
കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലെതല്ല, അവശേഷിക്കുന്ന ചിത്രം ഏകദേശം 8 കൊല്ലം പഴയതാണ്. എന്താണ് ചിത്രങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. ആദ്യം സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡില്‍ വലിയ കുഴികള്‍ കാണിക്കുന്ന മൂന്ന് ചിത്രങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ***🤡🥃🥃ളവും…🤪🤪🤪
സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു…😁😁😆😄😃
ആരാണാവോ ഈ സര്‍വ്വേ ഒക്കെ എടുക്കുന്നത്….🤔🤔.”
കേരളത്തില്‍ മഴകാലത്തില്‍ റോഡിന്‍റെ ദുരവസ്ഥയും സര്‍ക്കാരിന്‍റെ അനാസ്ഥയും കാണിക്കുന്ന ചിത്രങ്ങളാണ് എന്ന് അടികുറിപ്പില്‍ നിന്ന് നമുക്ക് തോന്നും. എന്നാല്‍ ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങളുപയോഗിച്ച് നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ നല്‍കിയ മൂന്ന് ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
ചിത്രം 1
ഈ ചിത്രം സമുഹ മാധ്യമങ്ങളില്‍ 2014 മുതല്‍ ലഭ്യമാണ്. കഴിഞ്ഞ കൊല്ലവും ഈ ചിത്രത്തിന്‍റെ ഫാക്റ്റ് ചെക്ക് ഞങ്ങള്‍ ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലവും തെറ്റായ വിവരണത്തോടെ ഇതേ ചിത്രം വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ചിത്രം 2

വാര്‍ത്ത വായിക്കാന്‍- USA Today | Archived Link
രണ്ടാമത്തെ ചിത്രം അമേരിക്കയിലെതാണ്. യു.എസ്.എ. ടുഡേ 2014ല്‍ ഈ ചിത്രം അവരുടെ ഒരു വാര്‍ത്തയില്‍ പ്രസിദ്ധികരിച്ചിരുന്നു. ഫോട്ടോയുടെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് എ.പിയുടെ ഫോട്ടോഗ്രാഫര്‍ ബുച്ച് കോമേഗീസിനെയാണ് നല്‍കിയിരിക്കുന്നത്. ഫോട്ടോയുടെ അടികുറിപ്പ് പ്രകാരം അമേരിക്കയിലെ പെന്നിസില്‍വേനിയ സംസ്ഥാനത്തിലെ സ്ക്രാന്‍ട്ടന്‍ നഗരത്തിലെ ഒരു റോഡിലുള്ള ഒരു കുഴിയാണ്.
ചിത്രം 3

വാര്‍ത്ത വായിക്കാന്‍- TOI | Archived Link
ഈ ചിത്രം കര്‍ണാടകയിലെ ഹുബ്ലിയിലെതാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ കൊല്ലം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യ കുടാതെ മറ്റേ വെബ്സൈറ്റുകളും ഈ ചിത്രം ഹുബ്ലിയിലെതാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് ചിത്രത്തില്‍ കാണുന്ന കടകളുടെ ചുമരുകളില്‍ കന്നഡയില്‍ എഴുതിയതായി കാണാം.

നിഗമനം
സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളും കേരളത്തിലെ റോഡുകളുടെ നിലവിലെ ചിത്രങ്ങളല്ല. ഇതില്‍ ഒരു ചിത്രം അമേരിക്കയിലെതും, ഒന്ന് കര്‍ണ്ണാടകയിലെതുമാണ്. മൂന്നാമത്തെ ചിത്രം കേരളത്തിലെതാണെങ്കിലും 8 കൊല്ലം പഴയതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കേരളത്തിലെ റോഡുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പഴയതും സംസ്ഥാനവുമായി ബന്ധമില്ലാത്തതും…
Fact Check By: Mukundan KResult: Misleading
