അയോധ്യയിൽ ഈ വരുന്ന 22 ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠയുടെ വാര്‍ത്തകളും വിശകലനങ്ങളും ഒപ്പം വിമര്‍ശനങ്ങളും കൂടാതെ, രാജ്യമെമ്പാടും വീടുകളിൽ വിതരണം ചെയ്യുന്ന അയോദ്ധ്യയില്‍ പൂജിച്ച അക്ഷത വിതരണത്തിന്‍റെ വിവരണങ്ങളും ചിത്രങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെയും പങ്കുവെക്കപ്പെടുന്നത് ശ്രീരാമന്‍റെയും അയോധ്യയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്‍റെയും ചിത്രങ്ങളുമായി പുതിയ കറന്‍സി നോട്ട് വിനിമയത്തിന് എത്തി എന്ന നിലയിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

പുതിയ 500 രൂപയുടെ കറന്‍സി നോട്ടിന്‍റെ ഇരുവശങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ശ്രീരാമന്‍റെ ചിത്രം പതിച്ചിരിക്കുന്നത് കാണാം മറുവശത്ത് അയോധ്യയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ക്ഷേത്രത്തിന്‍റെ ചിത്രമാണ് നൽകിയിട്ടുള്ളത് അയോധ്യയിലെ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് ഇറക്കിയ പുതിയ 500 രൂപ നോട്ട് ആണിത് എന്നവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “റിസർവ് ബാങ്ക് ഇറക്കിയ 500 രൂപയുടെ പുതിയ നോട്ട്, ജയ് ശ്രീറാം,”

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു കറന്‍സി പുറത്തിറക്കിയിട്ടില്ല.

വസ്തുത ഇങ്ങനെ

ഇത്തരത്തിൽ 500 രൂപയുടെ കറൻസി നോട്ട് റിസർവ് ബാങ്ക് പുറത്തിറക്കിയതായി മാധ്യമങ്ങൾ ഒന്നുംതന്നെ വാർത്ത നൽകിയിട്ടില്ല. പുതിയ ഒരു കറൻസി നോട്ട് വിനിമയത്തിൽ എത്തിക്കുമ്പോൾ റിസർവ് ബാങ്ക് വെബ്സൈറ്റിൽ അതിനെക്കുറിച്ച് നോട്ടിഫിക്കേഷൻ നൽകാറുണ്ട്. ഉദാഹരണത്തിന് 2000-ന്‍റെ കറന്‍സി നോട്ട് പിന്‍വലിച്ച നോട്ടിഫിക്കേഷന്‍ കാണുക. വെബ്സൈറ്റ് പരിശോധിച്ചപ്പോൾ അത്തരത്തിൽ യാതൊരു നോട്ടിഫിക്കേഷനും നൽകിയിട്ടില്ല എന്ന് വ്യക്തമായി.

വിശദാംശങ്ങൾക്കായി ഞങ്ങൾ കൊച്ചിയിലുള്ള റിസർവ് ബാങ്കിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും ഉദ്യോഗസ്ഥൻ പറഞ്ഞത് പൂർണമായും തെറ്റായ പ്രചരണമാണിതെന്നും കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ ബാങ്കിന്‍റെ മുംബൈയിലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്നുമാണ്. തുടർന്ന് ഞങ്ങൾ റിസർവ് ബാങ്കിന്‍റെ മുംബൈയിലെ ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കറൻസി മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ശ്രീരാമചന്ദ്രന്‍റെയോ അയോധ്യയുടെയോ ചിത്രവുമായി500 രൂപയുലെയോ അല്ലെങ്കില്‍ അല്ലെങ്കിൽ മറ്റേതെങ്കിലുമോ കറന്‍സി നോട്ട് ഇതുവരെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല. തെറ്റായ പ്രചരണമാണിത്.”

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ചിത്രത്തിൽ കാണുന്നത് വ്യാജ കറന്‍സി നോട്ടാണ്. ഇത്തരത്തിൽ ഒരു കറൻസി നോട്ട് റിസർവ്ബാങ്ക് വിനിമയത്തിനായി പുറത്തിറക്കിയിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശ്രീരാമ ചിത്രം മുദ്രണം ചെയ്ത 500 രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയെന്ന് വ്യാജ പ്രചരണം

Written By: Vasuki S

Result: False