
2016ല്‍ ഇഫ്താര്‍ പരിപാടി ഒരുക്കി കൊടുത്ത ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അവിടെ പങ്കെടുത്ത മുസ്ലിംകള്‍ തന്നെ തീയിട്ട് കത്തിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു പൂജാരി മുസ്ലിംകള്‍ക്ക് ഭക്ഷണം നല്‍കുന്നതായി കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “2016ല്‍ ISKCON കാര്‍ ഇവരെ തങ്ങളുടെ ക്ഷേത്രത്തില്‍ വിളിച്ച് വരുത്തി ഭക്ഷണം കൊടുത്തു. 2024ല്‍ അതെ ക്ഷേത്രം ഇവന്മാര്‍ കത്തിച്ചു.”
ശരിക്കും ഈ ചിത്രത്തില്‍ കാണുന്ന ISKCON ക്ഷേത്രത്തിനെ കത്തിച്ചുവോ? യഥാര്‍ത്ഥ സംഭവം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് UCA ന്യൂസിന്‍റെ ഒരു വാര്‍ത്ത കണ്ടെത്തി. ഈ വാര്‍ത്ത പ്രകാരം 2016ല്‍ ജൂണ്‍ മാസത്തില്‍ പശ്ചിമബംഗാളിലെ മായപ്പുറില്‍ ഒരുക്കിയ ഇഫ്താര്‍ പരിപാടിയുടെ ചിത്രമാണ്.
വാർത്ത വായിക്കാൻ – UCA |Archived
ഈ വാര്‍ത്ത ISKCON Truth എന്ന വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. വാര്‍ത്ത പ്രകാരം പശ്ചിമബംഗാളില്‍ നബദ്വീപ്പിലാണ് ഈ പരിപാടി നടന്നത്. ഈ പരിപാടിയുടെ പേര് ഇഫ്താര്‍ സമാബെഷ് എന്നാണ്. ISKCON സംസ്ഥാപകന്‍ ശ്രില പ്രഭുപാദിന്‍റെ സമയം മുതല്‍ ISKCONഉം മുസ്ലിം സമുദായവും തമ്മില്‍ നല്ല ബന്ധങ്ങളുണ്ട് എന്ന് വാര്‍ത്തയില്‍ പറയുന്നു.
വാര്‍ത്ത വായിക്കാന്‍ – ISKCON Truth | Archived
AFP 2021ല്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം ഫോട്ടോയില്‍ കാണുന്നത് ക്രോയേഷ്യയിലെ കൃഷ്ണ ഭക്തനായ ഇവാന്‍ സ്ടാനിച് ആണ്. ഇദ്ദേഹത്തെ ചൈതന്യ നിതൈ ദാസ് എന്നും വിളിക്കും ഈ കാരണം കൊണ്ട് 2021ല്‍ ബംഗ്ലാദേശില്‍ ISKCON അമ്പലത്തിലെ പൂജാരി നിതൈ ദാസ് കൊലപെട്ടപ്പോഴും ഈ ചിത്രം വൈറല്‍ ആയിട്ടുണ്ടായിരുന്നു.
മായാപ്പുരില്‍ ISKCON ക്ഷേത്രത്തിന് തീ കൊളുത്തിയതായി യാതൊരു വാര്‍ത്തയും ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടാതെ ഈ ചിത്രത്തിന് ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളുമായി യാതൊരു ബന്ധമില്ല.
നിഗമനം
2024ല്‍ മുസ്ലിംകള്‍ കത്തിച്ച അതെ ISKCON ക്ഷേത്രത്തില്‍ 2016ല്‍ ഭക്ഷണം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബംഗാളിലെ മായാപ്പുരിലെതാണ്. ഈ ക്ഷേത്രത്തിനെ കത്തിച്ചു എന്ന തരത്തില്‍ യാതൊരു സംഭവം ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടാതെ ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:2016ല്‍ പശ്ചിമബംഗാളില്‍ ISCKON ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ പരിപാടിയുടെ ചിത്രം ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: Misleading
