ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനില്‍ തബ്ലിഗി ജമാഅത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ച് ഐസോലെഷനില്‍ ആക്കിയിട്ടുണ്ട്. ജമാത്തിനോദ് ബന്ധപെട്ട ചിലരെ പിടിക്കാനായി ഒരു പള്ളിയില്‍ കയറിയ പോലീസ് ജാമാഅത്തികളുടെ അടുത്ത് നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണെന്നും ഈ ചിത്രത്തിന് ജമാഅത്തിനോട് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ ചിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “ജമായത്ത് സമാധാനക്കരെ പിടിക്കാനായിരുന്നു പള്ളിയിൽ റൈഡ് നടത്തിയത് ,കൂടെ സമ്മാനപൊതികളും കിട്ടി !!”

വസ്തുത അന്വേഷണം

ഈ ചിത്രം നാള്‍ കൊല്ലം മുമ്പേ ഗുജറാത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഇതിനു മുന്നേയും പല സാഹചര്യങ്ങളില്‍ വ്യത്യസ്തമായ വിവരങ്ങള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. മാര്‍ച്ച്‌ മാസത്തില്‍ ബിജെപികാരുടെ അടുത്ത് നിന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തില്‍ ഈ ചിത്രം പ്രചരിക്കുകയുണ്ടായി. മാര്‍ച്ചില്‍ ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…

ഈ ചിത്രം ഗുജറാത്തില്‍ 2016 ഒരു കടയില്‍ മാരകമായ ആയുധങ്ങള്‍ വില്‍ക്കുന്ന ഒരു സംഘത്തിനെ പിടികൂടിയിരുന്നു. അപ്പോള്‍ പിടികുടിയ സംഘവും ആയുധങ്ങല്‍ക്കൊപ്പം ഗുജറാത്ത്‌ പോലീസ് എടുത്ത ചിത്രമാണ് നാം പോസ്റ്റില്‍ കാണുന്നത്.

ഇതിനെ മുന്നേയും പല സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത വിവരണവുമായി ഈ ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് നിസാമുദ്ദിനിലെ സംഭവവുമായി യാതൊരു ബന്ധവുമില്ല. നാലു കൊല്ലം മുമ്പേ ഗുജറാത്തില്‍ അനധികൃതമായി മാരകമായ ആയുധങ്ങള്‍ വിക്കുന്ന ഒരു സംഘത്തിനെ പിടികുടിയിരുന്നു, ഈ സംഭവത്തിന്‍റെ ചിത്രമാണ് തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിക്കുന്നത്.

Avatar

Title:പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല...

Fact Check By: Mukundan K

Result: False