ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല...
ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവില്‍ ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു നഗരം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതായി കാണാം. ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതാണ് എന്ന […]
ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവില്‍ ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു നഗരം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതായി കാണാം. ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതാണ് എന്ന തരത്തില്‍ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിൽ ജനിച്ച നാമെത്ര ഭാഗ്യവാന്മാർ കാഴ്ചയുള്ളവർക്ക് കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെയാണ് ചിലർക്ക് കേരളത്തിന്റെ വിലയറിയാത്തത്.
വെള്ളം ഗുജറാത്തിലും പൊങ്ങി, നിരവധി ആളുകൾ മരണപ്പെട്ടു, ഡാം തുറന്നതോ ഉരുൾ പൊട്ടലോ അല്ല ശക്തമായ മഴ പെയ്താണ് വെള്ളം പൊങ്ങിയത് പക്ഷേ വെള്ളം കയറിയ ഭാഗങ്ങൾ ദുരിതത്തിലാണ് ഭക്ഷണം പോലും കിട്ടുന്നില്ലത്രേ, ഒന്നോർത്തു നോക്കൂ ഇവിടെ നാം എങ്ങനെയാണെന്ന്?...”
എന്നാല്‍ ഈ ചിത്രം നിലവില്‍ ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ഇന്ത്യ ടുഡേ സെപ്റ്റംബര്‍ 29ന് പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ നമുക്ക് ഈ ചിത്രം കാണാം.
വാര്‍ത്ത വായിക്കാന്‍ - India Today | Archived
വാര്‍ത്തയില്‍ ചിത്രത്തിന്‍റെ അടികുറിപ്പ് നല്‍കിയിട്ടുണ്ട്. ഈ അടികുറിപ്പ് പ്രകാരം ഈ ചിത്രം സെപ്റ്റംബര്‍ 19 2023ന് ഗുജറാത്തിലെ ഭറുച് ജില്ലയിലെ അങ്കലെഷവര്‍ നഗരത്തിന്‍റെതാണ്. ഗുജറാത്തില്‍ കഴിഞ്ഞ കൊല്ലം കനത്ത മഴയെ തുടര്‍ന്ന് നര്‍മ്മദ നദിയില്‍ വെള്ളം നിറഞ്ഞു. അതോടെ ഭറുച്ചിന്‍റെ അങ്കലെശവറില്‍ വെള്ളപൊക്കം വന്നിരുന്നു. താഴെ നല്‍കിയ TV9 ഗുജറാത്തിയുടെ റിപ്പോര്‍ട്ടില്‍ ഇതിനെ കുറിച്ച് നമുക്ക് കേള്‍ക്കാം.
ഗുജറാത്തില്‍ നിലവില്‍ വെള്ളപ്പൊക്കം വന്നിട്ടുണ്ട്. ഈ വെള്ളപ്പൊക്കത്തില്‍ ഇത് വരെ 28 പേര് മരിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കുടാതെ ആയിരം കന്നക്കിന് ജനങ്ങള്‍ക്ക് അവരുടെ വീട് വിട്ടു പോകേണ്ടി വന്നു. ഈ വെള്ളപ്പൊക്കത്തിന്‍റെ ഏറ്റവും അധികം പ്രഭാവം സൌരാഷ്ട്ര പ്രദേശത്തിലാണ്. വഡോദരയില്‍ വെള്ളം കയിറിയപ്പോള്‍ അതില്‍ മുതലകളും വീടുകളില്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ കൊല്ലത്തിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല...
Written By: Mukundan KResult: Misleading