FACT CHECK: ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൊറോണവൈറസിനെ പരാജയപെടുത്താന്‍ പറ്റില്ല...
സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്-19 രോഗത്തിനെ നിരോധിക്കാനും ഭേദമാക്കാനുമുള്ള അവകാശിച്ച് പല സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്, പ്രത്യേക്കിച്ച് വാട്ട്സാപ്പിളുടെയാണ് കൂടതല്‍ പ്രചരണം നടക്കുന്നത്. കൊറോണവൈറസിനെ നിരോധിക്കാണോ ഇല്ലതെയാക്കാണോ ഇത് വരെ ഒരു മരുന്ന്‍ കണ്ടെതിട്ടില്ല എന്ന്‍ സമയാസമയങ്ങളില്‍ WHO അടക്കം ലോകത്തിലെ ഉന്നത ആരോഗ്യ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാലും പച്ചമരുന്നും മറ്റേ ഉപചാരങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്-19 രോഗങ്ങളെ മറ്റും അലെങ്കില്‍ നിരോധിക്കും എന്ന് അവകാഷിച്ച് സ്ഥിരമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ നമുക്ക് നോക്കാം.
വിവരണം
സാമുഹ്യ മാധ്യമങ്ങളില്‍ ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നമുക്ക് കൊറോണവൈറസിനെ പരാജയപെടുതാന്‍ ആകും എന്ന് അവകാഷിച്ച് താഴെ നല്‍കിയ സന്ദേശം വാട്ട്സാപ്പിലും, ഫെസ്ബൂക്കിലും ഏറെ പ്രചരിക്കുന്നുണ്ട്:
“ആശുപത്രിയിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികൾ നൽകുന്ന വിവരങ്ങൾ ...
1. വിറ്റ് സി -1000mg.കഴിക്കുക
2. വിറ്റാമിൻ ഇ
3. 10:00 - 11:00 സൂര്യപ്രകാശം 30 മിനിറ്റ് ഏൽക്കുക.
4. ഒരു മുട്ട ഒരു ദിവസം കഴിക്കുക.
5. 8 മണിക്കൂർ ഉറങ്ങുക.
6. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, 7.ഓരോ ഭക്ഷണവും ചെറു ചൂടോടെ മാത്രം കഴിക്കുക.
8.ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്. 9. പഴകിയ ഭക്ഷണം കഴിക്കരുത്, 10. കൈകൾ ഭക്ഷണത്തിനു മുൻപ് സോപ്പ് ഉപയോഗിച്ച് 20സെക്കന്റ് കഴുകുക.. ഇതാണ് ഞങ്ങൾ ആശുപത്രിയിൽ ചെയ്തിരുന്നത്
കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെയാണ്. . കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നമ്മൾ ചെയ്യേണ്ടത് വൈറസിന്റെ പിഎച്ച് നിലയ്ക്ക് മുകളിലുള്ള കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.
അവയിൽ ചിലത്:
* നാരങ്ങ - 9.9 പി.എച്ച്
* അവോക്കാഡോസ് - 15.6 പി.എച്ച്
* വെളുത്തുള്ളി - 13.2 പിഎച്ച് *
* മാമ്പഴം - 8.7 പിഎച്ച്
* ടാംഗറിൻ - 8.5 പിഎച്ച്
* പൈനാപ്പിൾ - 12.7 പി.എച്ച്
* ഡാൻഡെലിയോൺ - 22.7 പി.എച്ച്
* ഓറഞ്ച് - 9.2 പി.എച്ച്
നിങ്ങൾക്ക് ഒരു കൊറോണ വൈറസ് ഉണ്ടെന്ന് എങ്ങനെ അറിയാം?
1. തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുക,
2. തൊണ്ട വരണ്ടപോലെ തോന്നുക,
3. തുടർച്ചയായ വരണ്ട ചുമ അനുഭവപ്പെടുക,
4. ഉയർന്ന താപനില,
5. ശ്വാസം മുട്ടൽ ഉണ്ടാവുക,
6. ഗന്ധവും രുചിയും നഷ്ടപ്പെടുക,
ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുക,
ചെറുനാരങ്ങ ഇട്ട ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക....
ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്. നിങ്ങളുടെ എല്ലാ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യുക.... ശ്രദ്ധാലുവായിരിക്കുക
ഭയമല്ല വേണ്ടത് മുൻ കരുതൽ മതി....
പൊതുജന താല്പര്യർത്ഥം..”
ഇതേ പോലെ ഫെസ്ബൂകിലും ഈ സന്ദേശം പോസ്റ്റിന്‍റെ രൂപത്തില്‍ പ്രചരിക്കുന്നു:
വസ്തുത അന്വേഷണം
സന്ദേശത്തില്‍ കൊറോണവൈറസിന്‍റെ പി.എച്ച്. 3.5 മുതല്‍ 5.5 വരെയാന്നെന്ന് വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ പി.എച്ച്. എന്ന സംവിധാനം വെള്ളം അടിസ്ഥാനത്തിലുള്ള ദ്രാവകങ്കളുടെ ആസിഡിറ്റി അലെങ്കില്‍ ആള്‍കളിനിറ്റി അലക്കാനായി ഉപയോഗിക്കുന്ന പരിമാപമാണ് പി.എച്ച്. വള്ളത്തിന്‍റെ പി.എച്ച്. 7 ആണ്. അതെ പോലെ 7ല്‍ താഴെ പി.എച്ച്. ഉണ്ടായാല്‍ ദ്രാവകം ആസിഡ് ആയിരക്കും, 7 കാലും അധികമുണ്ടായാല്‍ അത് അല്കലി ആയിരക്കും. പി.എച്ചിന്‍റെ രേന്ജ് 1 മുതല്‍ 14 വരെയുല്ലോ.
ന്യൂ യോര്‍ക്ക് ടൈംസ്‌നോട് കാലിഫോര്‍ണിയ യുനിവേര്ഴ്സിട്ടിയിലെ ബെര്‍ക്ക്ലീ സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ വാക്സ്സിണോലോജിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. സാറ സ്റ്റേന്‍ലീ പറയുന്നത് ഇങ്ങനെ “വൈറസ് ഒരു വാട്ടര്‍ ബേസ്ഡ് സൊല്യുഷന്‍ അല്ല അതിനാല്‍ അതിന്‍റെ പീ.എച്ച് ബാധ്യമല്ല.” കുടാതെ ശരിയായ ഡൈറ്റ് അനുസരിച്ച് ഭക്ഷണം കഴിക്കുന്നത് നമുക്ക് പല രോഗങ്ങളും വ്യാധികളും നിന്ന് പ്രതിരോധിക്കാന്‍ ബലം നല്‍കും. പക്ഷെ ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നമുക്ക് രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആകും എന്നതിന്‍റെ ശാസ്ത്രിയമായ യാതൊരു തെളിവുകളില്ല. നമ്മുടെ ശരീരം അതിന്‍റെ പി.എച്ച്. സ്വയം നിയന്ത്രിക്കും. എന്ന് അവര്‍ ചേര്‍ക്കുന്നു.
സന്ദേശത്തില്‍ പറയുന്ന ഫലങ്ങളുടെ പി.എച്ചും തെറ്റാണ് കൊടുത്തിരിക്കുന്നത്. നമ്മള്‍ മോകളിലുള്ള പി.എച്ച് സ്കേലില്‍ കാണുന്ന പോലെ 14നെ കാലും അധികം പി.എച്ച് ഒരിക്കിലുമുണ്ടാക്കില്ല. അതെ പോലെ നാരന്ഗ്യ പോലെയുള്ള ആസിഡിക്ക് ഭക്ഷസാധനതിന്‍റെ പി.എച്ച്. 7നെ കാലും കുറവാണ് വേണ്ടത്. നാരന്ഗ്യ, ഓറഞ്ച്, പൈന്‍ആപ്പിള്‍ പോലെയുള്ള ഫലങ്ങള്‍ നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് പക്ഷെ ഇതോട് നമുക്ക് കോവിഡ്-19നെ പ്രതിരോധിക്കാന്‍ ആകില്ല എന്ന് ഡോ. മനീഷ് മാതൂര്‍, ഇന്റെര്‍ണല്‍ മേടിസീന്‍ ഓണ്‍ ലൈബ്രെറ്റ് എന്ന ഓണ്‍ലൈന്‍ പ്ലട്ഫോമൈല്‍ സ്പെഷ്യലിസ്റ്റ് ഐ. എ.എന്‍.എസിനോട് അഭിപ്രായപെട്ടു.
നിഗമനം
ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കോവിഡ്-19നെ പ്രതിരോധിക്കാനോ നിരോധിക്കണോ ആകില്ല, വൈറസുകളുടെ നിരോധനത്തില്‍ പി.എച്ച് ബാധ്യമല്ല. പി.എച്ച്. വെറും വെള്ളം അടിസ്ഥാനമുള്ള സൊല്യുഷന്കളുടെ ആസിഡിറ്റി അലെങ്കില്‍ അല്കലിനിറ്റി അറിയാനുള്ള ഒരു പരിമാപമാണ്.
Title:FACT CHECK: ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൊറോണവൈറസിനെ പരാജയപെടുത്താന്‍ പറ്റില്ല...
Fact Check By: Mukundan KResult: False