FACT CHECK - പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നത് ഈസ്റ്റര്‍ ആഘോഷത്തിന് പോയതിനാലാണോ? വസ്‌തുത അറിയാം..
വിവരണം
ബ്രേക്കിങ് ന്യൂസ്...!!
പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് പ്രചാരണത്തിന് എത്തില്ല.. ഈസ്റ്റർ ആഘോഷിക്കാൻ സോണിയഗാന്ധിയോടൊപ്പം പ്രിയങ്കയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മുങ്ങിയതായി വാർത്ത ...
പൊട്ടിക്കരഞ്ഞ് കെ.മുരളീധരൻ...നേമത്തെ UDF പ്രചാരണം നിർത്തിവെച്ചു ...!!
കഴിഞ്ഞതവണ പ്രിയങ്ക വന്നപ്പോഴും ബിജെപിയുമായി നേരിട്ട് മത്സരമുള്ള നേമം മണ്ഡലത്തിലേക്ക് മാത്രം പ്രിയങ്ക പോയില്ല... അത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
പാവം മുരളീധരൻ... അയാളെ എല്ലാരും ചേർന്ന് പിരികേറ്റി നേമത്ത് നിർത്തിയിട്ട് ഒരുക്കം ബലിയാടക്കി...
ഇത് കഴിഞ്ഞ 30 ആം തിയതി മുരളിയെ ഹൈക്കമാൻഡ് മൂഞ്ചിച്ചത്തിന്റെ ഓർമ്മ ചിത്രം .... എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. കണ്ണന്‍ ലാല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 474ല്‍ അധികം റിയാക്ഷനുകളും 20ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി അജ്ഞാത കേന്ദ്രത്തിലേക്ക് പോകുന്നത് കൊണ്ടാണോ കെ.മുരളീധരന് വേണ്ടി നേമത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ റദ്ദ് ചെയ്തത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പ്രിയങ്ക ഗാന്ധി എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ പ്രധാന തലക്കെട്ടുകളായി വൈറലായ വാര്‍ത്ത തന്നെയാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് വേണ്ടി പ്രിയങ്ക ഗാന്ധിക്ക് പ്രചരണത്തിന് എത്താന്‍ സാധിക്കില്ലയെന്ന വാര്‍ത്തയാണ് മുഖ്യധാരമാധ്യമങ്ങള്‍ എല്ലാ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിലെന്നതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത. ഇതില്‍ നിന്നും മാതൃഭൂമിയുടെ ലിങ്ക് പരിശോധിച്ചതില്‍ നിന്നും പ്രയിങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രിയങ്ക സ്വയം ക്വാറന്‍റൈനില്‍ പോകുന്നതിനാല്‍ വരും ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ആസാം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദ് ചെയ്തതായി പ്രിയങ്ക അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രിയങ്ക തന്നെ ഈ വിവരം തന്‍റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ വീഡിയോയും ഞങ്ങള്‍ക്ക് ലഭിച്ചു. കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ടാണെങ്കിലും നാലോ അഞ്ചോ ദിവസം ക്വാറന്‍റൈന്‍ പോകാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു എന്നും പ്രിയങ്ക വീഡിയോയില്‍ പറയുന്നു. അതായത് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് അജ്ഞാത കേന്ദ്രതത്തിലേക്ക് പോയി എന്നത് വ്യാജ പ്രചരണമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-
മാതൃഭൂമി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-
പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്ത വീഡിയോ-
हाल में कोरोना संक्रमण के संपर्क में आने के चलते मुझे अपना असम दौरा रद्द करना पड़ रहा है। मेरी कल की रिपोर्ट नेगेटिव आई है मगर डॉक्टरों की सलाह पर मैं अगले कुछ दिनों तक आइसोलेशन में रहूँगी। इस असुविधा के लिए मैं आप सभी से क्षमाप्रार्थी हूँ। मैं कांग्रेस विजय की प्रार्थना करती हूँ pic.twitter.com/B1PlDyR8rc
— Priyanka Gandhi Vadra (@priyankagandhi) April 2, 2021
നിഗമനം
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ക്വാറന്‍റൈനില്‍ പോകുന്നതിനാലാണ് നേമത്ത് യുഡിഎഫ് പ്രചരണത്തിന് എത്താന്‍ കഴിയാത്തതെന്ന് പ്രിയങ്ക തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈസ്റ്റര്‍ ആഘോഷത്തിന് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക അജ്ഞാത കേന്ദ്രത്തിലേക്ക് പോകുകയാണെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തന്നെ അനുമാനിക്കാം.
Title:പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നത് ഈസ്റ്റര്‍ ആഘോഷത്തിന് പോയതിനാലാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False