ബംഗ്ലാദേശില്‍ ഒരു ഹിന്ദു വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയെ മരത്തില്‍ കെട്ടി രാജി വെക്കാന്‍ നിര്‍ബന്ധിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തില്‍ മരത്തില്‍ കെട്ടിയതായി കാണുന്ന വനിതാ ഗീതാഞ്ജലി ബറുവയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം. വാര്‍ത്ത‍യില്‍ ഒരു ചിത്രം കാണുന്നു. ചിത്രത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ഒരു സ്ത്രിയെ മരത്തില്‍ കെട്ടിയിരിക്കുന്നതായി കാണാം. ഈ വനിതാ ഗീതാഞ്ജലി ബറുവയാണെന്ന് വാര്‍ത്ത‍യില്‍ പറയുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “സാംസ്കാരിക വിപ്ലവ കാലത്തെ ചൈനയില് നടന്ന പോലെയും താലിബാൻ ഭരണത്തിൽ അഫ്ഗാനിൽ സംഭവിച്ചത് പോലെയുമുള്ള അവസ്ഥയിലാണ് ബംഗ്ലാദേശ് ഇപ്പൊൾ .

പരിപൂർണ അരാജകത്വം. ഇസ്ലാമിസ്റ്റുകൾ അഴിഞ്ഞാടുന്ന അവസ്ഥ. 😡

മുഹമ്മദ് യൂനിസസ് ഒക്കെ വെറും name sake ഭരണാധികാരി മാത്രം. ഭരണം തികച്ചും നിഷ്‌ക്രിയവും നിസ്സഹായവും.

ആർമിയും പോലീസും ഈ അഴിഞ്ഞട്ടത്തിന് കണ്ണും പൂട്ടി അനുമതി നൽകിയത് പോലെയാണ് കാര്യങ്ങൽ.

ഗ്രാമങ്ങളിൽ Law and Order ഒക്കെ ഇസ്ലാമിസ്റ്റ് vigilente ഗ്രൂപ്പുകളുടെ കയ്യിലാണ്.

വിവിധ കോളേജുകളിലെ 70 ലധികം ഹിന്ദു അധ്യാപകരെ നിർബന്ധിച്ച് ജോലി രാജിവെപ്പിച്ചു.😪

അസിംപൂർ Govt. Girls' കോളേജിലെ principle ഗീതാഞ്ജലി ബറുവയെ വിദ്യാർത്ഥികൾ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രമാണ് താഴെ.

അവസാനം ആർമി എത്തി ബലം പ്രയോഗിച്ചാണ് അവരെ മോചിപ്പിച്ചത്.

ഈ അവകാശവാദം എത്രത്തോളം സത്യമാണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആണ് പ്രസിദ്ധികരിച്ചത്. വാര്‍ത്ത‍യില്‍ ഈ ചിത്രം അസിംപ്പുര്‍ ഗവണ്മെന്‍റ് ഗേള്‍സ് സ്കൂള്‍ ആന്‍ഡ് കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയുടെ ആണെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ഗീതാഞ്ജലിയെ വിദ്യാര്‍ത്ഥിനികള്‍ മരത്തില്‍ കെട്ടിയിട്ടിരുന്നു പിന്നിട് സൈന്യം ഇടപെട്ടിട്ടാണ് അവരെ രക്ഷപെടുത്തിയാതെന്നും വാര്‍ത്ത‍യില്‍ പറയുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന വനിതാ ഗീതാഞ്ജലി ബറുവയല്ല. ബംഗ്ലാദേശില്‍ ഷെയ്ഖ്‌ ഹസീനയുടെ ഭരണം അവസാനിച്ചത്തോടെ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനങ്ങള്‍ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരില്‍ ചില ഹിന്ദുകളുമുണ്ട്. അസിംപ്പുര്‍ ഗവണ്മെന്‍റ ഗേള്‍സ് കോളേജിലും വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവക്കെതിരെ പ്രതിഷേധിച്ച് രാജി വെക്കാന്‍ നിര്‍ബന്ധിച്ചു. ഈ സംഭവത്തിനിടെ ബറുവയെ സഹായിക്കാന്‍ വന്ന ഒരു മുന്‍ വിദ്യാര്‍ത്ഥിനിയെ നിലവിലെ വിദ്യാര്‍ത്ഥിനികള്‍ മരത്തില്‍ കെട്ടിയിട്ടു. ഈ സംഭവത്തിന്‍റെ ചിത്രമാണ് നമ്മള്‍ കാണുന്നത്. വാര്‍ത്ത‍യുടെ വീഡിയോ നമുക്ക് താഴെ കാണാം.

വീഡിയോയില്‍ നമുക്ക് ഗീതാഞ്ജലി ബറുവയെ കാണാം. വൈറല്‍ വീഡിയോയില്‍ മരത്തില്‍ കെട്ടിയ സ്ത്രീ ഈ രണ്ടും വ്യത്യസ്തമാണ് എന്ന് നമുക്ക് കാണാം. ഈ സ്ത്രീ ഒരു മുന്‍ വിദ്യാര്‍ത്ഥിനിയാണെന്ന് താഴെ നല്‍കിയ വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകയോട് ഈ സ്ത്രീ തന്നെ പറയുന്നതായി നമുക്ക് കേള്‍ക്കാം.

ഈ രണ്ട് സ്ത്രീകള്‍ തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം ഈ രണ്ട് സ്ത്രീകളും വ്യത്യസ്തരാണെന്ന് വ്യക്തമാണ്.

നിഗമനം

ഗീതാഞ്ജലി ബറുവ എന്ന കോളേജ് പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥിനികള്‍ മരത്തില്‍ കെട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന സ്ത്രീ ഗീതാഞ്ജലി ബറുവയല്ല കോളേജിലെ ഒരു മുന്‍ വിദ്യാര്‍ത്ഥിനിയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ചിത്രത്തില്‍ മരത്തില്‍ കെട്ടിയ നിലയില്‍ കാണുന്ന വനിത ബംഗ്ലാദേശിലെ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയല്ല...

Fact Check By: K. Mukundan

Result: False