മണിപ്പുരിൽ സംഘപരിവാര്‍ പ്രവർത്തകർ തകർത്ത പള്ളിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന്‌ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മാതാവിന്‍റെ തകര്‍ന്ന് കിടക്കുന്ന ഒരു പ്രതിമയെ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “മണിപ്പൂരിലെ മാതാവിനെ തച്ചുടച്ചതും സംഘി തൃശൂരിൽ മാതാവിന് കിരീടമണിയിച്ചതും സംഘി

മാതാവിന്‍റെ ഈ പ്രതിമ മണിപ്പൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തകര്‍ത്തി എന്ന് പോസ്റ്റില്‍ അവകാശാകിന്നു. ഈ സംഭവത്തിന്‍റെ താരതമ്യം സുരേഷ് ഗോപി ലുര്‍ദ്ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച സംഭവവുമായി ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദം സത്യമാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്ന സംഭവത്തെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ദി ക്വിന്‍റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. യുട്യൂബ് വീഡിയോയുടെ തംബ്നൈലില്‍ നമുക്ക് പ്രസ്തുത ചിത്രം കാണാം.

ദി ക്വിന്‍റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം ഈ സംഭവം മണിപ്പൂരിലെതല്ല പകരം ഛ്ത്തീസ്ഗഡിലെ നാരായന്‍പ്പുരില്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവമാണ്. നാരായന്‍പ്പൂര്‍ ഛ്ത്തീഗഡിലെ ഒരു ആദിവാസി പ്രദേശമാണ്. ഇവിടെ മതപരിവര്‍ത്തനത്തിനെ തുടര്‍ന്ന് ആദിവാസികളുടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യങ്ങള്‍ 2022ഡിസംബ൪ മുതല്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജനുവരിയില്‍ ആദിവാസികളുടെ ഒരു സംഘം നാരായന്‍പ്പുരിലെ ഈ ചര്‍ച്ച് ആക്രമിച്ചു. ക്രിസ്ത്യന്‍ മിഷനറികള്‍ വിദേശി അജണ്ട നടപ്പിലാക്കി ആദിവാസികളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടതുകെയാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. വാര്‍ത്ത‍ താഴെ കാണാം.

ഈ വാര്‍ത്ത‍ ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട്‌ പ്രകാരം ഈ സംഭവം ഛ്ത്തീസ്ഗഡിലെ ആദിവാസി പ്രദേശമായ ബസ്തറിലെ നാരായന്‍പ്പുരില്‍ നടന്നതാണ്. ക്രിസ്ത്യന്‍ മിഷനറികള്‍ അവരുടെ വിദേശ അജണ്ട നടപ്പിലാക്കാന്‍ ആദിവാസികളെ അവരുടെ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കും എന്ന ഭീതിയെ തുടര്‍ന്ന് ക്രിസ്ത്യാനി ആദിവാസികളും ക്രിസ്ത്യാനി അല്ലാത്ത ആദിവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇങ്ങനെയൊരു സംഘര്‍ഷത്തില്‍ എസ്.പി. സദാനന്ദ് കുമാറിനും പരിക്കേറ്റിരുന്നു.

സംഭവം നടന്ന കാലത്ത് ഛ്ത്തീസ്ഗഡില്‍ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി താമ്രധ്വജ് സാഹു ഈ സംഭവത്തെ കുറിച്ച നൽകിയ ഒരു അഭിമുഖം നമുക്ക് താഴെ കാണാം.

സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “കിട്ടിയ വിവരം പ്രകാരം നാരായൻപ്പുരിൽ ഒരു ജനക്കൂട്ടം ചർച്ച് തകർത്താണ് വന്നിരുന്നു. ഇവരെ പോലീസ് തടയാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ പോലീസ് എസ്.പിക്ക് തലയിൽ പരിക്കേറ്റു. ഇവർ പൊലീസിന് നേരെ കല്ലേറും നടത്തിയിരുന്നു. ഇതിൽ ചില പോലീസുകാർക്ക് പരിക്കേറ്റു.”

ബസ്തര്‍ പ്രദേശത്തില്‍ മതപരിവര്‍ത്തനത്തിന്‍റെ പേരിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “മതപരിവർത്തനം നടക്കുന്നത് നിർബന്ധിച്ചിട്ടാണോ അതോ സ്വന്തം ഇഷ്ടത്തോടെയാണോ ജനങ്ങൾ മതം മാറുന്നത് എന്ന് നോക്കാൻ മുഖ്യമന്ത്രി സമൂഹത്തിലെ പ്രമുഖരോട് സംസാരിച്ചിട്ടുണ്ട്. സമയം സമയം ഇവരോട് ചർച്ച അദ്ദേഹം നടത്തുന്നുണ്ട്. പക്ഷെ ചിലപ്പോൾ ഇത് പോലെയുള്ള സംഭവങ്ങൾ മുന്നിൽ വരും”

നിഗമനം

സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ തകർത്ത മാതാവിന്‍റെ പ്രതീമ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഒരു കൊല്ലം മുംബ് ഛ്ത്തീസ്ഗഡില്‍ നടന്ന ഒരു സംഭവത്തിന്‍റെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഛ്ത്തീസ്ഗഡിലെ പഴയ ചിത്രം മണിപ്പൂരിലെ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: Misleading