ന് പ്രസിദ്ധീകരിച്ച പോസ്റ്റിന് 2800 ലധികം ഷെയറുകളായിക്കഴിഞ്ഞു. വരൻ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എൻഎസ്എസിന്‍റെ നിലപാട് നിർണായകമാണെന്നിരിക്കെ എൻഎസ്എസ് പ്രസിഡണ്ട് ഇത്തരത്തിൽ പ്രസ്താവന നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ പരിശോധന
എൻഎസ്എസ് ആരെ പിന്തുണയ്ക്കുമെന്നത് മാധ്യമ ലോകം ഏറെ നാളായി ചർച്ച ചെയ്യുന്ന വിഷയമാണ്. എൻഎസ്എസ് പ്രസിഡണ്ട് സുകുമാരൻ നായർ ഇത്തരത്തിൽ എവിടെയും പ്രസ്താവിച്ചതായി ഒരു മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിട്ടില്ല. ഓൺലൈൻ വാർത്താ മാധ്യമങ്ങളിലും ഇത്തരത്തിൽ വാർത്ത വന്നിട്ടില്ല. ആ സാഹചര്യത്തിൽ ഞങ്ങൾ കോട്ടയം ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ കമ്പ്യൂട്ടർ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സുരേഷ് ഞങ്ങളോട് വസ്തുതകൾ പങ്കുവച്ചു. “എൻഎസ്എസ് ആർക്കും പിന്തുണ നൽകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പത്ര സമ്മേളനം നടത്തിയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ എൻഎസ്എസ് പൊതുജനങ്ങളെ അറിയിക്കുന്നത്. കൂടാതെ എല്ലാ പ്രധാന തീരുമാനങ്ങളും വാർത്താക്കുറിപ്പാക്കി ഞങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 ന് ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അല്ലാതെ വരുന്നതെല്ലാം വ്യാജ വാർത്തയാണ്. അത്തരം വാർത്തകളിന്മേൽ എൻഎസ്എസിന് ഉത്തരവാദിത്തമില്ല.”

തുടർന്ന് ഞങ്ങൾ എൻഎസ്എസിന്‍റെ വെബ്‌സൈറ്റ് പരിശോധിച്ചു. അവിടെ നിന്നും ഏപ്രിൽ 1 ന് അവിടെ നിന്നും പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് ലഭ്യമായി. അതിൽ പറഞ്ഞിട്ടുള്ളത് ജാതി-മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ എൻഎസ്എസ് വിശ്വാസത്തിനായി ഉറച്ചു നിൽക്കുമെന്നാണ്. കേരളത്തിൽ പ്രബലമായ മൂന്നു രാഷ്ട്രീയ പാർട്ടികളെയും വാർത്താക്കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ നിലവിലുള്ള മുന്നണികളെല്ലാം പാർലമെന്‍റ തെരെഞ്ഞെടുപ്പിൽ വിജയം കൊയ്യാൻ ശബരിമലയും വിശ്വാസ സംരക്ഷണവും ഒരു വിഷയമാക്കി എടുത്തിരിക്കുകയാണ് എന്നും അതിൽ പരാമർശമുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലും എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് തുടരുന്നത് എന്നും വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു. വാർത്താക്കുറിപ്പ് താഴെ നൽകുന്നു

ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നതുപോലെ പത്തനംതിട്ടയിലും തിരുവനന്തപുരത്തും എൻഎസ്എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
നിഗമനം
പോസ്റ്റിൽ പറയുന്ന വസ്തുത വ്യാജമാണ്. എൻഎസ്എസ് വരുന്ന തെരെഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നല്കുന്നതിനെപ്പറ്റി എവിടെയും യാതൊരുവിധ പ്രസ്താവനകളും നടത്തിയിട്ടില്ല. തെരെഞ്ഞെടുപ്പ് വേളയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുന്ന പോസ്റ്റാണിത്.

Title:എൻഎസ്എസ് രണ്ടു മണ്ഡലങ്ങളിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചോ ..?
Fact Check By: Deepa MResult: False

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ