പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഞായറാഴ്ച അത്യുത്സാഹത്തില്‍ മുഖത്ത് തീ കൊളുത്തിയ യുവാവിന്‍റെ ചിത്രമാണോ ഇത്…?

സാമൂഹികം

ഞായറാഴ്ച്ച അതായത് 5 ഏപ്രില്‍ 2020ന് പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തിലെ ജനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് വീട്ടിലെ എല്ലാം ലൈറ്റുകള്‍ ഓഫ് ആക്കി ദീപങ്ങള്‍ കത്തിച്ചു രാജ്യം നേരിടുന്ന കോവിഡ്‌-19 പകര്‍ച്ചവ്യാധിക്കെതിരെ ഐക്യദാര്‍ഡ്യം കാണിച്ചു. ഇതിന്‍റെ ഇടയില്‍ ചിലര്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്‍റെ അര്‍ഥം മനസിലാക്കാതെ റോഡില്‍ പന്തം പിടിച്ചു ഇറങ്ങി കൂടി. സാമുഹിക അകലത്തിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു പലരും റോഡില്‍ ഇറങ്ങി കൂട്ടം കുടിയിരുന്നു. ചിലര്‍ ദീപാവലിയില്‍ പടകം പൊട്ടിക്കുന്ന പോലെ പടക്കവും പൊട്ടിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഉജ്ജൈനില്‍ മുഖത്തില്‍ നിന്ന് തീ ഊദാന്‍ ശ്രമിച്ച ഒരു കലാകാരന് ഇത് പ്രതികൂലമായി ബാധിച്ചു. ഞായറാഴ്ച്ച രാത്രി മുഖത്തില്‍ നിന്ന് തീ ഊതുന്ന പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്‍റെ താടിയില്‍ തീ പിടിച്ചു. അത് കണ്ട് ഓടി വന്ന അയല്‍വാസികളാണ് അയാളെ രക്ഷിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ താഴെ കാണാം.

ഈ സംഭവത്തിനെ ശേഷം ഇയാളുടെ അവസ്ഥ എങ്ങനെയുണ്ട് എന്ന തരത്തില്‍ ഒരു ചിത്രം ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാന്‍റേജ് കൊണ്ട് മുഖം മുഴുവന്‍ മൂടി വെച്ച ഒരു വ്യക്തിയുടെ ഫോട്ടോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

മുഖത്തില്‍ നിന്ന് തീ ഊതാന്‍ ശ്രമിച്ച മധ്യപ്രദേശിലെ ആളുടെ അവസ്ഥ എന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്ന ചില്ല ഫെസ്ബൂക്ക് പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link
FacebookArchived Link

വസ്തുത അന്വേഷണം

മധ്യപ്രദേശിലെ ഉജ്ജൈന്‍ നഗരത്തില്‍ ഞായറാഴ്ച രാത്രി ഒരു  കലാകാരന്‍ തന്‍റെ മുഖത്ത് നിന്ന് തീ ഊദാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചു.  ഇയാളുടെ താടിയില്‍ തീ പിടിച്ചു. അയാള്‍ വാസികള്‍ ഓടി വന്ന് ഇയാളെ രക്ഷിക്കുകയുണ്ടായി. മധ്യപ്രദേശിലെ ഉജ്ജൈന്‍ നഗരത്തിലെ ധാബ റോഡ്‌ പരിസാര്തില്‍ ഗൌബി ഹനുമാന്‍ ക്ഷേത്രത്തിന്‍റെ സമീപമാണ് ഈ സംഭവം നടന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ചില ദേശിയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

Daily MailArchived Link
Aaj TakArchived Link

പക്ഷെ ഈ സംഭവത്തിന്‍റെ വീഡിയോയുടെ ഒപ്പം ഇയാളുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം രണ്ട് മാസം മുമ്പേ നടന്ന മറ്റേയൊരു സംഭവത്തിന്‍റെതാണ്. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജനുവരി മാസത്തില്‍ അമര്‍ ഉജാല എന്ന പ്രമുഖ ഹിന്ദി മാധ്യമ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

Amar UjalaArchived Link

200 രൂപക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്‍റെ സുഹൃത്ത് തന്നെ ഒരു ചെറുപ്പക്കാരന്‍റെ മൂക്ക് മുറിച്ചു. രവി കുമാര്‍ എന്നാണ് പീഡിതനായ ചെരുപ്പക്കാരന്‍റെ പേര്. ഈ സംഭവം നടന്നത് ജനുവരി 12നാണ്. അതിനാല്‍ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല.

നിഗമനം

ഉജ്ജൈനില്‍ തീ ഊതാന്‍ ശ്രമിക്കുമ്പോള്‍ മുഖം കത്തിയ ചെരുപ്പക്കാരന്‍റെ നിലവിലെ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം രണ്ട് മാസം മുന്നേ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പരിക്കേറ്റ ഒരു ചെറുപ്പക്കാരന്‍റെതാണ്. ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല.

Avatar

Title: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഞായറാഴ്ച അത്യുത്സാഹത്തില്‍ മുഖത്ത് തീ കൊളുത്തിയ യുവാവിന്‍റെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False