കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേരില്‍ കോവിഡ് സ്ഥിരികരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്...
കരിപ്പൂരില്‍ ഇന്നലെ നടന്ന വിമാനാപകടം രാജ്യത്തെ മുഴുവന്‍ ശോകത്തില്‍ ആക്കിയ സംഭവമാണ്. ഇത് വരെ ഈ ഭയങ്കര അപകടത്തില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന പൈലറ്റും മുന്‍ വ്യോമസേന പൈലറ്റുമായ ദീപക് സത്തെയും കോ-പൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടുന്നുണ്ട്. ഈ സംഭവം നടന്ന നിമിഷം മുതല്‍ മാധ്യമങ്ങളില്‍ ബ്രെക്കിംഗ് ന്യൂസ് വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു മാതൃഭൂമി ചാനലില്‍ വന്നത്. വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരികരിച്ചു എന്നായിരുന്നു വാര്‍ത്ത. പക്ഷെ ഈ വാര്‍ത്ത വ്യാജമാണെന്ന്‍ തിരുത്തലുമായി മലപ്പുറം ജില്ല കളക്ടര്‍ ഉടനെ രംഗത്തെത്തി. പിന്നീട് മാതൃഭൂമി ഈ വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ നിന്നും സാമുഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്നും നീക്കുകയുണ്ടായി.
മാതൃഭൂമിയുടെ വെബ്‌സൈറ്റില്‍ ലൈവ് ആയി കാണിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
ഈ വാര്‍ത്ത ട്വിട്ടറിലൂടെയും ഫെസ്ബൂക്കിലൂടെയും മാതൃഭൂമി പ്രചരിപ്പിച്ചിരുന്നു.
വാര്‍ത്തയുടെ വസ്തുത ഇങ്ങനെ....
വാര്‍ത്ത വൈറല്‍ ആയതോടെ മലപ്പുറം ജില്ല കളക്ടര്‍ ഈ വാര്‍ത്ത വ്യാജമാണെന്ന്‍ അദേഹത്തിന്‍റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദേഹത്തിന്‍റെ ഫെസ്ബൂക്ക് പോസ്റ്റ് നമുക്ക് താഴെ കാണാം,
ഇത് വരെ വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മന്ത്രി കെ.ടി. ജലീല്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
നിഗമനം
വിമാന അപകടത്തില്‍പെട്ടവരില്‍ 40 പേരില്‍ കോവിഡ് സ്ഥിരികരിച്ചു എന്ന വാര്‍ത്ത വ്യാജമാണ് എന്ന് മലപ്പുറം കളക്ടര്‍ വ്യക്തമാക്കിട്ടുണ്ട്.
Title:കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേരില്‍ കോവിഡ് സ്ഥിരികരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്...
Fact Check By: Mukundan KResult: False