
വെനിസ്വേലന്‍ പ്രസിഡ നിക്കോളസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലാക്കിയതിന് പിന്നാലെ വെനിസ്വേലയിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ജനക്കൂട്ടം റോഡില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇത് വെനെസ്വേലയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വെനിസ്വേല…….
സാമ്രാജ്യത്വത്തിനെതിരായ പ്രതിഷേധം”

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും പഴയ ചിത്രമാണിതെന്നും വെനസ്വേലയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2024 ജൂണ്‍- ഓഗസ്റ്റ് സമയത്ത് മാധ്യമങ്ങള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് കണ്ടു. സ്പാനിഷ് ഭാഷയിലുള്ള ഒരു റിപ്പോര്‍ട്ടില്‍ ഇത് വെനസ്വേലയിലെ തിരഞ്ഞടെുപ്പുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയ ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പ്രസന്‍സ എന്ന പോര്‍ട്ടലില്‍ 2024 ജൂലൈ 26നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് നിക്കോളസ് മഡുറോയ്ക്കായി നടത്തിയ തിരഞ്ഞെടുപ്പ് കാമ്പയിന്‍റെ അവസാനഘട്ട പ്രചാരണം എന്നാണ്.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ നിന്നുള്ള ചിത്രമാണിതെന്ന് വെനിസ്വേലയന്‍ അനാലിസിസ് എന്ന വെബ്സൈറ്റില്‍ 2024 ജൂലൈ 24 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഗമനം
വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോ അറസ്റ്റിലായതിന് പിന്നാലെ വെനസ്വേലയിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2024ല്‍ നിക്കോളാസ് മഡുറോയെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പോഴുള്ള സമയത്തെതാണ്. നിലവിലെ സാഹചര്യങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഡുറോ അറസ്റ്റിലായതിന് പിന്നാലെ ജനങ്ങള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…
Fact Check By: Vasuki SResult: Misleading



