
മരപ്പണിയുടെ മറവില്‍ തോക്കുനിര്‍മ്മാണം നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം തിരവനന്തപുരത്ത് പിടിച്ചെടുത്ത ആയുധനങ്ങളുടെതല്ല. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് തോക്കുകളുടെ ഒരു ചിത്രം കാണാം. തോക്കുകളുടെ വന്‍ ശേഖരത്തിന്‍റെ ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “മരപ്പണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍”. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഭാരതത്തിൽ ഒരു ആഭ്യന്തര കലാപത്തിന് തുടക്കമിടുകയാണെങ്കിൽ അത് യോഗി പറഞ്ഞ ഈ കേരളത്തിൽ നിന്നുമാകും ആരംഭിക്കുന്നത്.
ജാഗ്രതെയ് ❗️❗️❗️”
എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന തോക്കുകള്‍ തിരുവനന്തപുരത്ത് പിടിച്ചെടുത്തതാണോ? നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഫോട്ടോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഫോട്ടോ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ഗെറ്റി ഇമേജ്സ് എന്ന സ്റ്റോക്ക് വെബ്സൈറ്റില്‍ ലഭിച്ചു.
ചിത്രത്തിന്‍റെ വിവരണം പ്രകാരം കൊസൊവോയില്‍ പിടികുടിയ അനധികൃത തോക്കുകള്‍ നശിപ്പിക്കുന്നതിന്‍റെ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. 98-99ല്‍ സര്‍ബിയയുമായി യുദ്ധം നടന്ന കാലത്തിലെ 2382 തോക്കുകള്‍ കൊസൊവോയില്‍ ജനങ്ങളുടെ അടുത്തുണ്ടായിരുന്നു. ഈ തോക്കുകള്‍ അധികാരികള്‍ പിടിച്ചെടുത്ത് 2016ല്‍ നശിപ്പിക്കുകയുണ്ടായി.
തിരുവനന്തപുരത്ത് ആശാരിപണിയുടെ മറവില്‍ തോക്ക് നിര്‍മിച്ച എ.എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63 ) എന്നിവരെ തിരുവനന്തപുരം പോലീസ് ഏപ്രില്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടികുടിയ തോക്കുകളുടെ ചിത്രം നമുക്ക് താഴെ നല്‍കിയ സീ മലയാളത്തിന്‍റെ വാര്‍ത്തയില്‍ കാണാം.
വാര്‍ത്ത വായിക്കാന്‍- Zee Malayalam News | Archived Link
നിഗമനം
വൈറല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം തിരുവനന്തപുരത്ത് ആശാരിപണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം നടത്തിയ ആരോപിതരുടെ അടുത്ത് നിന്ന് പിടിച്ചെടുത്തല്ല. ചിത്രം 2016ല്‍ യുറോപ്യന്‍ രാജ്യം കൊസൊവോയില്‍ പിടികുടിയ ആയുധങ്ങള്‍ നശിപ്പിക്കുന്നത്തിന്‍റെതാണ്.

Title:തിരുവനന്തപുരത്ത് പിടിച്ച ആയുധങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക: