ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ അന്തരിച്ച ഒരു കര്‍ഷകന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വയോധികനുടെ ശവശരീരം കടക്കുന്നത് കാണാം. ഈ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “ഡൽഹിയിലെ കൊടും തണുപ്പിൽ കർഷക സമരത്തിൽ പങ്കെടുത്ത ഒരു കർഷകൻ കൂടി മരണപ്പെട്ടു..

ആദരാഞ്ജലികൾ.. 🌹

ഇതേ പോലെയുള്ള വിവരണത്തോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search Showing Similar Posts.

എന്നാല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നേടാനായി ഞങ്ങള്‍ ചിത്രത്തിനെ പതിവ് പോലെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ഞങ്ങള്‍ക്ക് 2018 അതായത് രണ്ട് കൊല്ലം മുന്‍പേ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ കണ്ടെത്തി. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: Viral photo present on Facebook since 2018.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം, പഞ്ചാബിലെ തരന്‍-താരന്‍ നഗരത്തിലെ ബോഹ്രി ചൌക്കില്‍ ഏകദേശം 70 വയസ് പ്രായമുള്ള ഈ വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ വ്യക്തിയെ അറിയാവുന്നവരുടെ അടുത്തേയ്ക്ക് ഫോട്ടോ എത്തിക്കാന്‍ എല്ലാവരും ഈ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിന് ഈ കൊല്ലം നവംബര്‍ അവസാനം തുടങ്ങിയ കര്‍ഷകരുടെ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതോടെ വ്യക്തമാകുന്നു.

കൂടതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഫെസ്ബൂക്ക് പേജിന്‍റെ അഡ്മിന്‍ രൂപ്‌ ദ്ധില്ലോനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. ഈ ചിത്രത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:
ഈ ഫോട്ടോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നിലവില്‍ നടക്കുന്ന പ്രചരണം തെറ്റാണ്. രണ്ട് കൊല്ലം മുന്‍പേ എനിക്ക് ഒരു വ്യക്തി ഈ ചിത്രം എന്‍റെ പേജില്‍ പോസ്റ്റ്‌ ചെയ്യാന്‍ ആയിച്ചു തന്നതാണ്. ഈ ചിത്രം നിലവിലെതല്ല. ഞാന്‍ തരന്‍-താരന്‍ നഗരത്തിലാണ് വസിക്കുന്നത് അതിനാല്‍ ഈ ചിത്രം ഇവിടെത്തെ ബോഹ്രി ചൌക്ക് പ്രദേശത്തിലെതന്നെയാണ് എന്ന് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. ഈ വയോധികനെ കുറിച്ച് ആര്‍ക്കും അധികം അറിഞ്ഞിരുന്നില്ല അതിനാല്‍ ആയിരിക്കും ഇന്ന് തെറ്റായി ഈ ചിത്രം പ്രചരിപ്പിക്കുന്നത്. എനിക്ക് ഒരാള്‍ ഈ വയോധികനെ തനിക്ക് അറിയാം എന്ന് പറഞ്ഞ് മെസ്സേജ് ചെയ്തിരുന്നു. അതിനെ ശേഷം എന്ത് സംഭവിച്ചു എനിക്ക് അറിയില്ല.

ഈ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

एक मृत बुज़ुर्ग की पुरानी तस्वीर को वर्तमान किसान आंदोलन से जोड़कर वायरल किया जा रहा है।

നിഗമനം

ഈ ചിത്രത്തിന് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷിക സമരവുമായി യാതൊരു ബന്ധമില്ല. ഈ ചിത്രം 2018ല്‍ പഞ്ചാബിലെ തരന്‍-താരനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒരു അജ്ഞാത വൃദ്ധന്‍റെതാണ്.

Avatar

Title:ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ അന്തരിച്ച കര്‍ഷകന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: False