പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

കെപിസിസി അധ്യക്ഷൻ  കെ.സുധാകരനെ കുറിച്ച് കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നവകാശപ്പെട്ട് ചില  പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് 

പ്രചരണം 

കെ സുധാകരന്‍റെയും കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രയുടെയും ചിത്രങ്ങള്‍ക്കൊപ്പം  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ:  “കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും… വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്…  പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി”

FB postarchived link

അതായത് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്ര കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനെ ഇങ്ങനെ വിമർശിച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രദീപ് വട്ടിപ്ര 2018 ല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടയാളാണ് എന്നും നിലവില്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നും വ്യക്തമായി.  

വസ്തുത ഇങ്ങനെ

പലരും ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ണൂരിലെ മുൻ ഡിസിസി ജനറൽ സെക്രട്ടറി സി പി എമ്മിൽ ചേർന്നു എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് 2019 ഏപ്രിൽ 18 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ 2018 ജൂൺ ഏഴിന് ചില ഫേസ്ബുക്ക് ഉപയോക്താക്കൾ പങ്കുവച്ച ഒരു വീഡിയോ ലഭിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്ര പോസ്റ്ററില്‍ നൽകിയിരിക്കുന്ന ആരോപണങ്ങള്‍  ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ചാനല്‍ പ്രസിദ്ധീകരിച്ചതിന്‍റ വീഡിയോ ആണിത്.  2018 ലാണ് പ്രദീപ് ആരോപണം നടത്തിയത്. 

തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രദീപ് 2019 ല്‍  സിപിഎമ്മിൽ ചേര്‍ന്നു. 

അതായത് നിലവിൽ അദ്ദേഹം കോൺഗ്രസ് ഭാരവാഹിയല്ല. കോൺഗ്രസ് പാർട്ടിയുമായി അദ്ദേഹത്തിന് ഇപ്പോള്‍  യാതൊരു ബന്ധവുമില്ല.  കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്  ഇങ്ങനെയാണ്: “കണ്ണൂർ ഡിസിസി പ്രസിഡണ്ട് ആയിരുന്ന പ്രദീപ് വട്ടിപ്രയെ വർഷങ്ങൾക്ക് മുമ്പ് പാർട്ടി പുറത്താക്കിയതാണ്.  കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾതന്നെ  മറ്റു പാർട്ടിക്കാരുമായി കൂടിച്ചേർന്ന് കോൺഗ്രസ്സിനെതിരെ പല ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും ഇയാള്‍  നടത്തുന്നതായി  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പാർട്ടി പുറത്താക്കിയത്.  പിന്നീട് ഇയാൾ സിപിഎമ്മിൽ ചേരുകയുണ്ടായി.  അന്ന് ഇയാൾ നടത്തിയ ദുഷ്പ്രചരണങ്ങൾ മാത്രമാണിത്.”

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2018 ല്‍ ഡിസിസി സെക്രട്ടറിയായിരുന്ന പ്രദീപ് വട്ടിപ്ര ഇങ്ങനെ ആരോപണം നടത്തിയിരുന്നു.  ഇദ്ദേഹം പിന്നീട് കോൺഗ്രസിൽ നിന്നു രാജിവച്ചു സി പി എമ്മിൽ ചേർന്നു

 നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രദീപ് വട്ടപ്പാറ നിലവില്‍ ഡിഡിസി കണ്ണൂർ ജനറൽ സെക്രട്ടറി അല്ല. 2018 അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഇങ്ങനെ ആരോപണം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പ്രദീപ് എ 2019 ല്‍ കോൺഗ്രസിൽ നിന്നു രാജിവച്ചു സിപിഎമ്മിൽ ചെയ്യുകയാണുണ്ടായത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്…

Fact Check By: Vasuki S 

Result: Misleading