RAPID FACT CHECK: കൊല്ലങ്ങളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രം എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...
മലദ്വാരത്തില്‍ കുത്തിനിറച്ചു കൊണ്ടുവന്ന സ്വര്‍ണത്തിന് വേണ്ടി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ മറ്റൊരു പ്രവര്‍ത്തകനെ കുത്തി എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ കൊല്ലങ്ങളായി പ്രചരിക്കുന്നതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. കുടാതെ ഇതിന് മുമ്പേയും തെറ്റായ വിവരണവുമായി ഈ ചിത്രം പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
screenshot: Post alleging the photo is of an SDPI worker stabbed in the butt by another worker after fight over distribution of smuggled gold.
മുകളില്‍ നല്‍കിയ പോസ്റ്ററില്‍ ചില മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കുത്തേറ്റ ഒരു വ്യക്തിയെ നോക്കുന്നതിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രത്തിനോടൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: “കള്ളകടത്ത് സ്വര്‍ണ്ണത്തെച്ചോല്ലി തര്‍ക്കം മലദ്വാരത്തില്‍ കുത്തേറ്റ് എസ്ഡിപിഐ പവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...”
ഇതേ പോലെ ഒരു വാചകം ചിത്രത്തിന്‍റെ താഴെയും എഴുതിയിട്ടുണ്ട്: “മലദ്വാരത്തില്‍ കുത്തിനിറച്ച് കൊണ്ടുവന്ന സ്വര്‍ണത്തിന് വേണ്ടി സുഡാപ്പികള്‍ തമ്മിലടി കുടി...മലദ്വാരതതില്‍ കത്തിയുമായി സുഡാപ്പി ആശുപത്രിയില്‍”
ഇന്നി നമുക്ക് ഈ വ്യാജ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രം ഇതിനെ മുമ്പും തെറ്റായി പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ചെയ്ത ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
FACT CHECK: ശാഖയില്‍ പരിശീലനത്തിന് പോയ യുവാവിന് പരിക്കേറ്റു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയൂ...
ശാഖയില്‍ പരീശീലനത്തിന് പോയ യുവാവിന് കുത്തേറ്റു എന്ന് വാദിച്ചായിരുന്നു ഈ ചിത്രം ഇതിനെ മുമ്പേ പ്രചരിച്ചിരുന്നത്. ഈ ചിത്രത്തിന് ആര്‍.എസ്.എസൊ എസ്.ഡി.പി.ഐയുമായോ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല. ഈ ചിത്രം 2015 മുതല്‍ വിവിധ വിവരണവുമായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഈ ചിത്രം വാട്സാപ്പ് ഗ്രൂപ്പ് നടത്തുന്ന ഒരു വ്യക്തിയെ ആ ഗ്രൂപ്പിലെ ഒരു അംഗം കുത്തിയപ്പോള്‍ എടുത്തതാണ് എന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ആരുടെതാണ് എവിടുത്തെതാണ് കുടാതെ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.
Screenshot: Alleged image of SDPI worker stabbed in the butt is available on the internet with a different narrative since 2015.
ട്വീറ്റ് കാണാന്‍- Twitter | Archived Link
കുടാതെ മാധ്യമങ്ങളിലോ നവമാധ്യമങ്ങളിലോ സ്വര്‍ണ്ണകള്ളകടത്തുമായി ബന്ധപെട്ട് രണ്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്ന തരത്തില്‍ യാതൊരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചില്ല.
നിഗമനം
ഇന്‍റര്‍നെറ്റില്‍ 2015 മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രം എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കള്ളകടത്ത് നടത്തി കൊണ്ട് വന്ന സ്വര്‍ണത്തിന് വേണ്ടിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍റെ ചിത്രം എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കൊല്ലങ്ങളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രം എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False