
തോക്ക് ഉപയോഗിക്കാന്‍ അറിയാത്ത താലിബാന്‍ ഭീകരന്‍ സ്വന്തം ജീവിതം അപകടത്തില്‍ പെടുത്തുന്നു എന്ന തരത്തിലെ ഹാസ്യപരമായ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയ്ക്ക് താലിബാനുമായി ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ച് നോക്കി. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തിയത് നമുക്ക് നോക്കാം, ആദ്യം എന്താണ് പ്രചരണം നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില തീവ്രവാദികള്‍ ആയുധങ്ങളുമായി നടക്കുന്നതായി കാണാം. ഇവരില്‍ ഒരു ഭീകരന്‍ തന്‍റെ കയ്യിലുള്ള തോക്ക് തന്‍റെ താടിയില്‍ വെച്ച് എന്തോ ചെയ്യുന്നതിനിടെ തോക്കില്‍ നിന്ന് ബുള്ളറ്റ് ഫയര്‍ ആകുന്നു, അതെ സമയം ആ ഭീകരന്‍ നിലത്ത് വീഴുന്നു. വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത് ഇങ്ങനെയാണ്:
“ബല്ലാത്ത ജാതി വിസ്മയം തന്നെ ഞമ്മൻ്റെ ഈ താലിബാൻ.
ഈ കണക്കിന് പോയാൽ തള്ളാഹു സ്വർഗ്ഗത്തിൽ ഹൂറികളെ കോൺട്രാക്ട് ബേസിസിൽ വെക്കേണ്ടി വരും”
എന്നാല്‍ ഈ വീഡിയോ എവിടുത്തെതാണ് എപ്പോഴത്തെതാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നില്ല. വീഡിയോയില്‍ കാണുന്നവര്‍ താലിബാന്‍ ഭീകരര്‍ തന്നെയാണോ എന്നും വ്യക്തമല്ല. വീഡിയോയെ കുറിച്ച് വിവരങ്ങള്‍ നമുക്ക് അന്വേഷിക്കാന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചപ്പോള്‍ ലഭിച്ച ചിത്രങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ട്വിട്ടറില്‍ ലഭിച്ചു. വീഡിയോ മാര്‍ച്ച് 2019 മുതല്‍ ട്വിട്ടറില്‍ പ്രചരിക്കുന്നുണ്ട്.
The real reason ISIS are on the back foot – endemic idiocy leading to premature expiration.
— DeepBlue (@JohnLeoNo1087) March 22, 2019
(I think this might be the same incident as the video posted earlier, just from a different angle. I’m assuming even this mob wouldn’t be stupid enough to let it happen twice) pic.twitter.com/xJm4hxcAxi
പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത്: “ഐ.എസ്.ഐ.എസ്. നശിക്കാന്‍ പോകുന്നത് അവരുടെ വിഡ്ഢിത്തം മൂലം തന്നെയായിരിക്കും. (ഈ വീഡിയോ ഇതിനെ മുമ്പേ നമ്മള്‍ കണ്ട ഒരു വീഡിയോയിലെ സംഭവത്തിന്‍റെതാണ് മാത്രം മറ്റേ ആംഗിളില്‍ നിന്നാണ്.”
ട്വീറ്റില്‍ പറയുന്ന വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു പക്ഷെ ഈ സംഭവത്തിന്‍റെ വേറെ ഒരു വീഡിയോ ലഭിച്ചില്ല. പക്ഷെ മെക്സിക്കന്‍ മാധ്യമ വെബ്സൈറ്റില്‍ ഈ വീഡിയോയെ കുറിച്ച് ഒരു വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത ഫെബ്രുവരി 2021ലാണ് പ്രസിദ്ധികരിച്ചത്.

ലേഖനം വായിക്കാന്‍-AM | Archived Link
ലേഖനത്തില്‍ പറയുന്നത് ഈ വീഡിയോ ആദ്യം പ്രസിദ്ധികരിച്ചത് ലൈവ് ലീക്ക്സ് എന്നൊരു വെബ്സൈറ്റ് ആണ്. രണ്ട് കൊല്ലം മുമ്പ് ഈ വീഡിയോ പ്രസിദ്ധികരിച്ചപ്പോള്‍ വീഡിയോ ഭയങ്കരമായി വൈറലായിരുന്നു. പക്ഷെ ഈ കൊല്ലം ലൈവ് ലീക്ക്സ് വെബ്സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഈ വീഡിയോയെ കുറിച്ച് ലേഖനത്തിലോ മറ്റെവിടെയെങ്കിലുമോ യാതൊരു വിവരവും ലഭ്യമല്ല.
ഞങ്ങള്‍ വീഡിയോ ഞങ്ങളുടെ അഫ്ഘാന്‍ ടീമിന് അയച്ചു. വീഡിയോയിലെ സംഭാഷണം അവര്‍ കേട്ടപ്പോള്‍, വീഡിയോയില്‍ കേള്‍ക്കുന്ന ഭാഷ പഷ്തോ ആവാന്‍ സാധ്യതയുണ്ട് എന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. അതിനാല്‍ ഈ വീഡിയോ അഫ്ഗാനിസ്ഥാന്‍/പാകിസ്ഥാനിലെതായിരിക്കാം കാരണം ഈ രണ്ട് രാജ്യങ്ങളിലാണ് പഷ്തോ ഭാഷ ഉപയോഗിക്കുന്നത്. പക്ഷെ ഈ വീഡിയോ താലിബാന്‍റെതാണോ അതോ ഐ.എസ്. പോലെയുള്ള മറ്റേ ഏതോ ഭീകര സംഘടനയുടെതാണോ എന്ന് പറയാന്‍ ആകില്ല.
നിഗമനം
അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്, ഈ വീഡിയോ രണ്ടര കൊല്ലം മുമ്പ് മുതല്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഈ വീഡിയോ എവിടുത്തെതാണ്, കുടാതെ വീഡിയോയില്‍ കാണുന്ന ഭീകരര്‍ക്ക് താലിബാനുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:താലിബാന്‍റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്…
Fact Check By: Mukundan KResult: Missing Context
