
തമിഴ്നാട്ടില്‍ അതായ നികുതി വകുപ്പ് DMK തലപ്പന്‍ എം.കെ. സ്റ്റാലിന്‍റെ മകളുടെയും മരുമകന്റെയും വീട്ടില്‍ റൈഡ് നടത്തിയപ്പോള്‍ കണ്ടെത്തിയ സ്വത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസെണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് സ്റ്റാലിന്‍റെ മകള്‍ സെന്താമറൈയും മരുമകന്‍ സബ്രീസനിന്‍റെയും വീട്ടില്‍ നടന്ന അതായ നികുതി വകുപ്പിന്‍റെ റൈഡുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് നോക്കാം.
പ്രചരണം
Screenshot: Viral post alleging the photos to be of wealth recovered from Stalin’s daughter’s home.
മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് നാലു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നത് കാണാം. ചിത്രങ്ങളില്‍ വലിയ തോട്ടില്‍ കാണുന്ന പണവും സ്വരണവും കണ്ടെത്തിയത് സ്റ്റാലിന്‍റെ മകള്‍ സെന്താമറൈയും മരുമകന്‍ സബ്രീസനിന്‍റെയും വീട്ടില്‍ നടത്തിയ റൈഡിലാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതുന്നത് ഇങ്ങനെയാണ്:
“DMKനേതാവ് സ്റ്റാലിൻ്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ റെയ്ഡ്!😳🙄
കണ്ടെത്തിയത് 700കോടി ക്യാഷ് ,😳
250kgല്‍ അധികം സ്വർണ്ണം,😳
30000 നായിരം കോടി രൂപയുടെ അനധിക്യത സ്വത്തിന്‍റെ രേഖകള്‍.😳
ഇതൊക്കെ മോഡിയെ തടയാനും ,മതേതരത്ത്വം സംരക്ഷിക്കാനുമാണത്രേ!!
എന്തുകൊണ്ട് അന്ധമായ് മോദിയേയും BJPയേയും എതിർക്കുന്നു എന്നതിൻ്റെ കാരണം മനസിലായില്ലേ🙄
കട്ടിട്ട് എന്താ കാര്യം🤣🤣 തിന്നാനുള്ള യോഗമില്ലല്ലോ,,,🤣🤣. അടപടലം 3g.”
ഇതേ അടികുറിപ്പുമായി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: CrowdTangle search shows multiple posts sharing the photos on Facebook with the same caption.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പണം കണ്ടെത്തിയത് സ്റ്റാലിന്‍റെ മകളുടെ വീട്ടില്‍ നടത്തിയ റൈഡിലാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ സ്റ്റാലിന്‍റെ മകള്‍ സെന്‍താമറൈയുടെ വീട്ടില്‍ നടന്ന റൈഡിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചില വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ന്യൂസ്18 പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ പ്രകാരം ഈ റൈഡിനെ കുറിച്ച് നമുക്ക് അറിയാന്‍ കഴിയുന്നത് ഈ കാര്യങ്ങളാണ്: ഇന്നലെ അതായത് ഏപ്രില്‍ 2ന് അതായ നികുതി വകുപ്പ് സെന്‍മറൈയു൦ സബ്രീസനിന്‍റെയും പേരിലുള്ള പല ഇടങ്ങളിലും റൈഡ് നടത്തിയിരുന്നു; കുറ്റപെടുത്താന്‍ ആവശ്യമുള്ള തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു എന്നും അതായ നികുതി വകുപ്പ് പറയുന്നു അതെ സമയം DMK എം.പി. ആര്‍.എസ. ഭാരതിയുടെ പ്രകാരം അദായ നികുതി വകുപ്പിന് വെറും 1.36 ലക്ഷം രൂപയാണ് സ്റ്റാലിന്‍റെ മരുമകന്‍റെ അടുത്തിന് കണ്ടെത്താന്‍ സാധിച്ചത്.
Screenshot: News18 article, dated: 2nd Apr 2021, titled: ‘Incriminating Evidence’ of Tax Evasion Found, Says I-T Dept After DMK Raid
ലേഖനം വായിക്കാന്‍- News18 | Archived Link
പക്ഷെ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ക്ക് ഈ റൈഡുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഈ ചിത്രങ്ങളെ ഗൂഗിളില്‍ രേവ്ഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം മനസിലായി. ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് നോക്കാം:
ആദ്യത്തെ ചിത്രം
Screenshot: 2016 Blog containing one of the viral images.
ബ്ലോഗ് വായിക്കാന്‍-DreamLife.blogspot
ഈ ചിത്രം 2016 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രം എവിടെത്താണ് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചില്ല പക്ഷെ ഈ ചിത്രത്തിന് സ്റ്റാലിന്‍റെ മകളുടെ ഇടങ്ങളില്‍ നടന്ന അതായ നികുതി വകുപ്പിന്‍റെ റൈഡുമായി യാതൊരു ബന്ധമില്ല എന്ന് മാത്രം വ്യക്തമാണ്.
രണ്ടാമത്തെ ചിത്രം
Huge amount of money stuffed in cartons & gunny bags seized in Tamil Nadu
— Economic Times (@EconomicTimes) April 1, 2019
Download the ET App: https://t.co/byvyp6maip pic.twitter.com/heMrvvHwiw
ഈ ചിത്രം 2019ല്‍ തമിഴ്നാട്ടില്‍ തന്നെ നടന്ന ഒരു അതായ നികുതി വകുപ്പിന്‍റെ റൈഡിന്‍റെതാണ്. ഈ റൈഡിന് ഡി.എം.കെ. നേതാവ് ദുരൈ മുരുകനുമായി ബന്ധമുണ്ട് എന്ന് വാര്‍ത്തയില്‍ പറയുന്നു. പക്ഷെ ഈ സംഭവം രണ്ട് കൊല്ലം പഴയതാണ് ഈയിടെയായി നടന്ന അദായ വകുപ്പിന്‍റെ റൈഡുമായി ഈ ചിത്രങ്ങള്‍ക്കും യാതൊരു ബന്ധവുമില്ല.
മുന്നാമത്തെയും നാലാമത്തെയും ചിത്രങ്ങള്‍
Screenshot: India TV article dated: 17 July 2018, titled: Tamil Nadu: Rs 163 crore, 100 kg gold seized in country’s ‘biggest’ raid on road construction firm.
ലേഖനം വായിക്കാന്‍-India TV | Archived Link
ഈ ചിത്രങ്ങള്‍ 2018ല്‍ തമിഴ്നാട്ടില്‍ തന്നെ നടന്ന മറ്റേയൊരു റൈഡില്‍ പിടിച്ചെടുത്ത പണത്തിന്‍റെതാണ്.
Screenshot: India TV article dated: 17 July 2018, titled: Tamil Nadu: Rs 163 crore, 100 kg gold seized in country’s ‘biggest’ raid on road construction firm.
തമിഴ്നാട്ടിലെ എസ്.പി.കെ. ആന്‍ഡ് കമ്പനീസ് എന്ന റോഡ് നിര്‍മാണ കമ്പനിയുടെ ഓഫീസുകളിലാണ് ഈ റൈഡ് നടത്തിയത്. ഈ റൈഡില്‍ 163 കോടി രൂപയും 100 കിലോ സ്വരണവും അദായ നികുതി വകുപ്പ് പിടികുടിയിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ ചിത്രങ്ങള്‍ക്കും സ്റ്റാലിന്‍റെ മകളിന്‍റെ വീട്ടില്‍ നടന്ന റൈഡുമായി യാതൊരു ബന്ധമില്ല.
ഈ ഫാക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
FactCheck: மு.க.ஸ்டாலின் மகள் வீட்டில் கைப்பற்றப்பட்ட பணம்?- தவறான புகைப்படங்களால் குழப்பம்!
നിഗമനം
പോസ്റ്റില്‍ നല്‍കിയ നാള്‍ ചിത്രങ്ങള്‍ക്കും ഡി.എം.കെ. തലപ്പന്‍ എം.കെ.സ്റ്റാലിന്‍റെ മകള്‍ സെന്‍താമറൈയുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രങ്ങള്‍ എല്ലാം പഴയതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:DMK തലപ്പന്‍ എം.കെ. സ്റ്റാലിന്‍റെ മകളുടെ വീട്ടില്‍ നടന്ന റെയിഡില്‍ കണ്ടെത്തിയ മുത്തലിന്‍റെ ചിത്രങ്ങളല്ല ഇവ…
Fact Check By: Mukundan KResult: False


