
തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ). അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിനു മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പ് ഫൈനലിന് മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത പാര്‍ട്ടി (BJP), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (INC) എന്നി ദേശിയ പാര്‍ട്ടികള്‍ക്കൊപ്പം ഭാരതിയ രാഷ്ട്ര സമിതി (BRS), മിസോ നാഷണല്‍ ഫ്രണ്ട് (MNF) പോലെയുള്ള പ്രാദേശിക കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് പ്രധാനപെട്ടതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ വളയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും ഈ പശ്ചാതലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതേ പരമ്പരയിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാമലീലയിൽ അഭിനയിക്കുന്ന നടന്മാരെ പൂജിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
തിരെഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുക്കളുടെ വോട്ട് നേടാൻ സോണിയ ഗാന്ധി ഭഗവാൻ രാമനെ പൂജിക്കുന്നു എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ ചിത്രത്തിനെ കുറിച്ച് അന്വേഷിക്കപ്പോൾ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് സോണിയ ഗാന്ധി രാമലീല അവതരിപ്പിക്കുന്ന കലാകാരന്മാരെ പൂജിക്കുന്നതായി കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “രാമക്ഷേത്ര നിർമ്മാണത്തിന്
എതിരേ കപിൽ സിബൽ
അടക്കം ഇരുപത് സുപ്രീം കോടതി
വക്കീലൻമാരെ വെച്ച
മദാമ്മയുടെ ഒരു ഗതികേടേ”
എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം നിലവിലേതല്ല എന്ന് കണ്ടെത്തി. 2018ൽ ധാർമിക രാംലീല കമ്മിറ്റിയുടെ രാംലീലയിൽ പങ്കെടുത്ത സോണിയ ഗാന്ധിയുടെ ചിത്രങ്ങൾ കോൺഗ്രസ് അവരുടെ X ഹാൻഡ്‌ലിലൂടെ പ്രസിദ്ധികരിച്ചിരുന്നു. ഈ ട്വീറ്റ് താഴെ കാണാം.
ഈ ട്വീറ്റിൽ നൽകിയ രണ്ടാമത്തെ ചിത്രമാണ് നിലവിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. കൂടാതെ ഇത് ആദ്യത്തെ തവണയല്ല സോണിയ ഗാന്ധി രാംലീലയിൽ പങ്കെടുക്കുന്നത്. സോണിയ ഗാന്ധി എല്ലാ കൊല്ലവും ദസറക്ക് രാംലീല കമ്മിറ്റിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ട്. താഴെ നമുക്ക് 2007, 2011, 2016, 2019 എന്നി കൊല്ലങ്ങളിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങൾ നമുക്ക് താഴെ കാണാം.

നിഗമനം
സോണിയ ഗാന്ധി വരുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദുക്കളുടെ വോട്ട് നേടാനായി രാംലീല അവതരിപ്പിക്കുന്ന കലാകാരന്മാരെ പൂജിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സോണിയ ഗാന്ധി എല്ലാ കൊല്ലം രാംലീല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ട്. എല്ലാ പ്രാവശ്യവും അവർ കലാകാരന്മാരെ ഇങ്ങനെ പൂജിക്കാറുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സോണിയ ഗാന്ധി വരുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നേടാൻ ശ്രീരാമനെ പൂജിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…
Written By: Mukundan KResult: Misleading
